Latest News

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൻ്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ

കൊച്ചി: കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ ടയറുകൾ പൊട്ടി. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാന്തതിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിങ് […]

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൻ്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ Read More »

പെരിയ, കാലിയടുക്കത്ത് പ്ലസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: പെരിയ, കാലിയടുക്കത്ത് പ്ലസ്‌ടു വിദ്യാർത്ഥിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യോട്ട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി വൈശാഖ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച‌ രാവിലെയാണ് സംഭവം. അച്ഛൻ കമലാക്ഷനും മാതാവ് സിന്ധുവും ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരനായ വൈഷ്‌ണവ് ഉണർന്ന് നോക്കിയപ്പോൾ വൈശാഖ് കിടന്നിരുന്ന മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നതായി കണ്ടു. വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നി അയൽവാസികളെ അറിയിച്ചു. തുടർന്ന് വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് വൈശാഖിനെ

പെരിയ, കാലിയടുക്കത്ത് പ്ലസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ Read More »

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാറിലുണ്ടായിരുന്ന ആൾ പുറത്തിറങ്ങിയില്ല; യുവാവ് കാറിൽ മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയാണ് മൃതദേഹം കണ്ടത്. വൈകിട്ട് നാലു മുതൽ ഈ കാർ പരിസരത്ത് നിർത്തിയിട്ടിട്ടുണ്ടായിരുന്നു. കാറിനുള്ളിൽ നിന്നും ആരും ഇറങ്ങാത്തത് കണ്ടതിനെതുടർന്ന് രാത്രിയിൽ നാട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. കാറിൻറെ പിൻസീറ്റിലെ ഗ്ലാസ് തകർത്താണ് ഡോർ തുറന്ന് യുവാവിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബെംഗളൂരുവിൽ ഷെഫ് ആയി ജോലി

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാറിലുണ്ടായിരുന്ന ആൾ പുറത്തിറങ്ങിയില്ല; യുവാവ് കാറിൽ മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു Read More »

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്നു കിണറ്റിലേക്കു വീണ പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണു മരിച്ചത്.ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്തു വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്കു വീണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഉടൻ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഉഡുപ്പി ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം Read More »

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം ഇന്ന് പൂർത്തിയാകും. വീടുകൾ കയറി വിവരശേഖരണം നടത്തി എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റൈസ് ചെയ്യാൻ ഇന്ന് കൂടിയാണ് സമയമുണ്ട്. സംസ്ഥാനത്ത് ഫോമുകളുടെ ഡിജിറ്റൈസേഷൻ 100 ശതമാനത്തിനടുത്ത് പൂർത്തിയായി. കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ മുഴുവൻ ഫോമുകളും ഡിജിറ്റൈസ് ചെയ്തു. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം 25 ലക്ഷത്തോളമാണ്. ഒഴിവാകുന്നവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഎൽഎമാർക്ക് ഇതിൽ തിരുത്തലുണ്ടെങ്കിൽ ഇന്ന് കൂടി നിർദേശിക്കാം. കരട് വോട്ടർ

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം Read More »

കാസർകോട് നഗരത്തിലെ ഹോട്ടൽ പരിസരത്തു നിന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി; സംഘം എത്തിയത് ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിൽ

കാസർകോട്: പട്ടാപ്പകൽ യുവാവിനെ കാറിലെത്തിയ സംഘം ഹോട്ടൽ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച‌ ഉച്ചയ്ക്ക് 12.30 ഓടെ ടൗണിലെ അശ്വനി നഗറിലെ ഒരു ഹോട്ടലിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. നാലംഗ സംഘമാണ് കാറിലെത്തിയതെന്ന് പറയുന്നു. ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ എപി 40 ഇയു 4077 എന്ന നമ്പർ കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും ഏതാനും നാട്ടുകാരായ ആളുകളുമാണ് സംഭവത്തിൻ്റെ ദൃസാക്ഷികൾ. സെക്യൂരിറ്റി ജീവനക്കാരനാണ് പൊലിസിനെ വിവരം അറിയിച്ചത്. ഹോട്ടൽ പരിസരത്ത് എത്തിയ യുവാവിനെ ബലം പ്രയോഗിച്ച് കാറിൽ

കാസർകോട് നഗരത്തിലെ ഹോട്ടൽ പരിസരത്തു നിന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി; സംഘം എത്തിയത് ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിൽ Read More »

യുവാക്കൾക്കും വിദ്യാർഥികൾക്കും ചെറിയ പാക്കറ്റുകളിലാക്കി വിൽപന; കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന യുവാവ് മഞ്ചേശ്വരത്ത് പിടിയിൽ

കാസർകോട്: കിസ്‌തുമസ്‌-ന്യൂയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസിൽ കഞ്ചാവു കടത്തിയ യുവാവ് എക്സൈസിൻ്റെ പിടിയിലായി. ഉത്തർപ്രദേശ് മൊറാദാബാദ് മഹ്‌ലാക്‌പൂർ മാഫി സ്വദേശി നാജീർ(35) ആണ് പിടിയിലായത്‌. ബുധനാഴ്‌ച രാവിലെ 10 മണിയോടെ മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ ഇ സന്തോഷ് കുമാറും സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. മഞ്ചേശ്വരം കുമ്പള ഭാഗങ്ങളിലെ യുവാവക്കൾക്കും പ്ലസ് ടു വിദ്യാർഥികൾക്കും നൽകാനായി ചെറു പാക്കറ്റുകളിൽ നിറച്ച കഞ്ചാവാണ്

യുവാക്കൾക്കും വിദ്യാർഥികൾക്കും ചെറിയ പാക്കറ്റുകളിലാക്കി വിൽപന; കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന യുവാവ് മഞ്ചേശ്വരത്ത് പിടിയിൽ Read More »

ആർമി റിക്രൂട്ട്മെൻ്റ് റാലി; ജനുവരി ആറുമുതൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ

കാസർകോട്: ആർമി റിക്രൂട്ട്മെൻ്റ് റാലി ജനുവരി ആറുമുതൽ 12 വരെ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴു ജില്ലകളിലേയും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500 ഉദ്യോഗാർത്ഥികൾ റാലിയിൽ അണിനിരക്കും. റാലിയുടെ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. താമസസൗകര്യം, കണക്ടിവിറ്റി, മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്കും

ആർമി റിക്രൂട്ട്മെൻ്റ് റാലി; ജനുവരി ആറുമുതൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ Read More »

നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മലപ്പുറം: അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മൂത്തേടം കുറ്റിക്കാട് സ്വദേശി ജസൻ സാമുവലാണ് (32) മരിച്ചത്. ഛത്തീസ്ഗഡിൽ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. നാല് ദിവസം മുൻപാണ് ഇദ്ദേഹം എത്തിയത്. വീടിനുള്ളിൽ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക്

നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം Read More »

പോറ്റിയെ കേറ്റിയെ’; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി

പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി. പരാതി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുത്തേക്കും. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി, ഭക്തിഗാനത്തെ വികലമാക്കി എന്നായിരുന്നു പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു – എന്നെല്ലാമാണ് പരാതിയില്‍ പറയുന്നത്. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിന്‍വലിക്കണം

പോറ്റിയെ കേറ്റിയെ’; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി Read More »

Scroll to Top