Latest News

രണ്ട് വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിൽ; രണ്ടാഴ്‌ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ ആണികൾ കണ്ടെടുത്തു

കൊച്ചി: ഇന്ന് മൂക്കുത്തി ധരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ മൂക്കുത്തി ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നത്. രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് അമൃത ആശുപത്രിയിലെ ഇൻ്റർവെൻഷൻ പൾമനോളജി വിഭാഗം മൂക്കുത്തിയുടെ ആണി നീക്കം ചെയ്‌തത്. വിദേശയാത്രയ്ക്കുള്ള വിസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളുടെ ശ്വാസകോശത്തിൽ മൂക്കുത്തിയുടെ ആണിയുള്ളത് കണ്ടെത്തിയത്. ആരോഗ്യപരിശോധനയുടെ ഭാഗമായി എക്‌സ്‌റേ എടുത്തപ്പോൾ 52 കാരിയായ മറ്റൊരു സ്ത്രീയുടെ ശ്വാസകോശത്തിലും ആണി കണ്ടെത്തി. ഇതിൽ […]

രണ്ട് വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിൽ; രണ്ടാഴ്‌ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ ആണികൾ കണ്ടെടുത്തു Read More »

സംസ്ഥാനത്ത് പിടിവിട്ട് എലിപ്പനി; രോഗികൾ 5000 കടന്നു

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതർ എന്നാണ് റിപ്പോർട്ടുകൾ. 356 പേർ എലിപ്പനി ബാധിച്ചു മരിച്ചു. സർക്കാർ ആശുപത്രികളിലെ കണക്കുകളാണിത്.പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ചു മരിക്കുന്നു. ഈ വർഷം മരിച്ച 386 പേരിൽ 207 പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കയിലാണ് ആരോഗ്യവകുപ്പും പൊതുജനങ്ങളും. മണ്ണിൽ എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള

സംസ്ഥാനത്ത് പിടിവിട്ട് എലിപ്പനി; രോഗികൾ 5000 കടന്നു Read More »

തട്ടിപ്പുകൾ ഇനി എളുപ്പത്തിൽ പിടിക്കപ്പെടും! രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ആപ്പിൾ, സാംസങ്, വിവോ, ഓപ്പോ എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ സ്‌മാർട്ട് ഫോൺ കമ്പനികളും സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്ലിക്കേഷനായ സഞ്ചാർ സാഥി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് പ്രകാരം, സ്‌മാർട്ട് ഫോൺ കമ്പനികൾക്ക് ഇത് പാലിക്കാൻ 90 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അത് പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത വിധത്തിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും

തട്ടിപ്പുകൾ ഇനി എളുപ്പത്തിൽ പിടിക്കപ്പെടും! രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ Read More »

റോഡരികിൽ ഫോണിൽ സംസാരിച്ചു നിന്നു; കൂറ്റൻ മാവിന്റെ ശിഖരം ഒടിഞ്ഞുവീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

അരുവിക്കര (തിരുവനന്തപുരം) റോഡരികിൽ ഫോണിൽ സംസാരിച്ചു നിന്നയാൾ മരക്കൊമ്പ് ഒടിഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയിൽ ബി.സുനിൽ ശർമ (55) ആണ് മരിച്ചത്. കരകുളം കാച്ചാണി മോനി എൻക്ലേവിൽ താമസിക്കുന്ന സുനിൽ കെഎസ്ആർടിസിയിൽ കണ്ടക്‌ടർ ആയിരുന്നു.റോഡിലൂടെ പോയ കാറിനു മുകളിലും കൊമ്പ് വീണെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. കാച്ചാണി ജംക്‌ഷനിൽ നിന്ന് ഹൈസ്കൂ‌ളിലേക്ക് പോകുന്ന റോഡിൽ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. റോഡരികിൽ നിന്ന വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മാവിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്.

റോഡരികിൽ ഫോണിൽ സംസാരിച്ചു നിന്നു; കൂറ്റൻ മാവിന്റെ ശിഖരം ഒടിഞ്ഞുവീണ് മധ്യവയസ്‌കന് ദാരുണാന്ത്യം Read More »

ലോക ഭിന്നശേഷി ദിനം ഡിസംബർ 3പ്രചരണാർത്ഥം സൈക്കിൾ റാലി സംഘടിപ്പിച്ചു

തൃക്കരിപ്പൂർ : സാമൂഹ്യ പുരോഗതിക്കായ് ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു ഡിസംബർ 3 ന് ജി.എൽ പി എസ് കൂലേരിയിൽ നടക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനത്തിൻ്റെ പ്രചരണാർത്ഥം സൈക്കിൾ റാലി സംഘടിപ്പിച്ചു പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മാന്ത്രികനും ഭിന്നശേഷി കലാകാരനുമായ ഉമേഷ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൻ ബ്ലോക്ക് പോഗ്രാം കോർഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി സ്വാഗതം പറഞ്ഞു. ചെറുവത്തൂർ ബി.ആർ.സി ട്രെയിനർ പി. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗവ:

ലോക ഭിന്നശേഷി ദിനം ഡിസംബർ 3പ്രചരണാർത്ഥം സൈക്കിൾ റാലി സംഘടിപ്പിച്ചു Read More »

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി കഴുത്തറുത്ത് മരിച്ച നിലയിൽ

കണ്ണൂർ: സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ ജയിലിലായത്. മുൻപും ജിൽസൺ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്ന് കൗൺസിലിങ് അടക്കം നൽകിയിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ജയിലിൽ കഴിയുകയാണ്. ഭാര്യയുടെ മരണ ശേഷം മനോവിഷമത്തിൽ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി പുതപ്പു മൂടിയ ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു വെന്നാണ് വിവരം. പുതപ്പിൽ രക്തം ശ്രദ്ധയിൽപ്പെട്ട ജയിൽ അധികൃതർ

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി കഴുത്തറുത്ത് മരിച്ച നിലയിൽ Read More »

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു; ഗുരുതര പരിക്ക്

മുളിയാര്‍ പഞ്ചായത്തിലെ നുസ്രത്ത് നഗറില്‍ തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ചട്ടഞ്ചാല്‍ തെക്കിലിലെ മുത്തലിബിനെ (42) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് കാട്ടുപന്നിക്കൂട്ടം മുന്നിലൂടെ ചാടി വന്ന് ഇടിച്ചു വീഴ്ത്തിയത്.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു; ഗുരുതര പരിക്ക് Read More »

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളില്‍ സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിന് കോടതി ആര്‍ബിഐയുടെ സഹായം തേടും. വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ രണ്ട് ആഴ്ച സമയം കോടതി അനുവദിച്ചു. ഐടി അതോറിറ്റി സിബിഐ അന്വേഷണത്തിന് എല്ലാ സഹായങ്ങളും നല്‍കണമെന്ന് സുപ്രീംകോടതി

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം Read More »

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന; അരവണ വരുമാനം 47 കോടി

ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതലാണിത്. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിൻ്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനമാണ് വർധന.അപ്പം വിൽപ്പനയിൽ

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന; അരവണ വരുമാനം 47 കോടി Read More »

പാചകവാതക വില വീണ്ടും കുറച്ചു

പാചകവാതക വില സിലിണ്ടറിൻ്റെ വീണ്ടും കുറച്ചു വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്ബനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസം ഒന്നിന് ( നവംബർ ഒന്ന് ) വാണിജ്യ എൽപിജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്നു പ്രാബല്യത്തിൽ വരും. കൊച്ചിയിൽ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച തീരുമാനം

പാചകവാതക വില വീണ്ടും കുറച്ചു Read More »

Scroll to Top