Latest News

കാസർഗോഡ് അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനം മറിഞ്ഞു..7 പേർക്ക് പരിക്ക്

കാസർകോട്: മലയോര ഹൈവേ കാറ്റാംകവല മറ്റപ്പള്ളി വളവിൽ അയ്യപ്പന്മാർ സഞ്ചരിച്ച ബസ് 30 താഴ്‌ചയിലേക്ക് മറിഞ്ഞു. ഏഴു അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ശനിയാഴ്‌ച ഉച്ചയോടെയാണ് അപകടം. ശബരിമലയിൽ പോയി മടങ്ങി ബംഗളൂരുവിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. വിവരത്തെ തുടർന്ന് നിരവധി ആംബുലൻസുകൾ സ്ഥലത്തെത്തിച്ച് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കാസർഗോഡ് അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനം മറിഞ്ഞു..7 പേർക്ക് പരിക്ക് Read More »

ദിവ്യഗർഭം വാഗ്ദാനം ചെയ്‌ത്‌ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധൻ അറസ്റ്റിൽ

കോഴിക്കോട്: ദിവ്യ ഗർഭം വാഗ്ദാനം ചെയ്‌ത്‌ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. സജിൽ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജിൽ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവിൽ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ പോസ്റ്റ് ചെയ്‌തിരുന്നത്. ഇതിനിടെയാണ് യുവതിയെ

ദിവ്യഗർഭം വാഗ്ദാനം ചെയ്‌ത്‌ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധൻ അറസ്റ്റിൽ Read More »

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യലഹരിയിൽ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യമിച്ച പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. കേസിൽ ഡിസംബർ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാൻ ശ്രമം. ഇയാൾ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു Read More »

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു, രോ ഗികളില്ലെന്ന് അധികൃതർ

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ ഭാഗത്തുനിന്ന് രോഗികളെ ഉൾപ്പെടെ മാറ്റി വരികയാണ്. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് തീപിടിത്തം തുടർക്കഥയാവുകയാണ്.

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു, രോ ഗികളില്ലെന്ന് അധികൃതർ Read More »

തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ: തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വായോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ Read More »

കളമശേരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കൊച്ചി: കളമശേരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എറണാകുളം-തൃശൂർ ലൈനിലാണ് ഗതാഗത തടസം. വൈകുന്നേരം അഞ്ചരയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു.ഗുഡ്‌സ് ട്രെയിൻ പാളം അവസാനിക്കുന്നിടത്തേക്കുളള ബാരിക്കേഡും ഇടിച്ച് മുന്നോട്ടുപോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്ക് വലിയ അപകടമാണ് ഒഴിവായത്. മണിക്കൂറുകളായി ട്രെയിൻ പാളം തെറ്റി കിടക്കുകയായിരുന്നു. അതിവേഗത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക

കളമശേരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: ട്രെയിൻ ഗതാഗതം തടസപ്പെട്ടു Read More »

ക്രെയിൻ തകരാറിലായി, മൂന്നാറിൽ 120 അടി ഉയരത്തിൽ ഡൈനിങ്ങിൽ കുടുങ്ങി സഞ്ചാരികൾ; താഴെയിറക്കാൻ ശ്രമം തുടരുന്നു

ഇടുക്കി മൂന്നാറിനു സമീപം ആനച്ചാലിൽ സ്പൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടുങ്ങി. ക്രെയിനിൻ്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120 അടി ഉയരത്തിൽ സഞ്ചാരികൾ കുടുങ്ങിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. അഞ്ചു സഞ്ചാരികളും ഒരു ജീവനക്കാരുമാണ് ക്രെയിനിനു മുകളിലെ ഭക്ഷണശാലയിലുണ്ടായിരുന്നത്. ഇവരിൽ ഒരാളെ കയർ വഴി താഴെയിറക്കി. മറ്റുള്ളവരെ ഇറക്കാനുള്ള ശ്രമം തുടരുകയാണ്.ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ച‌കൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുന്നതും നിലത്തിറക്കുന്നതും.

ക്രെയിൻ തകരാറിലായി, മൂന്നാറിൽ 120 അടി ഉയരത്തിൽ ഡൈനിങ്ങിൽ കുടുങ്ങി സഞ്ചാരികൾ; താഴെയിറക്കാൻ ശ്രമം തുടരുന്നു Read More »

മാടായിക്കാവിൽ വഴിപാടിൻ്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്തു; ജീവനക്കാരന് സസ്പെൻഷൻ

പയ്യന്നൂർ: മാടായിക്കാവിൽ വഴിപാടിൻ്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്ത ജീവനക്കാരന് സസ്പെൻഷൻ. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) മാടായി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എ.വി. അനീഷ് എന്ന മണി(45) ആണ് കാവിൽ തട്ടിപ്പ് നടത്തിയത്. കാവിലെ കൗണ്ടർ ണ്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇയാൾ. തിങ്കളാഴ്‌ച ക്ഷേത്രദർശനത്തിനെത്തിയ കർണാടക സ്വദേശിക്ക് നൽകിയ വഴിപാട് രശീതിയുടെ വ്യാജപ്പകർപ്പ് മറ്റൊരാൾക്ക് രശീതിയായി നൽകി പണം കീശയിലാക്കുകയായിരുന്നു. കർണാടക സ്വദേശിക്ക് നൽകിയ രശീതിയുടെ പകർപ്പെടുക്കുകയും പേര് വൈറ്റ്നർ

മാടായിക്കാവിൽ വഴിപാടിൻ്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്തു; ജീവനക്കാരന് സസ്പെൻഷൻ Read More »

ഇനിമുതൽ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മൂന്ന് ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ബസ് പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. വർഷത്തിലൊരിക്കലാണ് പൊലീസ് ക്ലിയറൻസ് എടുക്കേണ്ടത്. ക്രിമിനൽ കേസ് പ്രതിയായവരെ ബസ് ഓടിക്കാൻ അനുവദിക്കില്ല

ഇനിമുതൽ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം Read More »

മലപ്പുറം കരുളായിയിൽ കരടിയുടെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്, കാലിന് കടിയേറ്റു

മലപ്പുറം: കരുളായിയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര(50)നെയാണ് കരടി ആക്രമിച്ചത്. കാലിനാണ് കരടിയുടെ കടിയേറ്റത്. ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം കരുളായിയിൽ കരടിയുടെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്, കാലിന് കടിയേറ്റു Read More »

Scroll to Top