Latest News

‘വന്നത് അന്തിമവിധിയല്ല, മേൽ കോടതികളുണ്ട്; നീതിയ്ക്കായി ഇരയ്ക്കൊപ്പം എന്നും ഉണ്ടാകും’; മുൻ ഡിജിപി ബി സന്ധ്യ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടുള്ള നാല് പ്രതികളെ വെറുതെ വിട്ടത് ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കത്തിനിലാണെന്നും വന്നത് കേസിലെ അന്തിമവിധിയല്ലെന്നും മേൽകോടതികളുണ്ടെന്നും അന്വേഷണ സംഘം മുൻ മേധാവി ബി സന്ധ്യ പ്രതികരിച്ചു. ഗുഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണ്. മാറിമാറി വന്ന പ്രോസിക്യൂട്ടർമാരും നല്ല ജോലി ചെയ്‌തിട്ടുണ്ട്. അന്വേഷണ സംഘം വളരെ നല്ല പോലെ പ്രവർത്തിച്ചു. അവർ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് ബി സന്ധ്യ പറഞ്ഞു. ഈ ഒരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയിൽ മാറ്റങ്ങൾ സംഭവിച്ചു. […]

‘വന്നത് അന്തിമവിധിയല്ല, മേൽ കോടതികളുണ്ട്; നീതിയ്ക്കായി ഇരയ്ക്കൊപ്പം എന്നും ഉണ്ടാകും’; മുൻ ഡിജിപി ബി സന്ധ്യ Read More »

നടിയെ ആക്രമിച്ച കേസ്: ആദ്യ ആറു പ്രതികൾ കുറ്റക്കാർ; ദിലീപ് കുറ്റവിമുക്‌തൻ

കൊച്ചി നടിയെ ആക്രമിച്ച കേസിൽ ആദ്യ 6 പ്രതികൾ കുറ്റക്കാർ എന്ന് കോടതി. കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പൾസർ സുനി (സുനിൽ കുമാർ) ആണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്.

നടിയെ ആക്രമിച്ച കേസ്: ആദ്യ ആറു പ്രതികൾ കുറ്റക്കാർ; ദിലീപ് കുറ്റവിമുക്‌തൻ Read More »

ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കം; മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ കൊലപ്പെടുത്തി

ആലപ്പുഴ: മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ കൊലപ്പെടുത്തി. കനകമ്മ സോമരാജ്(67)നെ ആണ് മകൻ കൊലപ്പെടുത്തിയത്. മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്നാണ് സംശയം. അമ്മയെ കൊലപ്പെടുത്തിയ വിവരം കൃഷ്‌ണദാസ് തന്നെ രാവിലെ പൊലീസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു.

ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കം; മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ കൊലപ്പെടുത്തി Read More »

സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനം; തൃക്കരിപ്പൂർ റൂട്ടിൽ ബസ് ജീവനക്കാർ ഇന്ന് പണിമുടക്കു നടത്തും

കാസർകോട്: സ്വകാര്യ ബസ്സിലെ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിലും പ്രതികളെ ഹർത്ത് ചെയ്യാത്തതിലും പ്രതിഷേധിച്ച് തൃക്കരിപ്പൂർ റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക് നടത്തുമെന്ന് ജീവനക്കാർ അറിയിച്ചു. കഴിഞ്ഞദിവസം പയ്യന്നൂർ -ചെറുവത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബാവാസ് ബസ്സിലെ ഡ്രൈവർ പെരുമ്പട്ട സ്വദേശി റുവൈസിനും കണ്ടക്ടർ തടിയൻകൊവ്വൽ സ്വദേശി അഭിനന്ദിനും മർദ്ദനമേറ്റിരുന്നു. ശനിയാഴ്‌ച രാത്രി തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് സംഭവം. കാറിലെത്തിയ സംഘം ബസ്സിന് കുറുകെയിട്ട് ജീവനക്കാരെ പിടിച്ചിറക്കി മർദ്ദിച്ചു എന്നാണ് കേസ്. ബീരിച്ചേരി റെയിൽവേ ഗേറ്റിനു സമീപം ബസ്

സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനം; തൃക്കരിപ്പൂർ റൂട്ടിൽ ബസ് ജീവനക്കാർ ഇന്ന് പണിമുടക്കു നടത്തും Read More »

മയക്കുമരുന്ന് കടത്ത് കേസിൽ ഉപ്പള സ്വദേശികൾ ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് കഠിനതടവും പിഴയും

മംഗ്ളൂരു: ബംഗ്ളൂരുവിൽ നിന്നു തുറമുഖ നഗരമായ മംഗ്ളൂരുവിലേയ്ക്ക് എം ഡി എം എ കടത്തിയ കേസിൽ കാസർകോട്, ഉപ്പള സ്വദേശികൾ ഉൾപ്പെടെ അഞ്ചു പ്രതികളെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. മംഗ്ളൂരു ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഉപ്പള, ഗേറ്റിലെ മുഹമ്മദ് റമീസ് (24), ഷിറിയ, റഷീദ് മൻസിലിലെ മൊയ്തീൻ റഷീദ് (24), ഉപ്പള, മുളിഞ്ച പത്തോടിയിലെ അബ്ദുൽ റൗഫ് (35), ബംഗ്ളൂരു മടിവാളയിലെ സബിത എന്ന ചിഞ്ചു (25), സുഡാൻ സ്വദേശി ലുവൽ ഡാനിയേൽ

മയക്കുമരുന്ന് കടത്ത് കേസിൽ ഉപ്പള സ്വദേശികൾ ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് കഠിനതടവും പിഴയും Read More »

കാസർകോട്ട് കടുവയുണ്ടോ?, കാട്ടുപോത്തുകളുടെ എണ്ണത്തിൽ വൻ വർധന; സർവെ അവസാന മണിക്കൂറുകളിലേയ്ക്ക്

കാസർകോട്: ഡിസംബർ ഒന്ന് മുതൽ ജില്ലയിൽ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പിന് ഇന്ന് സമാപിക്കും. കേരളത്തിലെ വനമേഖലയിൽ 684 ബ്ലോക്കുകളിലായിട്ടാണ് കണക്കെടുപ്പ്. കാസർകോട് ജില്ലയിൽ ആറു ബ്ലോക്കുകളിലായിട്ടാണ് സർവ്വെ. നിർദ്ദിഷ്ട ബ്ലോക്കുകളിൽ സസ്യഭുക്കുകളുടേയും, മാംസ ഭുക്കുകളുടെയും സാന്നിദ്ധ്യവും അവയുടെ കാൽപാടുകളും വിസർജ്ജ്യവും ചുരണ്ടൽ അടയാളങ്ങളും ഗന്ധങ്ങൾ, മരങ്ങളിലുള്ള നഖ പാടുകൾ, മരങ്ങളിൽ മൃഗങ്ങൾ ഉരസിയ പാടുകൾ, ശബ്ദസൂചനകൾ, നേരിട്ടുള്ള നീരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ആദ്യ മൂന്ന് ദിനങ്ങളിലെ സർവ്വേനടന്നത്. തുടർന്നുള്ള രണ്ട് ദിവസം നിശ്ചിത ബ്ലോക്കിനുളളിൽ രണ്ട്

കാസർകോട്ട് കടുവയുണ്ടോ?, കാട്ടുപോത്തുകളുടെ എണ്ണത്തിൽ വൻ വർധന; സർവെ അവസാന മണിക്കൂറുകളിലേയ്ക്ക് Read More »

കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം; 50,000 രൂപ മോഷ്ടാവ് കവർന്നു

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം. തളാപ്പിലെ മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. 50,000 രൂപയാണ് മോഷ്‌ടാവ് കവർന്നത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. മോഷണം നടത്തിയത് മുഖം തുണി കൊണ്ട് മറച്ചയാളാണെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ രണ്ട് വീടുകളിൽ മോഷണശ്രമം നടന്നു. രണ്ട് വീടുകളുടെയും ജനാലകൾ തുറന്നാണ് മോഷണ ശ്രമം നടന്നത്. മോഷണത്തിന് പിന്നിൽ വലിയ സംഘമെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം; 50,000 രൂപ മോഷ്ടാവ് കവർന്നു Read More »

കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം; ചാലക്കുടിയിൽ ഒരാൾക്ക് ദാരുണാന്ത്യം

കാട്ടാനാക്രമണത്തിൽ വീണ്ടും മരണം. ചാലക്കുടി ചായ്‌പൻക്കുഴിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തെക്കൂടൻ സുബ്രൻ (68) ആണ് മരിച്ചത്. ചായ കുടിക്കാൻ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.അതേസമയം കഴിഞ്ഞ ദിവസം കടുവ സെൻസസിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു. കാളിമുത്തുവിൻ്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകർന്ന നിലയിലാണ്. ആന്തരികാവയവങ്ങൾക്കെല്ലാം ക്ഷതമേറ്റു. ആന പിന്നിൽ

കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം; ചാലക്കുടിയിൽ ഒരാൾക്ക് ദാരുണാന്ത്യം Read More »

ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായി പരാതി

തൃശ്ശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൽ ഭൂമിക്കൊള്ള നടന്നതായി പരാതി. കൊച്ചിൻ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥൻ ഭക്തയുടെ ഭൂമി തട്ടിയെടുത്തതായാണ് പരാതി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറായ സുനിൽകുമാറിനെതിരെയാണ് പരാതിയുള്ളത്. പരാതിക്കാരനായ നെട്ടിശ്ശേരി സ്വദേശി ഇ സരീഷ് വിജിലൻസിനാണ് പരാതി നൽകിയത്.ക്ഷേത്രത്തിനു ദാനമായി കിട്ടിയ 70 സെന്റ് ഭൂമി സുനിൽ കുമാർ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. 50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി ഇയാൾ സ്വന്തം പേരിലേക്ക് മാറ്റി. റിട്ടയേർഡ് അധ്യാപികയായ എ കുഞ്ഞിക്കാവുഅമ്മ ക്ഷേത്രത്തിനു ഇഷ്ദാനം നൽകിയ ഭൂമിയാണിത്.

ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായി പരാതി Read More »

അട്ടപ്പാടി വനത്തിൽ കാട്ടാന ആക്രമണം; കടുവ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു

പാലക്കാട് അട്ടപ്പാടി വനത്തിൽ കടുവ സെൻസസിനു പോയ വനം ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ വാച്ചർ കാളിമുത്തുവാണ് (52) മരിച്ചത്. അഗളി നെല്ലിപ്പതി ഉന്നതിയിലാണ് വീട്. ഇന്നലെ രാവിലെ 2 സഹപ്രവർത്തകരോടൊപ്പം മുള്ളി വനത്തിൽ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. തിരികെ വരുന്നതിനിടയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ.കാളിമുത്തുവിനെ കാണുന്നില്ലെന്ന് കൂടെയുള്ള ഉദ്യോഗസ്ഥർ വനംവകുപ്പിൽ അറിയിച്ചതിനു പിന്നാലെയാണ് തിരച്ചിൽ ആരംഭിച്ചത്.

അട്ടപ്പാടി വനത്തിൽ കാട്ടാന ആക്രമണം; കടുവ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു Read More »

Scroll to Top