ബാലിയിൽ അഗ്നിപർവത സ്ഫോടനം; വിമാന സർവീസുകൾ റദ്ദാക്കി
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ബാലി വിമാനത്താവളത്തിന് സമീപമുള്ള ഈസ്റ്റ് നുസാ തെൻഗാര പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോതോബി ലാകീ ലാകീ എന്ന അഗ്നിപർവതമാണ് ചൊവ്വാഴ്ച വൈകുന്നേരം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് 10,000 മീറ്ററിലധികം (32,800 അടി) ഉയരത്തിൽ ആകാശത്തേക്ക് ചാരം വ്യാപിച്ചു. ഇതോടെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. ആകാശത്തേക്ക് ചാരം വ്യാപിക്കുന്നത് 150 കിലോമീറ്റർ ദൂരത്തുനിന്നും ദൃശ്യമായതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അഗ്നിപർവ്വതത്തിന് […]