ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു; നിർണായക കണ്ടെത്തലുമായി എസ്ഐടി, സ്വർണവ്യാപാരി ഗോവർധനും പങ്ക്
തിരുവനന്തപുര: ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിൽ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഗോവർധൻ എസ്ഐടിക്കു മൊഴി നൽകി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് പാളികളിൽനിന്ന് വേർതിരിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്നാണ് ഗോവർധനന്റെ മൊഴി.ഇതിന്റെ അടിസ്ഥഥാനത്തിൽ തൊണ്ടിമുതൽ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ബെംഗളൂരുവിലേക്കു പോയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തപ്പോൾ […]









