സീതയുടെ മരണം കൊലപാതകം?; കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല, ഭർത്താവ് കസ്റ്റഡിയിൽ
തൊടുപുഴ പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകം. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ബിനു പൊലീസ് കസ്റ്റഡിയിൽ. ഗോത്രവിഭാഗത്തിൽപെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് ഇന്നലെ പൊലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയിൽ നിന്നു മുന്നര കിലോമീറ്റർ അകലെ മീൻമുട്ടിക്കു സമീപം […]