Latest News

വടകര മീൻമാർക്കറ്റിലെ തർക്കം, യുവാവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി 38കാരൻ, പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി

കോഴിക്കോട്: വടകരയിൽ മീൻമാർക്കറ്റിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര പുതുപ്പണം മാങ്ങിൽ കയ്യിൽ താമസിക്കുന്ന തോട്ടുങ്കൽ നൗഷാദി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്‌തത്. ആക്രമണത്തിന് ശേഷം ഇയാൾ കത്തിയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വടകര താഴെ അങ്ങാടി മത്സ്യമാർക്കറ്റിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.താഴെ അങ്ങാടി ബീച്ച് റോഡിൽ ഇടത്തിൽ സ്വദേശിയായ ഷബീറിനാണ് കുത്തേറ്റത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഷബീറിനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് […]

വടകര മീൻമാർക്കറ്റിലെ തർക്കം, യുവാവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി 38കാരൻ, പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി Read More »

സംസ്ഥാന ഇംഗ്ലൂസീവ് കായിക താരങ്ങളെ അനുമോദിച്ചു

ചെറുവത്തൂർ : ഒളിമ്പിക്സ് മാതൃകയിൽ ഈ വർഷം തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത 25 കുട്ടികളെ ബി.ആർ.സി ചെറുവത്തൂർ അനുമോദിച്ചു. അനുമോദന ചടങ്ങ് ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻപുന്ന ത്തിരിയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.ആർ സി ട്രെയിനർ പി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ അന്തർദേശീയ അത്റ്ററ്റിക് താരം അരോജിനി തോലാട്ട്, സംസ്ഥാന കായിക മേളയിത് ഡിസ്ക് ത്രോയിൽ ഗോൾഡ് മെഡൽ നേടിയ സോനാ മോഹനൻ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.

സംസ്ഥാന ഇംഗ്ലൂസീവ് കായിക താരങ്ങളെ അനുമോദിച്ചു Read More »

ചെറുതോണിയിൽ സ്‌കൂൾ ബസ് അപകടത്തിൽ പ്ലേ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരു കുട്ടിക്ക് പരിക്ക്

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂ‌ൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്‌സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്‌കൂൾ കൊമ്പൗണ്ടിൽ വച്ചാണ് അപകടം ഉണ്ടായത്.

ചെറുതോണിയിൽ സ്‌കൂൾ ബസ് അപകടത്തിൽ പ്ലേ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരു കുട്ടിക്ക് പരിക്ക് Read More »

വെഞ്ഞാറമൂട്ടിൽ എസ്ഐആർ ജോലിക്കിടെ ബൂത്ത് ലെവൽ ഓഫീസർ കുഴഞ്ഞുവീണു

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്ഐആർ) ജോലിക്കിടെ വെഞ്ഞാറമൂട്ടിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ അനിൽ (50) ആണ് കുഴഞ്ഞുവീണത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം ജോലി സംബന്ധമായി വലിയ സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.ഒരു വീട്ടിൽ എന്യൂമറേഷൻ ഫോം നൽകി തിരിച്ചിറങ്ങുന്നതിനിടെ അനിൽ കുഴഞ്ഞുവീഴുകയായിരുന്നു. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎൽഒ ആണ്. അനിലിനെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ്

വെഞ്ഞാറമൂട്ടിൽ എസ്ഐആർ ജോലിക്കിടെ ബൂത്ത് ലെവൽ ഓഫീസർ കുഴഞ്ഞുവീണു Read More »

കന്യാകുമാരി കടലിലെ ന്യൂനമർദ്ദ പ്രഭാവം, തലസ്ഥാനത്തടക്കം അതിശക്ത മഴ, 3 മണിക്കൂർ രക്ഷയുണ്ടാകില്ല; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കന്യാകുമാരി കടലിന് മുകളിലായ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ മഴ ശക്തമാകുന്നു. ഉച്ച മുതൽ തുടങ്ങിയ ശക്തമായ മഴ തലസ്ഥാന ജില്ലയിലടക്കം തുടരുകയാണ്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് അടുത്ത് മൂന്ന് മണിക്കൂർ നേരത്തേക്ക് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ

കന്യാകുമാരി കടലിലെ ന്യൂനമർദ്ദ പ്രഭാവം, തലസ്ഥാനത്തടക്കം അതിശക്ത മഴ, 3 മണിക്കൂർ രക്ഷയുണ്ടാകില്ല; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

ശബരിമലയിൽ വൻ തിരക്ക്; ദർശന സമയം നീട്ടി, നിലവിലെ സ്ഥിതി ഭയാനകമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്‌ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്‌സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന്

ശബരിമലയിൽ വൻ തിരക്ക്; ദർശന സമയം നീട്ടി, നിലവിലെ സ്ഥിതി ഭയാനകമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ Read More »

മദ്യപിക്കുന്നതിനിടെ തർക്കം, ബാറിൽ മാരകായുധങ്ങളുമായി യുവതി ഉൾപ്പെട്ട സംഘം; അറസ്‌റ്റ്

കൊച്ചി വൈറ്റിലയിലെ ബാറിൽ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പൊലീസ് അറസ്‌റ്റ് ചെയ്തത്. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. കാറിൽ നിന്ന് സംഘം വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഞായറാഴ്ചയായിരുന്നു സംഭവം. അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്‌തത്തോടെ സംഘർഷം ആരംഭിക്കുകയായിരുന്നു. പുറത്തു പോയ

മദ്യപിക്കുന്നതിനിടെ തർക്കം, ബാറിൽ മാരകായുധങ്ങളുമായി യുവതി ഉൾപ്പെട്ട സംഘം; അറസ്‌റ്റ് Read More »

ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത്

ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു Read More »

സിനിമാ സംവിധായകൻ പ്രശാന്ത് കാനത്തൂരിന്റെ മകൻ ബംഗ്ളൂരുവിൽ മരിച്ച നിലയിൽ; വിടവാങ്ങിയത് യുവ കമ്പ്യൂട്ടർ ഗെയിം ഡിസൈനർ

കാസർകോട്: സിനിമാ സംവിധായകനും ചെന്നൈയിലെ പത്രപ്രവർത്തകനുമായ പ്രശാന്ത് കാനത്തൂരിൻ്റെ മകൻ അനിരുദ്ധ് എന്ന കണ്ണ(22)നെ ബംഗ്ളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് ബന്ധുക്കൾ ബംഗ്ളൂരുവിലേയ്ക്ക് പോയിട്ടുണ്ട്. കമ്പ്യൂട്ടർ ഗെയിം ഡിസൈനിംഗ് പരിശീലനം കഴിഞ്ഞ അനിരുദ്ധൻ മാസങ്ങൾക്കു മുമ്പാണ് ബംഗ്ളൂരുവിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. രണ്ടു ദിവസമായി ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സഹജീവനക്കാർ താമസ സ്ഥലത്ത് എത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം

സിനിമാ സംവിധായകൻ പ്രശാന്ത് കാനത്തൂരിന്റെ മകൻ ബംഗ്ളൂരുവിൽ മരിച്ച നിലയിൽ; വിടവാങ്ങിയത് യുവ കമ്പ്യൂട്ടർ ഗെയിം ഡിസൈനർ Read More »

എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം: സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം. അമിത ജോലിഭാരം മൂലമാണ് കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച

എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം: സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ Read More »

Scroll to Top