കണ്ണൂരിൽ പിണറായിയിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്, കൈപ്പത്തി അറ്റു
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. കൈപ്പത്തി അറ്റു. കണ്ണൂർ പിണറായി വെണ്ടുട്ടായിൽ ആണ് സ്ഫോടനം. ബോംബ് നിർമ്മാണത്തിനിടെയായിരുന്നു സ്ഫോടനം.സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻരാജിൻറെ കൈപ്പത്തി തകർന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്ഫോടനം. വിപിൻരാജിൻറെ വീടിന് സമീപത്ത് വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.പരിക്കേറ്റ വിപിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജ്.
കണ്ണൂരിൽ പിണറായിയിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്, കൈപ്പത്തി അറ്റു Read More »









