Latest News

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു

കണ്ണൂർ: വീണ്ടും വീഡിയോ കോൾ വഴി തട്ടിപ്പ്. സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് എത്തിയവർ കണ്ണൂരിലെ വയോധികയിൽ നിന്നാണ് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തത്. പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന ഗുരുതരമായ കുറ്റം ചെയ്തുവെന്നാണ് തട്ടിപ്പ് സംഘം 77കാരിയെ വിശ്വസിപ്പിച്ചത്. സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സംഘം വാട്‌സാപ്പിൽ വീഡിയോ കോൾ ചെയ്യുകയായിരുന്നു. പഹൽഗാം ഭീകരരിൽ നിന്ന് വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്ന് സംഘം അറിയിച്ചു.ഭീകരരിൽ നിന്ന് വയോധിക പണം സ്വീകരിച്ചു എന്നാണ് കരുതുന്നതെന്നും തെളിവുകൾ […]

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു Read More »

ദേശീയപാത ടോൾ നിയമം ഭേദഗതി ചെയ്‌തു; ടോൾ പിരിവ് 15 മുതൽ

ന്യൂഡൽഹി: ദേശീയ പാത ഫീസ് നിരക്കും നിരക്കു നിർണ്ണയവും ശേഖരണ ചട്ടം ഭേദഗതി ചെയ്‌തു. ഇതു സംബന്ധിച്ചു കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു ദേശീയ എക്‌സ്പ്രസ് വേ പൂർണ്ണമായി തുറക്കാത്ത സാഹചര്യത്തിൽ സാധാരണ ദേശീയ പാതകൾക്കു ബാധകമായ കുറഞ്ഞ നിരക്കിൽ പൂർത്തിയായ ഭാഗത്തിന് വിജ്ഞാപനമനുസരിച്ച് ടോൾ ഈടാക്കും. ഭേദഗതി ചെയ്‌ത ചട്ടം ഫെബ്രു 15നു നിലവിൽ വരും. ഭാഗീകമായി മാത്രം പ്രവർത്തന ക്ഷമമായ ദേശീയ എക്‌സ്പ്രസ് വേ ഉപഭോക്താക്കൾക്കു സാധാരണ ദേശീയപാതയേക്കാൾ 25 ശതമാനം കൂടുതലായിരിക്കും ടോൾ.

ദേശീയപാത ടോൾ നിയമം ഭേദഗതി ചെയ്‌തു; ടോൾ പിരിവ് 15 മുതൽ Read More »

വീട്ടുചെലവിന് പണം നൽകാത്തത് ചോദിച്ച വിരോധം; വൃദ്ധ മാതാവിനെ കസേരയോടെ എടുത്തെറിഞ്ഞു; മകൻ പിടിയിൽ

കണ്ണൂർ: വീട്ടു ചെലവിനു പണം നൽകാത്തത് ചോദ്യം ചെയ്‌ത വിരോധത്തിൽ വൃദ്ധമാതാവിനെ കസേരയോടെ മുറ്റത്തേക്ക് എറിഞ്ഞു കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ കണ്ണൂർ, പളളിയാംമൂല, ലക്ഷം വീട് ഉന്നതിയിലെ പി ശാന്ത(88)യെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ പി സജീവ(58)നെ ടൗൺ പൊലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടു വരാന്തയിൽ കസേരയിലിരിക്കുകയായിരുന്നു ശാന്ത. ഈ സമയത്ത് എത്തിയ മകൻ സജീവനുമായി വാക്കു

വീട്ടുചെലവിന് പണം നൽകാത്തത് ചോദിച്ച വിരോധം; വൃദ്ധ മാതാവിനെ കസേരയോടെ എടുത്തെറിഞ്ഞു; മകൻ പിടിയിൽ Read More »

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: പുനലൂരിൽ എസ്റ്റേറ്റ് തൊഴിലാളി പന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥൻ(65) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം Read More »

വിദ്യാർത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയത് ടിപ്പറിലും പിക്കപ്പിലും!; പ്രധാനാധ്യാപകനെ സസ്പെൻ്റ് ചെയ്തു

മംഗ്ളൂരു: ടിപ്പർ ലോറിയിലും പിക്കപ്പിലും വിദ്യാർത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയ സംഭവത്തിൽ പ്രധാന അധ്യാപകനെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്‌തു. ബെൽത്തങ്ങാടി, താലൂക്കിലെ ബലേഞ്ച ഗവ. അപ്‌ഗ്രേഡ് ഹയർ പ്രൈമറി സ്കൂ‌ളിലെ പ്രധാനാധ്യാപകൻ കിരണിനെയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ സസ്പെൻ്റ് ചെയ്‌തത്. വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടു പോയ വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ വേണൂർ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഫെബ്രുവരി ഒൻപതിനാണ് സംഭവം. നൽകൂരുവിലെ ഒരു ഫാമിലേക്കായിരുന്നു കുട്ടികളെയും കൊണ്ട് പഠനയാത്ര നടത്തിയത്. വിദ്യാർത്ഥികളെ ചരക്കു വാഹനങ്ങളിൽ കയറ്റുന്നതും തിരികെ കൊണ്ട് വന്ന്

വിദ്യാർത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയത് ടിപ്പറിലും പിക്കപ്പിലും!; പ്രധാനാധ്യാപകനെ സസ്പെൻ്റ് ചെയ്തു Read More »

‘ജയ് ഹോ’; റോഡ് മുഴുവൻ പാട്ട് ; ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ റോഡ് തുറന്നു

യാത്രചെയ്യുമ്പോൾ സാധാരണയായി വാഹനങ്ങളിൽ പാട്ട് വയ്ക്കാറുണ്ടല്ലേ? നല്ല പാട്ടൊക്കെ കേട്ട് ആസ്വദിച്ച് വാഹനമോടിച്ച് പോകാം. എന്നാൽ റോഡിലൂടെ കാർ ഓടിച്ച് പോകുമ്പോൾ റോഡിൽ നിന്ന് പാട്ട് കേട്ടുകൊണ്ടിരുന്നാലോ?. അടിപൊളി ആയിരിക്കുമല്ലേ. എന്നാൽ അങ്ങനെ ഒരു റോഡ് ഇതാ ഇന്ത്യയിൽ തുറന്നിട്ടുണ്ട് .ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ(ബിഎംസി)ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡാണ് ഈ മ്യൂസിക്കൽ റോഡ്. വാഹനമോടിക്കുമ്പോൾ റോഡിൽ നിന്ന് ‘ജയ് ഹോ’ എന്ന ഗാനമാണ് കേൾക്കാൻ സാധിക്കുന്നത്. ഈ സംഗീതം യാദൃശ്ചികമായി തിരഞ്ഞെടുത്തതല്ല. ദേശസ്നേഹ പ്രമേവും ആഗോളതലത്തിൽ

‘ജയ് ഹോ’; റോഡ് മുഴുവൻ പാട്ട് ; ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ റോഡ് തുറന്നു Read More »

പാങ്ങോട് സൈനിക ക്യാമ്പിലെ രണ്ട് കോടി രൂപയുടെ ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ ആനക്കൊമ്പ് മോഷണം. രണ്ട് കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകളാണ് ക്യാമ്പിൽ നിന്ന് മോഷണം പോയത്. 1929ൽ സർക്കാർ സൈന്യത്തിന് കൈമാറിയതാണ് നഷ്ടമായ ആനക്കൊമ്പുകൾ. ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ഇവ മോഷ്ടിക്കപ്പെട്ടത് കനത്ത സുരക്ഷയുടെ നടുവിൽ നിന്നാണ്. ബുധാനാഴ്ച്ച ക്യാമ്പിലേക്ക് പുറത്തുനിന്ന് ആളുകൾ വന്നിരുന്നു. ഇവരാണ് ആനക്കൊമ്പ് മോഷ്ടിച്ചത് എന്നാണ് സൂചന. ക്ലബ്ബിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാനായി 18 ജീവനക്കാരായിരുന്നു എത്തിയത്. സംഭവത്തിൽ ഡിജിപിക്ക് ലഭിച്ച പരാതിയിൽ പൂജപ്പുര

പാങ്ങോട് സൈനിക ക്യാമ്പിലെ രണ്ട് കോടി രൂപയുടെ ആനക്കൊമ്പുകൾ മോഷണം പോയി Read More »

പോക്സോ കേസ്; മോട്ടിവേഷൻ സ്‌പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

മലപ്പുറം: പെൺകുട്ടിയെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിച്ച കേസിൽ മോട്ടിവേഷൻ സ്പ‌ീക്കറും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ് മമ്പാടിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16കാരിക്ക് നേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകൾ പങ്കുവച്ചിരുന്നു.

പോക്സോ കേസ്; മോട്ടിവേഷൻ സ്‌പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ Read More »

വാട്‌സാപ്പിന് സിം കാർഡ് നിർബന്ധമാക്കിയെന്ന് കേന്ദ്രം, ലക്ഷ്യം ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾ തടയുന്നതിന്

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് വാട്‌സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് സിം കാർഡ് നിർബന്ധമാക്കാൻ നിർദേശിച്ചതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. രാജ്യവ്യാപകമായി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർചെയ്‌ത കേസിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്.ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങളിൽ മുഖ്യ ഉപാധിയായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത് വാട്‌സാപ്പാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. വാട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഫോണിൽ ലഭ്യമാകാൻ സിം നിർബന്ധമാക്കുന്നതിലൂടെ പ്രശ്‌നം കൈകാര്യം ചെയ്യാമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. സിം കാർഡുകൾ നൽകുമ്പോൾ ബയോമെട്രിക്

വാട്‌സാപ്പിന് സിം കാർഡ് നിർബന്ധമാക്കിയെന്ന് കേന്ദ്രം, ലക്ഷ്യം ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾ തടയുന്നതിന് Read More »

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി Read More »

Scroll to Top