Latest News

വാഹനത്തിൻ്റെ ഫോട്ടോയും 30 രൂപയും നൽകിയാൽ ഒറിജിനൽ പുക പരിശോധന സർട്ടിഫിക്കറ്റ്; രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി

കേഴിക്കോട്: വാഹനത്തിൻ്റെ ഫോട്ടോയും 30 രൂപയും നൽകിയാൽ ഒറിജിനൽ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്ന റാക്കറ്റ് രാജ്യത്ത് സജീവം. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വാഹന പുക പരിശോധനയ്ക്ക് ഒടിപി നിർബന്ധമാക്കിയതോടെയാണ് സർട്ടിഫിക്കറ്റ് വാട്‌സാപ്പ് വഴി നൽകുന്ന റാക്കറ്റ് സജീവമായത്.ഇരുചക്ര വാഹനത്തിൻ്റെ ചിത്രവും 30 രൂപയും നൽകിയാൽ മിനിറ്റുകൾക്കകം പുക പരിശോധനാ സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലെത്തും. 50 രൂപ നൽകിയാൽ കാറിൻ്റെയും ബസിൻ്റെയും സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടും. കേന്ദ്രസർക്കാരിൻ്റെ പരിവാഹൻ സൈറ്റിനെപ്പോലും വെല്ലുവിളിച്ചാണ് അന്തരീക്ഷ മലിനീകരണത്തിന് ഭീഷണിയുയർത്തിയും രാജ്യ […]

വാഹനത്തിൻ്റെ ഫോട്ടോയും 30 രൂപയും നൽകിയാൽ ഒറിജിനൽ പുക പരിശോധന സർട്ടിഫിക്കറ്റ്; രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി Read More »

ഗൂഗിൾ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയവർ എത്തിയത് കാട്ടിൽ; അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു

തളിപ്പറമ്പ് : ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കുപോയി കാട്ടിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. തൃശൂർ സ്വദേശിയായ അലൻ വർഗീസിൻ്റെ വാഹനമാണ് കാട്ടിൽ കുടുങ്ങിയത്.ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാൾക്ക് സുഖമില്ലാതാകുകയായിരുന്നു. കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് പോകാൻ ഗൂഗിൾ മാപ്പിൻ്റെ സഹായം തേടുകയായിരുന്നു.കാടുനിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങൾകടന്നുപോകാത്ത കുഞ്ഞൻചാൽ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിൾ മാപ്പ് കാണിച്ചത്. ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ചയിലേക്ക് ചെരിഞ്ഞ് കുടുങ്ങി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി

ഗൂഗിൾ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയവർ എത്തിയത് കാട്ടിൽ; അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു Read More »

എന്യൂമറേഷൻ ക്യാമ്പ് നടത്തി

തൃക്കരിപ്പൂർ: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (.എസ് ഐ ആർ ) ഫോമുകൾ പൊതുജനങ്ങൾക്ക് പൂരിപ്പിക്കുവാൻ സഹായിക്കുന്നതിനായി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. തൃക്കരിപ്പൂർ പഞ്ചായത്തിലെ മൈത്താണി, വൈക്കത്ത് ഈയ്യക്കാട് പ്രദേശങ്ങൾ ഉൾപ്പെടുന്ന 168, 169ബൂത്തുകളിലെ വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകളാണ് പൂരിപ്പിച്ച് ശേഖരിച്ചത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബൂത്ത് ലെവൻ ഓഫീസർ കുഞ്ഞികൃഷ്ണൻ പി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ

എന്യൂമറേഷൻ ക്യാമ്പ് നടത്തി Read More »

കണ്ണപ്പുരത്ത് ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു

കെഎസ്ടിപി റോഡിൽ കണ്ണപുരത്ത് ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വ പ്പുറം  സ്വദേശി കീച്ചേരി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കെ വി അഖിൽ (26 ) ആണ് മരിച്ചത് ബുധനാഴ്ച രാത്രി പതിനൊന്നോടെ കെ കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എറണാകുളത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുന്ന അഖിൽ

കണ്ണപ്പുരത്ത് ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു Read More »

പത്തനംതിട്ടയിൽ ഓട്ടോ മറിഞ്ഞ് വിദ്യാർഥികൾ മരിച്ച സംഭവം; ഡ്രൈവർക്ക് എതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളത്ത് സ്കൂ‌ൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതയിലുള്ള ഡ്രൈവിങ് എന്നിവയ്ക്ക് എതിരെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം അപകടത്തിൽ മരിച്ച ആദ്യലക്ഷ്‌മി, യദുകൃഷ്‌ണൻ എന്നീ കുട്ടികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.പാമ്പിനെ കണ്ട് വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാണ് ആദ്യലക്ഷ്‌മിയുടെ മൃതദേഹമുള്ളത്. അതേസമയം യദുകൃഷ്ണന്റെ മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

പത്തനംതിട്ടയിൽ ഓട്ടോ മറിഞ്ഞ് വിദ്യാർഥികൾ മരിച്ച സംഭവം; ഡ്രൈവർക്ക് എതിരെ കേസ് Read More »

ചെറുവത്തൂരിലെ അണ്ടർ പാസേജ്; കർമസമിതിയുടെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കി, സ്ഥലത്ത് സംഘർഷാവസ്ഥ

കാസർകോട്: ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ദേശീയപാതയിൽ കർമസമിതി സമരകെട്ടിയ പന്തൽ പൊലീസ് പൊളിച്ചു നീക്കി. വലിയവീതിയിൽ അണ്ടർ പാസേജ് പണിയണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 15 ദിവസത്തിലധികമായി കർമസമിതി ഇവിടെ സമരമിരിക്കുന്നത്. ബുധനാഴ്‌ച ഉച്ചയ്ക്ക് സമരക്കാർ എല്ലാവരും പോയിക്കഴിഞ്ഞ ശേഷമാണ് ഒരു ബസ് പൊലീസ് സ്ഥലത്തെത്തി പന്തലും മറ്റും പൊളിച്ചു നീക്കിക്കൊണ്ടുപോയത്. ഇതേ തുടർന്ന് പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഡിസംബർ ഒന്നാം തിയതി മുതൽ റിലേ നിരാഹാരസമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം കർമസമിതി പ്രഖ്യാപിച്ചിരുന്നു. അതിന്

ചെറുവത്തൂരിലെ അണ്ടർ പാസേജ്; കർമസമിതിയുടെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കി, സ്ഥലത്ത് സംഘർഷാവസ്ഥ Read More »

ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞു; ദേശീയ താരത്തിന് ദാരുണാന്ത്യം

ഹരിയാന: ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് പതിനാറുകാരനായ ദേശീയ താരം ഹാർദ്ദിക്കിന് ദാരുണാന്ത്യം. റോത്തക്കിലെ ലഖൻ മജ ഗ്രാമത്തിലെ ബാസ്ക്‌കറ്റ് ബോൾ കോർട്ടിലാണ് അപകടം നടന്നത്. ബാസ്‌കറ്റ് ബോൾ കളിക്കാനെത്തിയ ഹാർദ്ദിക് ബോളെടുത്ത് ബാസ്‌കറ്റിലേക്ക് ഇട്ടശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഇരുമ്പ് കൊണ്ടുണ്ടാക്കിയ പോൾ ഒടിഞ്ഞു ദേഹത്തുവീണത്.നിലത്തുവീണ ഹാർദ്ദിക്കിൻ്റെ നെഞ്ചിൽ പോൾ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി പോൾ എടുത്തുമാറ്റി ആശുപ്രതിയിലെത്തിച്ചെങ്കിലും മരിച്ചു. ഹാർദ്ദിക്കിന്റെ മരണത്തെത്തുടർന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കാൻ സർക്കാർ

ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞു; ദേശീയ താരത്തിന് ദാരുണാന്ത്യം Read More »

എസ്ഐആറിൽ അടിയന്തര സ്റ്റേയില്ല; കേരളത്തിൻ്റെ ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ അടിയന്തര സ്റ്റേയില്ല. കേരളത്തിലെ എസ്ഐആർ നടപടിക്രമങ്ങൾ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിൽ എസ്ഐആർ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ അനുവദിക്കാതിരുന്നത്. എസ്ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്‌തമാണെന്ന് നീരീക്ഷിച്ച കോടതി സംസ്ഥാനത്തിന്റെ ഹർജിയിൽ ഇടപെടണോ എന്നത് ഡിസംബർ രണ്ടിന് തീരുമാനിക്കാമെന്നും കേസ് അന്നേദിവസം പരിഗണിക്കാമെന്നും പറഞ്ഞു. എസ്ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്നത് നോക്കാമെന്നും കോടതി വ്യക്തമാക്കി.കേരളത്തിലെ

എസ്ഐആറിൽ അടിയന്തര സ്റ്റേയില്ല; കേരളത്തിൻ്റെ ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി Read More »

പരിശീലനത്തിനിടെ ടിയർഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചു; ചവറയിൽ 3 പൊലീസുകാർക്ക് പരുക്ക്

കൊല്ലം ചവറ കോവിൽത്തോട്ടത്ത് പരിശീലനത്തിനിടെ ടിയർഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് 3 പൊലീസുകാർക്ക് പരുക്കേറ്റു. ചവറ സ്റ്റേഷനിലെ കീർത്തന, ആര്യ എന്നീ പൊലീസുകാർക്കും തെക്കുംഭാഗം ‌സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഹരികുമാറിനുമാണ് പരുക്കേറ്റത്.കൈക്ക് നേരിയ പരുക്കേറ്റ ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

പരിശീലനത്തിനിടെ ടിയർഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചു; ചവറയിൽ 3 പൊലീസുകാർക്ക് പരുക്ക് Read More »

പറമ്പിൽ കോഴി കയറി; വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം

പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം. വയനാട് കമ്പളക്കാട് ആണ് സംഭവം. പരുക്കേറ്റ ദമ്പതിമാരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ്, ഭാര്യ അമ്മിണി എന്നിവർക്കാണ് മർദനമേറ്റത്. അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ മർദ്ദിച്ചത്. ഇയാൾക്കെതിരെ കമ്പളക്കാട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. മർദനത്തിൽ ലാൻസിന്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. അമ്മിണിയുടെ തലയ്ക്ക് മുറിവേൽക്കുകയും, കാലിന് ചതവേൽക്കുകയുംവർഷങ്ങൾക്ക് മുമ്പ്

പറമ്പിൽ കോഴി കയറി; വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം Read More »

Scroll to Top