Latest News

വഴയില – പഴകുറ്റി നാലുവരി പാത നിർമാണം: കുഴിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം വഴയിലക്ക് സമീപം പുരവൂർകോണത്ത് റോഡിലെ കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. റോഡ് വികസനത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞാണ് മരണം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്‌തിയിൽ ആകാശ് മുരളിയാണ് മരിച്ചത്.പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടെക്നോപാർക്കിൽനിന്നു ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങി വരികയായിരുന്നു ആകാശ്. നാലുവരി പാതയുടെ നിർമാണം നടക്കുന്ന വഴയില – പഴകുറ്റി റോഡിൽ കലുങ്ക് നിർമിക്കാൻ എടുത്ത കുഴിയിൽ വീഴുകയായിരുന്നു.

വഴയില – പഴകുറ്റി നാലുവരി പാത നിർമാണം: കുഴിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരന് ദാരുണാന്ത്യം Read More »

കീഴടങ്ങില്ല? ; മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിലേക്ക്

കൊച്ചി യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസിൽ രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതിയിലും രാഹുൽ പറഞ്ഞിരിക്കുന്നത്.ബലാത്സംഗത്തിനു തെളിവില്ലെങ്കിലും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം ചെയ്യിച്ചതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ചാണു കഴിഞ്ഞ ദിവസം കോടതി

കീഴടങ്ങില്ല? ; മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിലേക്ക് Read More »

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്‌റ്റിൽ

കണ്ണൂർ വിവാഹ വാഗ്ദ‌ാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്‌റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്‌റ്റ് ചെയ്തത്.2015നും 2020നും ഇടയിൽ ദുബായിലാണ് പീഡനം നടന്നതെന്നാണ് പരാതി. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. സജിത്തിന്റെ കമ്പനിയിൽ യുവതിയെക്കൊണ്ട് 16 കോടി രൂപ നിക്ഷേപം നടത്തുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയായി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഗർഭഛിദ്രം നടത്തണമെന്ന്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്‌റ്റിൽ Read More »

കണ്ണൂരിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി

എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആന്റ്റ് ആൻ്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിൻ്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുഴാതി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ *2.020 കിലോ ഗ്രാം കഞ്ചാവുമായി ഉത്തർ പ്രദേശ് സ്വദേശി മിഥിലേഷ് സിംഗ് (39) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.പ്രതിയെ

കണ്ണൂരിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി Read More »

കുറ്റ്യാടി സ്വദേശിയായ പ്രവാസി യുവാവ് ഒമാനിലെ കാർ അപകടത്തിൽ മരിച്ചു

ഒമാനിലെ ഖാബൂറയിലെ കാർ അപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കുറ്റ്യാടിസ്വദേശി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാ(35)ണ് മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. വ്യാഴാഴ്‌ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മസ്‌കത്തിൽ ബിസിനസ് ചെയ്യുന്ന അസ്‌ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെൻ്റിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം.പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. മാതാവ്: താഹിറ. ഭാര്യ: ഹശ്‌മിയ. മകൾ: ദനീൻ. മൃതദേഹം ഖാബൂറ

കുറ്റ്യാടി സ്വദേശിയായ പ്രവാസി യുവാവ് ഒമാനിലെ കാർ അപകടത്തിൽ മരിച്ചു Read More »

വേവലാതി വേണ്ട, എസ്ഐആർ എന്യുമറേഷൻ ഫോം 11 വരെ സമർപ്പിക്കാം; വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് കളക്ടർ

കാസർകോട്: എസ്ഐആർ എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകാൻ ബാക്കിയുള്ളവർക്ക് ഡിസംബർ 11 വരെ സമയമുണ്ടെന്ന് കാസർകോട് ജില്ലാകളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ജില്ലയിൽ 98.58 ശതമാനം പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ബിഎൽഒമാർ മൂന്നു പ്രാവശ്യത്തിലധികവും വീടുകളിൽ ചെന്ന് കാണാത്ത ആളുകളെയാണ് അൺ കലക്ടബിളായി മാർക്ക് ചെയ്‌തത്‌. ഒരുശതമാനത്തിലേറെ പേർ ഫോം സമർപ്പിച്ചിട്ടില്ല. അവർ ഇനി ബിഎൽഒമാരെ കാണേണ്ടതില്ല. അവർ വേവലാതിപ്പെടേണ്ടെന്നും അടുത്ത വ്യാഴാഴ്‌ചക്കകം ഫോം പൂരിപ്പിച്ച് പഞ്ചായത്തിൽ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്പെഐആർ

വേവലാതി വേണ്ട, എസ്ഐആർ എന്യുമറേഷൻ ഫോം 11 വരെ സമർപ്പിക്കാം; വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് കളക്ടർ Read More »

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു

പാലക്കാട്: റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ച് കോൺട്രാക്ടർ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്പിൽ കോന്തത്തൊടി വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുറഹിമാനാണ് (56) മരിച്ചത്. ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറിൽ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാർ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മൺതിട്ടയിൽ ഇടിച്ചു കയറി. സാരമായി പരിക്കേറ്റ ഇദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു Read More »

തദ്ദേശ തെരഞ്ഞെടുപ്പിലും ‘നോട്ട’; പക്ഷേ,സ്ഥാനം ബൂത്തിന് പുറത്ത് ;നോട്ടക്കു വോട്ട് നൽകുന്നത് ഇങ്ങനെ

കോട്ടയം: 9,11 തീയതികളിൽ നടക്കുന്ന സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ നോട്ടക്കും വോട്ടു ചെയ്യാനുള്ള സംവിധാനം അധികൃതർ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികൾക്കാർക്കും സമ്മതിദാനം നൽകാൻ മനസ്സില്ലാത്ത വോട്ടർമാർക്ക് അതു രേഖപ്പെടുത്താനുള്ള സംവിധാനത്തിനാണ് നോട്ട എന്നു പറയുന്നത്. കഴിഞ്ഞ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇതിനു ഇ സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു. ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്ത വോട്ടർമാർക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ‘ഓപ്ഷ’നാണ് ‘നോട്ട’. ‘None of the above’ എന്നതിൻ്റെ ചുരുക്കപ്പേരാണ് നോട്ട. തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യാൻ ഇഷ്ടമില്ലാത്തവർക്ക് നോട്ടയിൽ വോട്ട്

തദ്ദേശ തെരഞ്ഞെടുപ്പിലും ‘നോട്ട’; പക്ഷേ,സ്ഥാനം ബൂത്തിന് പുറത്ത് ;നോട്ടക്കു വോട്ട് നൽകുന്നത് ഇങ്ങനെ Read More »

തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം; സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ

തിരുവനന്തപുരം: ചെങ്കലിന് സമീപം രണ്ട് വീടുകളിൽ മോഷണം. ബുധനാഴ്ച രാത്രിയോടെയാണ് രണ്ട് വീടുകളിൽ വാതിലിൻ്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാവ് 25 ലക്ഷത്തോളം വിലവരുന്ന സ്വർണവും പണവും കവർന്നത്. ചെങ്കൽ വട്ടവിളയ്ക്കു സമീപം ഈഴക്കോണത്ത് വിപിൻകുമാറിൻ്റെ വീട്ടിലും വട്ടവിളയ്ക്ക് സമീപം തോട്ടിൻകര പെരുഞ്ചേരി വീട്ടിൽ അനിൽകുമാറിൻ്റെ വീട്ടിലുമാണ് മോഷണം നടത്തിയിരിക്കുന്നത്. ബുധനാഴ്‌ച രാത്രിയിലും ഇന്നലെ പുലർച്ചെയുമാകാം മോഷണം നടന്നതെന്നാണ് സംശയം.വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്‌ടാക്കൾ അകത്തുകടന്നത്. ആദ്യത്തെ വീട്ടിൽ നിന്നും ഇരുപത് പവനോളം സ്വർണവും 75,000 രൂപയും

തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം; സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ Read More »

ഡിസംബർ 15 വരെ വിമാനങ്ങൾ താഴ്ന്നു പറക്കും: ഭയപ്പെടേണ്ടതില്ലെന്ന് കാസർകോട് ജില്ലാ കളക്ടർ, കാരണം ഇതാണ്

കാസർകോട്: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയുടെ ഭാഗമായി ഡിസംബർ 12 മുതൽ 15 വരെ വിമാനങ്ങൾ താഴ്ന്ന് പറക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണാടക സംസ്ഥാനത്തെ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലും ആണ് വിമാനം താഴ്ന്നു പറക്കുക. ഭൂമിയുടെ അടിത്തട്ടിലുള്ള ധാതുനിക്ഷേപം കണ്ടെത്തുന്നതിനുള്ള വിമാന സർവ്വേയുടെ ഭാഗമായാണ് ഇത്. വിമാനങ്ങൾ താഴ്ന്ന് പറക്കുന്നത് കണ്ട് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു.

ഡിസംബർ 15 വരെ വിമാനങ്ങൾ താഴ്ന്നു പറക്കും: ഭയപ്പെടേണ്ടതില്ലെന്ന് കാസർകോട് ജില്ലാ കളക്ടർ, കാരണം ഇതാണ് Read More »

Scroll to Top