പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ. ജീവപര്യന്തം തടവുകാരൻ ഹരിദാസാണ് തൂങ്ങിമരിച്ചത്. മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സെൻട്രൽ ജയിലിലെ നിർമാണ യൂണിറ്റിലെ പ്ലാസ്റ്റിക് വയറിലാണ് പ്രതി ജീവനൊടുക്കിയത്. ആത്മഹത്യ തന്നെയെന്ന് പ്രാഥമിക നിഗമനം. കൊലക്കേസ് പ്രതിയാണ് ജീവനൊടുക്കിയ ഹരിദാസ്. 2021ൽ ആലപ്പുഴയിൽ മകളെ വിവാഹം ചെയ്യാൻ ഇരുന്ന വരൻ്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്.
പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി Read More »








