Latest News

ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേൽശാന്തി മരിച്ചു

കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോൽ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി (63) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്‌ച നെല്ലിക്കാപറമ്പ്-എയർപോർട്ട് റോഡിൽ വച്ചാണ് അപകടമുണ്ടായത്. ശ്രീധരൻ നമ്പൂതിരി ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം വൈകീട്ടോടെ […]

ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേൽശാന്തി മരിച്ചു Read More »

വന്ദേഭാരതിന് കല്ല് എറിയുന്നവരുടെ ഫോട്ടോ ഗരീബ്‌രഥിലെ മാനേജർ മൊബൈലിൽ പകർത്തി

കണ്ണൂർ വന്ദേഭാര ത് എക്സ്പ്രസിന് കല്ലെറിയാനായി പാളത്തിനരികിൽ പതുങ്ങിയിരുന്ന രണ്ട് പേരുടെ ഫോട്ടോ മൊബൈലിൽ പകർത്തി ഗരീബ് രഥിലെ മാനേജർ. ധർമടം മേലൂരിലെ സുമാ ചെള്ളത്ത് ആണ് തീവണ്ടിയിൽ ഓടുന്ന നിന്ന് ഞൊടിയിടയിൽ സ്വന്തം മൊബൈലിൽ ആക്രമികളുടെചിത്രം പകർത്തിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരുവനന്തപുരം-മുംബൈ ഗരീബ് രഥിലെ (12202) മാനേജറായിരുന്നു സുമ. കല്ലായി സ്റ്റേഷൻ കടന്ന് പോകുമ്പോൾ മറുലൈനിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരത് (20633) പോകുന്നുണ്ടായിരുന്നു. അപ്പോൾ രണ്ട് പേർ കല്ലുമായി വന്ദേഭാരതിനെ ലക്ഷ്യമിട്ട് നിൽക്കുന്നത്

വന്ദേഭാരതിന് കല്ല് എറിയുന്നവരുടെ ഫോട്ടോ ഗരീബ്‌രഥിലെ മാനേജർ മൊബൈലിൽ പകർത്തി Read More »

ഭാര്യയേയും മകനേയും യാത്രയാക്കാനെത്തി; ലഗേജ് കയറ്റിയ ശേഷം അതേ ട്രെയിനിനടിയിലേക്ക് യുവാവ് വീണു, ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയിൽ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാൾ ട്രെയിനിന്റെ അടിയിൽപ്പെട്ട് മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം ആണ് സംഭവം. എറണാകുളം നിസാമുദ്ദീൻ മംഗള എക്‌സ്പ്രസിന് അടിയിലാണ് ഇയാൾ പെട്ടത്. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയ ശേഷം ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്. ട്രെയിൻ നീങ്ങിയ ശേഷം ഇയാൾ വീഴുന്നത് കണ്ട് കുടുംബം ബഹളം വയ്ക്കുകയും യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ

ഭാര്യയേയും മകനേയും യാത്രയാക്കാനെത്തി; ലഗേജ് കയറ്റിയ ശേഷം അതേ ട്രെയിനിനടിയിലേക്ക് യുവാവ് വീണു, ദാരുണാന്ത്യം Read More »

കുമ്പളയിലെ ടോൾ പിരിവ് കേന്ദ്ര അനുമതിയില്ലാതെ; നാളെ യൂസർഫീ പിരിക്കുന്നത് തടയുമെന്ന് ആക്ഷൻ കമ്മിറ്റി

കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ നാളെ മുതൽ വാഹനങ്ങളിൽ നിന്ന് യൂസർ ഫീ പിരിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കമ്മിറ്റി രംഗത്ത്. കേന്ദ്ര അനുമതി ഇല്ലാതെയുള്ള പിരിവ് അനുവദിക്കില്ലെന്നും നാളെ യൂസർഫീ വാങ്ങുന്നത് തടയുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ആരിക്കാടി കെപി റിസോർട്ടിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബുധനാഴ്‌ച രാവിലെ 8 മണിമുതൽ യൂസഫീ പിരിക്കുമെന്ന് അധികൃതർ പത്ര പരസ്യത്തിൽ അറിയിച്ചിരുന്നു. സമരസമിതിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ്

കുമ്പളയിലെ ടോൾ പിരിവ് കേന്ദ്ര അനുമതിയില്ലാതെ; നാളെ യൂസർഫീ പിരിക്കുന്നത് തടയുമെന്ന് ആക്ഷൻ കമ്മിറ്റി Read More »

സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്

തിരുവനന്തപുരം: സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ കടന്നു പിടിച്ച പരിശീലകനെതിരെ പരാതി നൽകി പെൺകുട്ടികൾ. വർക്കല കാപ്പിൽ വെച്ചായിരുന്നു സംഭവം. വെള്ളത്തിനടിയിൽ വച്ച് പരിശീലകൻ പെൺകുട്ടികളെ കടന്നു പിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എൻസിസി കേഡറ്റുകളാണ് പെൺകുട്ടികൾ.പരിശീലനത്തിന്റെ ഭാഗമായാണ് കാപ്പിൽ എത്തിയത്. നിരവധി പെൺകുട്ടികൾക്ക് സമാന അനുഭവം ഉണ്ടായതാണ് സൂചന. രണ്ട് പെൺകുട്ടികളാണ് പൂജപ്പുര പൊലീസിൽ പരാതി നൽകിയത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് പരിശീലകൻ. സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ് Read More »

യാത്രക്കാരുടെ ബാഗിൽ നിന്ന് വിലകൂടിയ ഫോൺ മോഷ്‌ടിക്കും, ശേഷം ലഹരി വാങ്ങും; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളത്ത് ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് യാത്രക്കാരുടെ ബാഗിൽ നിന്ന്മൊബൈൽ ഫോൺ മോഷ്‌ടിച്ച് മുങ്ങുന്ന ആൾ പ്രതിയിൽ. അസം സ്വദേശി ബബ്ലു ആണ് പിടിയിലായത്. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത‌ കേസിലാണ് ഇയാളെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്‌തത്‌. വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ്. ലഹരിവസ്‌തുക്കൾ വാങ്ങുന്നതിന് വേണ്ടിയാണ് ഇയാൾ മൊബൈൽ മോഷ്ടിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

യാത്രക്കാരുടെ ബാഗിൽ നിന്ന് വിലകൂടിയ ഫോൺ മോഷ്‌ടിക്കും, ശേഷം ലഹരി വാങ്ങും; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

വീണ്ടും പിടിവിട്ട്, ലക്ഷത്തിലേയ്ക്ക് കുതിക്കാൻ സ്വർണം; വിലയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന് 1800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 92,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,575 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണവില 90,000 കടന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 90,360 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,628 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 9,471 രൂപ നല്‍കണം. ആഗോള വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായത്. യുഎസിലെ

വീണ്ടും പിടിവിട്ട്, ലക്ഷത്തിലേയ്ക്ക് കുതിക്കാൻ സ്വർണം; വിലയില്‍ വന്‍ വര്‍ധനവ് Read More »

‘ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ദില്ലി പൊലീസ്; ആസൂത്രണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം

ദില്ലി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിൽ മരണ സംഖ്യ 12 ആയി ഉയര്‍ന്നു. മുപ്പതിലധികം പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു. കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്ത്.

‘ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ദില്ലി പൊലീസ്; ആസൂത്രണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം Read More »

കുമ്പള ടോൾപ്ലാസയിൽ യൂസർ ഫീ നാളെ മുതൽ; ആക്ഷൻ കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്ന് 2.30ന്

കാസർകോട്: എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പത്രപരസ്യം നൽകി. ഭാരത സർക്കാർ ഉപരിതല ഗതാഗത ആൻ്റ് ദേശീയപാത പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം എൻ എച്ച് 66 ലെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത ഉപയോഗത്തിനു നവംബർ 12ന് രാവിലെ 8 മണിമുതൽ ടോൾ നിലവിൽ വരുമെന്ന് പത്ര പരസ്യത്തിൽ പറയുന്നു. ഒരു ഭാഗത്തേയ്ക്ക് കാർ, ജീപ്പ്,

കുമ്പള ടോൾപ്ലാസയിൽ യൂസർ ഫീ നാളെ മുതൽ; ആക്ഷൻ കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്ന് 2.30ന് Read More »

കാട്ടുപോത്തിനെ മയക്ക് വെടിവെച്ചു പിടിച്ചു

ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിച്ചു. ഞായറാഴ്ചയാണ് പടിയൂരിലെ ജനവാസമേഖല യിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ റബ്ബർടാപ്പിങ്ങിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഊരത്തൂർ പൂവം റോഡിലും പടിയൂർ റോഡിലും കാട്ടുപോത്തിനെ കണ്ടെന്ന വിവരം അറിയിച്ചത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി കാട്ടുപോത്തിനെ പിന്തുടർന്നു. തിങ്കളാഴ്ച വൈകീട്ടോടെ മയക്കുവെടി വച്ച് കാട്ടുപോത്തിനെ ലോറിയിലേക്ക് മാറ്റി. ആറളം വനമേഖലയിലേക്ക് കൊണ്ടുപോയി.

കാട്ടുപോത്തിനെ മയക്ക് വെടിവെച്ചു പിടിച്ചു Read More »

Scroll to Top