മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു
കൂടുതൽ പേരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. 2025 സാമ്പത്തിക വർഷാവസാനമാകുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമായും സെയിൽസ് വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിടുക. വിവിധ ചുമതലകൾ വഹിക്കുന്നവർ അക്കൂട്ടത്തിലുണ്ടാവുമെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ടിൽ പറയുന്നു. എങ്കിലും ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. സാധാരണ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കമ്പനി പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാറുണ്ട്. ഇക്കഴിഞ്ഞ മേയിലും 6000-ന് അടുത്ത് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ ആകെ ജീവനക്കാരിൽ മൂന്ന് ശതമാനമാണിത്. വീണ്ടും കമ്പനി കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുമ്പോൾ മേയിൽ പിരിച്ചുവിടപ്പെട്ട […]