Latest News

വീണ്ടും കുതിപ്പ്; സ്വർണവിലയിൽ ഇന്ന് വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. 520 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 94,200 രൂപയായി വില. ഗ്രാമിന് 65 രൂപ കൂടി 11,775 ആയി. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,846 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9,634 രൂപയാണ് വില. ഫെഡറൽ റിസർവ് ബാങ്ക് ഡിസംബർ പത്തിന് യോഗം ചേർന്ന് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിന്നീടങ്ങോട്ടും പലിശ നിരക്ക് കുറയ്ക്കൽ തുടർന്നേക്കുമെന്നാണ് പുതിയ വിവരം. […]

വീണ്ടും കുതിപ്പ്; സ്വർണവിലയിൽ ഇന്ന് വർധന Read More »

കൊല്ലത്ത് പ്രചരണത്തിനിടെ നായയുടെ ആക്രമണം; LDF സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്കൊല്ലത്ത് പ്രചരണത്തിനിടെ നായയുടെ ആക്രമണം; LDF സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നായയുടെ ആക്രമണത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്. കുളത്തുപ്പുഴ പഞ്ചായത്തിലെ ഡാലി വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി രശ്മിക്കാണ് കടിയേറ്റത്. കാലിൽ ഉൾപ്പെടെ ശരീരത്തിൻ്റെ പല ഭാഗങ്ങളിലും രശ്മിക്ക് കടിയേറ്റിട്ടുണ്ട്. വോട്ട് ചോദിച്ചെത്തിയ വീട്ടിലെ നായയാണ് ആക്രമിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രശ്‌മി ഡോക്ടറുടെ നിർദേശപ്രകാരം പ്രചരണം നിർത്തി വിശ്രമത്തിലാണ്.സമാനമായ മറ്റൊരു സംഭവത്തിൽ ഇക്കഴിഞ്ഞ നവംബർ 15ന് തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്കും നായയുടെ കടിയേറ്റിരുന്നു. ഇടുക്കി ബൈസൺവാലി

കൊല്ലത്ത് പ്രചരണത്തിനിടെ നായയുടെ ആക്രമണം; LDF സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്കൊല്ലത്ത് പ്രചരണത്തിനിടെ നായയുടെ ആക്രമണം; LDF സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക് Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം.തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അഞ്ചു മണിയോടെയാണ് രാഹുലിൻറെ ഫോൺ സ്വിച്ച്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് Read More »

സീബ്ര ക്രോസിങ്ങിൽ അപകടം വർദ്ധിക്കുന്നു; നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി

കൊച്ചി: സീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന്ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന നൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സീബ്രാ ക്രോസിങ്ങുകളിൽ പ്രധാന അവകാശം കാൽനട യാത്രക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. ഈവർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുന്നതിനിടെ

സീബ്ര ക്രോസിങ്ങിൽ അപകടം വർദ്ധിക്കുന്നു; നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി Read More »

ശബരിമല തീർഥാടക വാഹനം കൊടുംവളവിൽ അപകടത്തിൽപ്പെട്ടു, അദ്ഭുത രക്ഷപ്പെടൽ

മുണ്ടക്കയം (കോട്ടയം) എരുമേലി റൂട്ടിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. എരുമേലി ഭാഗത്തേക്ക് പോയ തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക് മറിയും വിധം നിൽക്കുകയായിരുന്നു.ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. വാഹനം കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എരുമേലി റൂട്ടിൽ സ്‌ഥിരം അപകടം സംഭവിക്കുന്ന കണ്ണിമല വളവിൽ ഇറക്കം ആരംഭിക്കുന്നതിനു മുൻപ് പോലീസ് വാഹനങ്ങൾ

ശബരിമല തീർഥാടക വാഹനം കൊടുംവളവിൽ അപകടത്തിൽപ്പെട്ടു, അദ്ഭുത രക്ഷപ്പെടൽ Read More »

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവ് ഇറക്കി, അതിർത്തികളിലും നിയന്ത്രണത്തിന് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഡ്രൈ ഡേ ഉത്തരവ് ഇറക്കി. തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയും വോട്ടെണ്ണൽ ദിവസം സംസ്ഥാന വ്യാപകമായുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രൈ ഡേ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. തെരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി അതിർത്തിയിൽ നിന്നും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചാണ് കത്ത്. തമിഴ്‌നാട്,

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവ് ഇറക്കി, അതിർത്തികളിലും നിയന്ത്രണത്തിന് നീക്കം Read More »

തീവ്ര ന്യൂനമർദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റാകും; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത. ശ്രീലങ്കക്കും ബംഗാൾ ഉൾക്കടലിനും മുകളിലെ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറും. വൈകാതെ യെമൻ നിർദേശിച്ച ‘ഡിറ്റ് വാ’ ( Dit wah) ചുഴലിക്കാറ്റായി മാറി തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരം വഴി വടക്കൻ തമിഴ്നാട് പുതുച്ചേരി, ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ രൂപപ്പെട്ട സെന്യാർ വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ

തീവ്ര ന്യൂനമർദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റാകും; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത Read More »

നിലമ്പൂരിൽ കാട്ടാന ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു.

നിലമ്പൂരിൽ കാട്ടാന ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം Read More »

കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മട്ടന്നൂർ സ്വദേശിനി മരിച്ചു ; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. മട്ടന്നൂർ സ്വദേശി ഓമന ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെ 6.30ഓടെ കൊയിലാണ്ടി ദേശീയ പാതയിലാണ് അപകടമുണ്ടായത്. മട്ടന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ മധ്യേ ആണ് ഒരാൾ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.

കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മട്ടന്നൂർ സ്വദേശിനി മരിച്ചു ; രണ്ട് പേർക്ക് പരിക്ക് Read More »

കോഴിക്കോട് – ബെംഗളൂരു സ്വകാര്യ ബസിൽ യാത്രക്കാർക്ക് ഡ്രൈവറുടെ ഭീഷണി; മദ്യക്കുപ്പിയുമായി ടോൾപ്ലാസയിൽ ഇറങ്ങിയോടി

കോഴിക്കോട്: മദ്യലഹരിയിൽ അന്തർസംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവർ. കോഴിക്കോട് ബംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ ജീവൻ വച്ച് പന്താടിയത്.ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നു. യാത്രക്കാർ ചോദ്യം ചെയ്യുകയും ദൃശ്യം പകർത്തുകയും ചെയ്തു. എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്നാണ് ഡ്രൈവർ ഭീഷണിപ്പെടുത്തിയത്.ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടി. ഈ സമയമത്രയും മദ്യപിച്ച് ലക്കുകെട്ട് ബസിൽ കിടക്കുകയായിരുന്നു ക്ലീനർ.ദൃശ്യങ്ങൾ യാത്രക്കാർ പുറത്ത് വിട്ടിട്ടും ബസുടമയ്ക്ക്‌ക് യാതൊരു കൂസലുമില്ല. തൊട്ടടുത്ത ദിവസവും ഇതേ ഡ്രൈവറെ

കോഴിക്കോട് – ബെംഗളൂരു സ്വകാര്യ ബസിൽ യാത്രക്കാർക്ക് ഡ്രൈവറുടെ ഭീഷണി; മദ്യക്കുപ്പിയുമായി ടോൾപ്ലാസയിൽ ഇറങ്ങിയോടി Read More »

Scroll to Top