വെർച്വൽ അറസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചു; ദമ്പതികളിൽ നിന്ന് ഒരു കോടി രൂപയിലധികം കൈക്കലാക്കി തട്ടിപ്പ് സംഘം
പത്തനംതിട്ട: വെർച്വൽ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികൾക്ക് നഷ്‌ടമായത് ഒരു കോടി രൂപയിലധികം. മല്ലപ്പള്ളി സ്വദേശികളായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച തട്ടിപ്പുകാർ വെർച്വൽ അറസ്റ്റാണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരിൽ നിന്ന് പല തവണകളായി പണം തട്ടി. പണം നഷ്‌ടപ്പെട്ട ദമ്പതികൾ കുടുംബമായി അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് ദമ്പതികൾ നാട്ടിലെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് […]









