Latest News

‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ട‌ം’; ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ബിജു മേനോനെതിരേ സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്‌ണൻ്റെ ആരോപണം.’മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്, ഞങ്ങളുടെ അംഗമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽനിന്ന് കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ, ജീത്തു ജോസഫ് […]

‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ട‌ം’; ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ Read More »

കേരള സർവകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ; ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് പ്രതിഷേധം, വൻ സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എഫ്ഐഎഫ്‌ഐ പ്രതിഷേധത്തിനിടെ സംഘർഷം.സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷം ഉടലെടുത്തത്. കവാടത്തിന് മുന്നിലെ പൊലീസ് ബാരിക്കേഡും മറികടന്ന് പ്രവർത്തകർ സർവകലാശാല ആസ്ഥാനം കയ്യടക്കി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ സംഘടിച്ച് പ്രതിഷേധം.സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം. രാവിലെ ബാരിക്കേഡുകൾ വെച്ച് സർവകലാശാല ആസ്ഥാനത്തിൻ്റെ കവാടത്തിൽ

കേരള സർവകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ; ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് പ്രതിഷേധം, വൻ സംഘർഷം Read More »

‘ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചതോടെ നിർബന്ധിപ്പിച്ചു, പെൺകുട്ടി നേരിട്ടത് ക്രൂരമർദ്ദനം, മുറിയിൽ രക്തക്കറ’

കൊല്ലം: ‘ബാധ ഒഴിപ്പിക്കാനായി’ അമ്മയ്ക്കൊപ്പമെത്തിയ പെൺകുട്ടിയെ ജോത്സ്യൻ മുരാരി തന്ത്രിയെന്ന് വിളിക്കുന്ന രാജൻ ബാബു പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുരാരി തന്ത്രി പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നും പൂജാമുറിയെന്ന പേരിൽ മുരാരി തന്ത്രി പെൺകുട്ടിയെ കൊണ്ടുപോയത് കിടപ്പുമുറിയിലേക്കായിരുന്നുവെന്നുമാണ് വിവരം. കിടപ്പുമുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തി. ഒരു മണിക്കൂറോളം തന്ത്രി പെൺകുട്ടിയെ റൂമിൽ അടച്ചിട്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. പൂജയ്ക്കെന്ന പേരിൽ മുറിയിലേക്ക് പെൺകുട്ടിയെ ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചെങ്കിലും പ്രതിയുടെ അമ്മയും ഭാര്യയും ചേർന്ന് പെൺകുട്ടിയുടെ അമ്മയെ നിർബന്ധിക്കുകയായിരുന്നു.

‘ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചതോടെ നിർബന്ധിപ്പിച്ചു, പെൺകുട്ടി നേരിട്ടത് ക്രൂരമർദ്ദനം, മുറിയിൽ രക്തക്കറ’ Read More »

‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്‌ത’: മുജാഹിദ് ആദർശ സമ്മേളനം വൈകിട്ട്

കാസർകോട്: കുണിയയിൽ നടന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നൂറാംവാർഷിക സമ്മേളനത്തിനു സമാപനം കുറിച്ച് കൊണ്ട് ജനലക്ഷങ്ങൾ പങ്കെടുത്ത പൊതു സമ്മേളനത്തിൽ നടത്തിയ വിമർശനങ്ങൾക്ക് മുജാഹിദ് ഇന്ന് (ചൊവ്വ) വൈകിട്ട് അണങ്കൂരിൽ മറുപടി പറയുന്നു. വൈകിട്ട് ഏഴുമണിക്കു അണങ്കൂരിൽ നടത്തുന്ന ആദർശ സമ്മേളനത്തിൽ സമസ്‌തക്കു മറുപടി പറയാനാണ് മുജാഹിദിൻ്റെ തീരുമാനം. ‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്ത’ എന്ന വിഷയത്തിലാണ് കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ (കെ എൻ എം) കാസർകോട് മണ്ഡലം കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിക്കുന്നത്. ജില്ലാ

‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്‌ത’: മുജാഹിദ് ആദർശ സമ്മേളനം വൈകിട്ട് Read More »

എ ഐ സഹായത്തോടെ പൊലീസ് ചിത്രം തയ്യാറാക്കി; ട്രെയിൻ തട്ടി മരിച്ചയാളെ മണിക്കൂറുകൾക്കകം തിരിച്ചറിഞ്ഞു

കാസർകോട്: എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രം ഉപയോഗിച്ച് ട്രെയിൻ തട്ടി മരിച്ച യുവാവിനെ മണിക്കൂറിനുള്ളിൽ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട്, പടന്നക്കാട്, കരുവളത്തെ കെ ജിതീഷ് എന്ന അപ്പു (28)വിന്റെ മൃതദേഹമാണ് ഇത്തരത്തിൽ തിരിച്ചറിഞ്ഞത്. തിങ്കളാഴ്‌ച രാത്രി ഏഴേകാൽ മണിയോടെ പടന്നക്കാട്, മേൽപ്പാലത്തിനു സമീപമാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് സാരമായി പരിക്കേറ്റതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്നാണ് ഹൊസ്‌ദുർഗ്ഗ് പൊലീസ് എ ഐ സഹായത്തോടെ യുവാവിൻ്റെ ചിത്രം തയ്യാറാക്കിയത്. പ്രസ്‌തുത ചിത്രം ഉടൻ

എ ഐ സഹായത്തോടെ പൊലീസ് ചിത്രം തയ്യാറാക്കി; ട്രെയിൻ തട്ടി മരിച്ചയാളെ മണിക്കൂറുകൾക്കകം തിരിച്ചറിഞ്ഞു Read More »

ജിഎസ്ടി വകുപ്പിന് കെഎസ്ഇബിയുടെ പണി! വൈദ്യുതി ബിൽ അടച്ചില്ല, സെൻട്രൽ ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി

എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെതുടർന്ന് ജിഎസ്‌ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എറണാകുളം ആലുവ സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ ഫ്യൂസ് ആണ് ഇന്ന് രാവിലെ കെഎസ്‌ഇബി ജീവനക്കാരെത്തി ഊരിയത്. ഇതോടെ ഓഫീസിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാനുള്ളത്. കുടിശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.

ജിഎസ്ടി വകുപ്പിന് കെഎസ്ഇബിയുടെ പണി! വൈദ്യുതി ബിൽ അടച്ചില്ല, സെൻട്രൽ ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി Read More »

തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കോർപ്പറേഷൻ, കണ്ടെത്തിയത് 17 കേന്ദ്രങ്ങൾ, വ്യാപക പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്‌പാ, മസാജ് കേന്ദ്രങ്ങൾ വ്യാപകമാകുന്നു. കോർപ്പറേഷൻ പരിശോധനയിൽ 17 അനധികൃത കേന്ദ്രങ്ങൾ കണ്ടെത്തി. 130-ലധികം സ്പ‌ാ, മസാജ് കേന്ദ്രങ്ങളാണ് കോർപ്പറേഷൻ പരിധിയിലുളളത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സ്പാ, മസാജ് സെൻ്ററുകൾക്ക് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ഉളളവർക്ക് മാത്രമാകും ഇനി ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നിരവധി സ്പാകളിൽ കോർപ്പറേഷൻ പരിശോധന നടത്തിയിരുന്നു. കഴക്കൂട്ടത്തെ സ്‌പാകളിലാണ് കോർപ്പറേഷൻ പരിശോധന നടത്തിയത്. മേയർ വി

തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കോർപ്പറേഷൻ, കണ്ടെത്തിയത് 17 കേന്ദ്രങ്ങൾ, വ്യാപക പരിശോധന Read More »

കാസർകോട്ട് വൻ മയക്കുമരുന്നു വേട്ട: കാറിൽ കടത്തിയ 49.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 49.14 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. കല്ലക്കട്ട സ്വദേശിയും ബേള, കൊല്ലങ്കാനയിൽ താമസക്കാരനുമായ ബി മുഹമ്മദ് റഫീഖി (39)നെയാണ് കാസർകോട് ടൗൺ എസ്ഐ സിആർ മൗഷ്‌മിയും സംഘവും പിടികൂടിയത്. തിങ്കളാഴ്‌ച വൈകുന്നേരം 6.15 മണിയോടെ കാസർകോട് ഗവ. കോളേജിനു മുന്നിൽ വിദ്യാനഗറിലാണ് മയക്കുമരുന്നു വേട്ട നടത്തിയത്. സർവ്വീസ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് കാസർകോട് ടൗൺ ഭാഗത്തു നിന്നു എത്തിയ സ്വിഫ്റ്റ് കാറിനു എസ്ഐ കൈകാണിച്ചു.

കാസർകോട്ട് വൻ മയക്കുമരുന്നു വേട്ട: കാറിൽ കടത്തിയ 49.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ Read More »

കാസർകോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

കാസർകോട്: കാസർകോട് ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാസർകോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി Read More »

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ നേരത്തെ താപ നില ഉയരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതത്തിനും നിർജലീകരണത്തിനുമുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കടുത്ത ചൂട് സൂര്യാഘാതത്തിനും നിർജ്ജലീകരണത്തിനും ഇടയാക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അതോറിറ്റി വ്യക്തമാക്കി. പകൽ 11 മണിക്കും മൂന്നു മണിക്കും ഇടയിൽ തുടർച്ചയായി വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. പോയവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനലിൻ്റെ തുടക്കത്തിൽ

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി Read More »

Scroll to Top