പാഠപുസ്തകങ്ങൾക്കൊപ്പം നല്ല ശീലങ്ങളും ചിന്തകളും കുടി പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയനവർഷത്തിൻ്റെ തുടക്കത്തിൽ പാഠപുസ്തകങ്ങൾക്കൊപ്പം നല്ല ശീലങ്ങളും ചിന്തകളും കുടി പരിശീലിപ്പിക്കാനുള്ള പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. 10-ാം ക്ലാസ് വരെയുള്ളവർക്ക് സ്കൂൾ തുറക്കുന്ന ജൂൺ 3 മുതൽ 13 വരെ ഒരു മണിക്കൂർ വീതമാണു പരിശീലനം. ഹയർ സെക്കൻഡറിയിൽ പരിശീലനം ലഹരിവിരുദ്ധ ദിനമായ 21 വരെ നീളും. ഓരോ ദിവസവും പരിശീലനം നൽകേണ്ട വിഷയങ്ങളും രീതികളും വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. പദ്ധതിക്കുള്ള അക്കാദമിക പിന്തുണ ബിആർസികളും ഡയറ്റും ഒരുക്കും. പരിശീലന […]