മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് ; ഒളിവിൽ പോയ ദമ്പതികൾ വയനാട്ടിൽ പിടിയിൽ
മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.കൊല്ലം കിളികൊല്ലൂർ ഗീതാ ഭവനിൽ വിഷ്‌ണു (37), ഭാര്യ കടമാൻകോട് രമ്യാ ഭവനിൽ രമ്യ (24) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16ന് കുളത്തൂപ്പുഴയിലെ ലക്ഷ്‌മി ഫിനാൻസിലാണ് ദമ്പതികൾ തട്ടിപ്പ് നടത്തിയത്. പ്യൂരിറ്റി കുറഞ്ഞ സ്വർണം മറ്റൊരു ലോഹവുമായി വിളക്കിച്ചേർത്ത് യഥാർഥ സ്വർണമാണെന്ന് ധരിപ്പിച്ചാണ് പണയംവച്ചത്.സ്ഥാപനത്തെ കബളിപ്പിച്ച് 74,000 രൂപ കൈക്കലാക്കുകയും ചെയ്തു. മുക്കുപണ്ടത്തിൽ പ്രതികൾ 30,000 രൂപ വരെ ചെലവഴിച്ച് സ്വർണം പൂശിയതായി […]
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് ; ഒളിവിൽ പോയ ദമ്പതികൾ വയനാട്ടിൽ പിടിയിൽ Read More »








