Latest News

കണ്ണൂരിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു

കണ്ണൂർ ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു എന്നാൽ ബസിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്.വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു Read More »

അരവണ വിതരണത്തിൽ പുതിയ നിബന്ധന; ഒരാൾക്ക് പരമാവധി 20 ടിൻ

ശബരിമല: ശബരിമലയിൽ ഭക്തരുടെ എണ്ണം കൂടിയതോടെ ദേവസ്വം ബോർഡ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് 20 എണ്ണം മാത്രമേ പരമാവധി നൽകൂ. അരവണ ടിൻ ഇല്ലാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ദേവസ്വം ബോർഡ് അധികൃതർ വെളിപ്പെടുത്തി. ഇക്കാര്യം കാട്ടി അരവണ കൗണ്ടറുകൾക്ക് മുന്നിൽ ബോർഡുവെച്ചു. സാധാരണനിലയിൽ ശബരിമലയിൽ ഒരുദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിൻ ആണ് അരവണ ഉത്പാദിപ്പിക്കുന്നത്. എന്നാൽ നാല് ലക്ഷം അരവണ ഒരു ദിവസം വിറ്റഴിക്കുന്നുണ്ട്. നേരത്തെ സ്റ്റോക്ക് ചെയ്ത

അരവണ വിതരണത്തിൽ പുതിയ നിബന്ധന; ഒരാൾക്ക് പരമാവധി 20 ടിൻ Read More »

നടൻ ദിലീപ് ശബരിമലയിൽ, സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ

പത്തനംതിട്ട: നടൻ ദിലീപ് ശബരിമലയിലെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഇന്നലെ രാത്രിയോടെ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലർച്ചെയാണ് എത്തിയത്. ഇന്ന് രാവിലെ പിആർഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിനായാണ് ദിലീപ് തന്ത്രിയുടെ ഓഫീസിലേക്ക് പോയത് അൽപ്പസമയത്തിനകം നടൻ അയ്യപ്പ ദർശനം നടത്തും. കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോൾ വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമർശനം

നടൻ ദിലീപ് ശബരിമലയിൽ, സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ Read More »

ശബരിമല തീർഥാടകരുടെ കാർ ബൈക്കിലിടിച്ചു; ഹേരൂർ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

കാസർകോട്: ശബരിമലയ്ക്ക് പോയി മടങ്ങുകയായിരുന്ന കാർ ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്കേറ്റു. തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിയോടെ ഉദ്യാവരം പത്താം മൈലിലാണ് അപകടം. ഹേരൂർ സ്വദേശി മുഹമ്മദ് അഷ്റഫി (31)നാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലപ്പാടി ഭാഗത്തുനിന്ന് ഉപ്പള ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു അഷ്റഫ്. കാസർകോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു അയ്യപ്പഭക്തർ സഞ്ചരിച്ച കാർ. ബൈക്ക് ദിശതെറ്റി മംഗളൂരു ഭാഗത്തേയ്ക്ക് പോകുന്ന റോഡിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ശബരിമല തീർഥാടകരുടെ കാർ ബൈക്കിലിടിച്ചു; ഹേരൂർ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതരപരിക്ക് Read More »

നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ ഒരാഴ്‌ചയ്ക്കകം; വിധി ഊമക്കത്തായി പ്രചരിച്ചത് ഡിജിപിയെ അറിയിച്ചു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പെടെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഒരാഴ്ചയ്ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച നിർദേശം പ്രോസിക്യൂഷനു കൈമാറി. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.വിചാരണക്കോടതിയുടെ വിധിയിൽ അപ്പീൽ പോകുമെന്ന് മന്ത്രി പി.രാജീവ് ഇന്നലെ പറഞ്ഞിരുന്നു. വിധി തൃപ്‌തികരമല്ല. ഡയറക്ർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്‌ത്‌ ആവശ്യമായ തീരുമാനങ്ങൾ എടുക്കും. ശക്തമായ നിലയിൽ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കേസിലെ വിധിപരാമർശം ഊമക്കത്തായി പ്രചരിച്ച

നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ ഒരാഴ്‌ചയ്ക്കകം; വിധി ഊമക്കത്തായി പ്രചരിച്ചത് ഡിജിപിയെ അറിയിച്ചു Read More »

ആനുകൂല്യം വാങ്ങി ശാപ്പാട് അടിച്ചു മാറ്റിയ വോട്ടർമാർ നന്ദികേടു കാണിച്ചു: എംഎം മണി; പരാമർശം വിവാദത്തിൽ

ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ശാപ്പാട് കഴിച്ചു ഏമ്പക്കം വിട്ടു നടന്ന വോട്ടർമാർ നന്ദികേടു കാണിച്ചുവെന്ന് സിപിഎം നേതാവ് എംഎം മണി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതോ നൈമിഷികമായ വികാരത്തിന് വോട്ടു ചെയ്യുകയായിരുന്നുവെന്നാണ് തോന്നുന്നത്. ഇതു നന്ദികേടല്ലാതെ മറ്റെന്താണ്? ആനുകൂല്യങ്ങൾ വാങ്ങിച്ചവർ പണി തന്നിരിക്കുകയാണ്-അദ്ദേഹം തുറന്നടിച്ചു. എംഎം മണിയുടെ പരാമർശം വിവാദത്തിനു വഴി വച്ചു. തിരിച്ചടിയെ കുറിച്ച് പരിശോധിക്കുമെന്ന് ഇടതു മുന്നണി കൺവീനർ ടി.പി രാമകൃഷ്‌ണൻ പറഞ്ഞു. തിരുത്തേണ്ട കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം

ആനുകൂല്യം വാങ്ങി ശാപ്പാട് അടിച്ചു മാറ്റിയ വോട്ടർമാർ നന്ദികേടു കാണിച്ചു: എംഎം മണി; പരാമർശം വിവാദത്തിൽ Read More »

തലസ്ഥാനം ബി ജെ പി പിടിച്ചു; തിരുവനന്തപുരം കോർപറേഷനിൽ താമര

തിരുവനന്തപുരം സിറ്റി കോർപറേഷൻ ഭരണം ബി ജെ പി പിടിച്ചെടുത്തു. 101 അംഗ കോർപറേഷൻ ഭരണ സമിതിയിൽ ഫലമറിഞ്ഞ 98 വാർഡുകളിൽ ബി ജെ പിക്ക് 50 വാർഡുകൾ ലഭിച്ചു. നിലവിൽ ഭരണം നടത്തുന്ന എൽ ഡി എഫിന് 26വും യു ഡി എഫിന് 19വും വാർഡ് ലഭിച്ചു. 3 വാർഡുകളിലെ ഫലം അറിയാനുണ്ട്. ഒരു വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. തലസ്ഥാനത്ത് ബി ജെ പി നടത്തിയ മുന്നേറ്റം പാർട്ടിയുടെ തെക്കൻ ജില്ലകളിലെ വർദ്ധിച്ചുവരുന്ന ആധിപത്യവും

തലസ്ഥാനം ബി ജെ പി പിടിച്ചു; തിരുവനന്തപുരം കോർപറേഷനിൽ താമര Read More »

ഹൃദയാഘാത മരണങ്ങൾക്ക് കോവിഡ് വാക്‌സിനുമായി ബന്ധമില്ല; ഐസിഎംആറിൻ്റെ പഠനം ശരിവെച്ച് സംസ്ഥാന ആരോഗ്യവകുപ്പും

അടുത്തകാലത്തായി ഹൃദയാഘാതം മൂലം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഐസിഎംആറിൻ്റെ പഠനത്തെ സംസ്ഥാന ആരോഗ്യവകുപ്പ് ശരിവച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വഴി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നടത്തിയ പഠനം ആധികാരികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പും അത് ശരിവെക്കുന്നത്. എന്നാൽ നേരത്തെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന യുവാക്കളിലും കുട്ടികളിലും കോവിഡിനുശേഷം ഹൃദയസ്‌തംഭനം, മറ്റു ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്താതിസമ്മർദം എന്നിവ കൂടിയിട്ടുണ്ടെന്ന് ഡൽഹി എയിംസിൻ്റെയും മറ്റും പഠനങ്ങളുണ്ടെന്നും

ഹൃദയാഘാത മരണങ്ങൾക്ക് കോവിഡ് വാക്‌സിനുമായി ബന്ധമില്ല; ഐസിഎംആറിൻ്റെ പഠനം ശരിവെച്ച് സംസ്ഥാന ആരോഗ്യവകുപ്പും Read More »

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്‌താവം നടത്തിയത്. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടി വീട്ടിൽ സുരേന്ദ്രൻ മകൻ സുനിൽ എൻ.എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടിൽ ആൻ്റണി മകൻ മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പിൽ

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും Read More »

ട്രെയിൻ കയറുന്നതിനിടയിൽ താഴേയ്ക്ക് വീണു റെയിൽവെ ജീവനക്കാരന്റെറെ കൈയറ്റു; അപകടം കുമ്പളയിൽ

കാസർകോട്: ട്രെയിൻ കയറുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ റെയിൽവെ ജീവനക്കാരൻ്റെ കൈയറ്റു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ രാജശേഖര(36)ൻ്റെ വലതു കൈയാണ് അറ്റത്. വെള്ളിയാഴ്‌ച വൈകുന്നേരം 2.50ന് കുമ്പളയിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസിൽ കയറുന്നതിനിടയിലാണ് അപകടം. താഴേയ്ക്ക് വീണ രാജശേഖരൻ്റെ കൈ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയാണ് വലതു കൈയിൽ ഗുരുതരമായി പരിക്കേറ്റത്. രാജശേഖരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രെയിൻ കയറുന്നതിനിടയിൽ താഴേയ്ക്ക് വീണു റെയിൽവെ ജീവനക്കാരന്റെറെ കൈയറ്റു; അപകടം കുമ്പളയിൽ Read More »

Scroll to Top