Latest News

ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയം, ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചു; യുവാവിന് 30 വർഷം കഠിന തടവും 5.75 ലക്ഷം പിഴയും

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചിറയിൻകീഴ് ശാർക്കര സ്വദേശി സുജിത്തിനെയാണ് (26) ആറ്റിങ്ങൽ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ മാതാവിനെ ഉറക്ക ഗുളികകൾ നൽകി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം.പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനം നൽകി വർക്കലയിലെ റിസോർട്ടിൽ കൊണ്ടുപോയും നിരവധി തവണ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. വിദ്യാർഥിനിയുടെ ഫോൺ ബന്ധു പരിശോധിച്ചതോടെയാണ് […]

ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയം, ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചു; യുവാവിന് 30 വർഷം കഠിന തടവും 5.75 ലക്ഷം പിഴയും Read More »

പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി

കണ്ണൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ വീണ് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് (45) മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ആശുപത്രിയിലെ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി Read More »

കൊല്ലത്ത് പന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യം

കൊല്ലം അഞ്ചലിൽ പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായയ്ക്ക് ദാരുണാന്ത്യം. മണലിൽ ഭാനു വിലാസത്തിൽ പ്രകാശിൻ്റെ വീട്ടിലെ വളർത്തു നായയാണ് ചത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ നായയുടെ ശരീര ഭാഗങ്ങൾ ചിന്നിചിതറി.തോട്ടത്തിൽ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നിൽ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തിൽ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. വീട്ടുകാരുടെ പരാതിയിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് പന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യം Read More »

കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടം; പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു

   കോഴിക്കോട്: കക്കോടിയിൽ മതിലിടിഞ്ഞുവീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. ഉദയ് മാഞ്ചിയെന്ന ഒഡീഷ സ്വദേശിയാണ് മരിച്ചത്. അൽപസമയം മുമ്പായിരുന്നു നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന കക്കോടി സ്വദേശി ഫൈസലിന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഉദയ് മാഞ്ചിയുടെ തലയിലേക്കാണ് മതിലിടിഞ്ഞുവീണത്. പരിക്ക് ഗുരുതരമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.താഴെ മതിൽ കെട്ടുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ

കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടം; പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു Read More »

കാറിൽ രഹസ്യ അറ പണിത് കുഴൽപ്പണക്കടത്ത് ; കണ്ണൂർ പരിയാരത്ത് 80 ലക്ഷം രൂപ പിടികൂടി, 3 പേർ അറസ്റ്റിൽ

പരിയാരത്ത് പുത്തൻ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 80 ലക്ഷത്തിൻ്റെ കുഴൽപ്പണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരെ കേസെടുത്തു. പുഷ്‌പഗിരി നഹലാസിൽ നാസിഫ് (22), അമ്മംകുളം ഷംനാസിൽ മുഹമ്മദ് ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീൽ (38) എന്നിവർക്കെതിരെയാണ് പരിയാരം പൊലീസ് കേസടുത്തത്.കഴിഞ്ഞ ചൊവ്വാഴ്‌ച ദേശീയപാതയിൽ പിലാത്തറയിലെ വനിതാ ഹോട്ടലിനു സമീപം കാർ യാത്രക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിൽ ഇവർ സഞ്ചരിച്ച ആഡംബര കാറിൻ്റെ ചില്ല് തകർന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്

കാറിൽ രഹസ്യ അറ പണിത് കുഴൽപ്പണക്കടത്ത് ; കണ്ണൂർ പരിയാരത്ത് 80 ലക്ഷം രൂപ പിടികൂടി, 3 പേർ അറസ്റ്റിൽ Read More »

ഹിജാബ് ധരിച്ച് സ്‌കൂളിലെത്താൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ട്; സെൻറ് റീത്താസ് സ്‌കൂളിനെതിരെ സർക്കാർ സത്യവാങ്മൂലം

കൊച്ചി: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിലക്കിൽ വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു. സെൻ്റ് റീത്താസ് സ്‌കൂളിൻ്റെ ഹർജിയെ എതിർത്താണ് സർക്കാരിൻ്റെ മറുപടി സത്യവാങ്മൂലം. ഹിജാബ് ധരിച്ച് സ്കൂളിൽ പ്രവേശിക്കാൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ടെന്നും കുട്ടികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സർക്കാറിന് നിയമപരമായി ഇടപെടാനാകും. ഹിജാബ് ധരിച്ചതിന് വിലക്കേർപ്പെടുത്തുന്നത് മൗലിക അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. കുട്ടിയുടെ വ്യക്തിപരമായ അന്തസ്സിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ശിരോവസ്ത്രം പോലെയുള്ള മതപരമായ വസ്ത്രധാരണത്തിന് ഭരണഘടനാപരമായ

ഹിജാബ് ധരിച്ച് സ്‌കൂളിലെത്താൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ട്; സെൻറ് റീത്താസ് സ്‌കൂളിനെതിരെ സർക്കാർ സത്യവാങ്മൂലം Read More »

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് ; ഒളിവിൽ പോയ ദമ്പതികൾ വയനാട്ടിൽ പിടിയിൽ

മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.കൊല്ലം കിളികൊല്ലൂർ ഗീതാ ഭവനിൽ വിഷ്‌ണു (37), ഭാര്യ കടമാൻകോട് രമ്യാ ഭവനിൽ രമ്യ (24) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16ന് കുളത്തൂപ്പുഴയിലെ ലക്ഷ്‌മി ഫിനാൻസിലാണ് ദമ്പതികൾ തട്ടിപ്പ് നടത്തിയത്. പ്യൂരിറ്റി കുറഞ്ഞ സ്വർണം മറ്റൊരു ലോഹവുമായി വിളക്കിച്ചേർത്ത് യഥാർഥ സ്വർണമാണെന്ന് ധരിപ്പിച്ചാണ് പണയംവച്ചത്.സ്ഥാപനത്തെ കബളിപ്പിച്ച് 74,000 രൂപ കൈക്കലാക്കുകയും ചെയ്തു. മുക്കുപണ്ടത്തിൽ പ്രതികൾ 30,000 രൂപ വരെ ചെലവഴിച്ച് സ്വർണം പൂശിയതായി

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് ; ഒളിവിൽ പോയ ദമ്പതികൾ വയനാട്ടിൽ പിടിയിൽ Read More »

പാർട്ടി ഓഫീസിൽ സിപിഐഎം നേതാവ് ജീവനൊടുക്കിയ നിലയിൽ

കൊച്ചി: ഉദയംപേരൂരിൽ സിപിഐഎം നേതാവിനെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പങ്കജാക്ഷനെയാണ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.ലോക്കൽ കമ്മിറ്റി ഓഫീസിനോടു ചേർന്നുള്ള വായനാ മുറിയിൽ ഇന്നലെ വൈകീട്ട് അദ്ദേഹം എത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.വ്യക്തിപരമായ സാമ്പത്തിക പ്രശ്‌നങ്ങൾ പങ്കജാക്ഷൻ നേരിട്ടിരുന്നതായും പാർട്ടിയുമായി പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും സിപിഐഎം ഏരിയ നേതൃത്വം

പാർട്ടി ഓഫീസിൽ സിപിഐഎം നേതാവ് ജീവനൊടുക്കിയ നിലയിൽ Read More »

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്ക്

നീലേശ്വരം സ്വദേശി ബെന്നിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45 ന് കമ്പല്ലൂർ നെടുങ്കല്ല് പാലത്തിന് സമീപത്ത് വെച്ചാണ് അപകടം.സുജിൻ ജോസഫ് പാണത്തൂർ, ജിൻസി പയ്യാവൂർ, ആൽബിൻ, മാർവൽ , റിജിൽ, സാവിയോ എന്നിവരാണ് കാറിലുണ്ടായത്. റോഡിൻ്റെ കൈവരി തകർത്ത് കുഴിയിലേക്ക് മറിഞ്ഞ കാർ പൂർണ്ണമായും തകർന്നു. പെരിങ്ങോം അഗ്നിരക്ഷാനിലയത്തിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം എത്തി ഉള്ളിൽ കുടുങ്ങിയ ആളെ പുറത്തെടുത്തു. സ്റ്റേഷൻ ഓഫീസർ ശിവദാസൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്ക് Read More »

പരിയാരത്ത് അങ്കനവാടി ജീവനക്കാരെ മർദ്ദിച്ചു കുട്ടിയെ കാറിൽ കടത്താൻ ശ്രമം

പരിയാരം: അങ്കൺവാടി ജീവനക്കാരെ മർദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാൻ ശ്രമിച്ച പിതാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.സംഭവത്തിൽ അങ്കൺവാടി ഹെൽപ്പർ കണാരംവയൽ കരക്കിൽ വീട്ടിൽ കെ.പ്രമീളക്ക്(57)പരിക്കേറ്റു.ഇവരെ കൈകൊണ്ട് മർദ്ദിക്കുകയും കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്.കണ്ണംകൈയിലെ നിയാസിന്റെ പേരിൽ പോലീസ് കേസെടുത്തു.കണാരംവയലിലെ അങ്കണവാടിയിൽ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.നിയാസും ഭാര്യയും വേർപിരിഞ്ഞു താമസിക്കുകയാണ്.കുട്ടിയെ അങ്കണവാടിയിൽ ചേർക്കുമ്പോൾതന്നെ പിതാവ് വന്നാൽ കൊടുക്കരുതെന്ന് നിർദ്ദേശിച്ചിരുന്നതിനാൽ വർക്കറായ പെരുമ്പടവ് സ്വദേശിനി തങ്കമണിയും ഹെൽപ്പർ പ്രമീളയും ജാഗ്രത പുലർത്തിയിരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് ഒരുമണിയോടെ കുട്ടികളെ ഉറങ്ങാനായി കിടത്തിയിരുന്നു.പ്രമീള

പരിയാരത്ത് അങ്കനവാടി ജീവനക്കാരെ മർദ്ദിച്ചു കുട്ടിയെ കാറിൽ കടത്താൻ ശ്രമം Read More »

Scroll to Top