ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്, വഴക്കുണ്ടായപ്പോൾ കല്ലെടുത്ത് തലയ്ക്കടിച്ചു; കൊലപാതകം മദ്യലഹരിയിൽ
കൊച്ചി മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. ചിത്രപ്രിയയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലൻ സമ്മതിച്ചുവെന്നാണ് വിവരം. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോൾ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലൻ പൊലീസിനോട് പറഞ്ഞത്. ഉടൻ അറസ്‌റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളിൽ […]









