കോഴിക്കോട് ബീച്ചിൽ കുട്ടികളുടെ ഭിക്ഷാടനം; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ, പിന്നിൽ വൻ മാഫിയ
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോൾ സർവസാധാരണമാണ്. ഇവരുടെ രൂപവും ഭാവവും ഒറ്റനോട്ടത്തിൽ ആരുടെയും കണ്ണ് നനയിക്കും. എന്നാൽ ഒരു ദിവസം ഈ കുട്ടികളുടെ ഭിക്ഷാടനത്തിൻ്റെ കളക്ഷൻ മൂവായിരം മുതൽ പതിനായിരം രൂപ വരെയാണ്. ഇതൊരു വലിയ ലോബിയാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് റിപ്പോർട്ടർ.രാവിലെ എട്ട് മണിയോടെ ബീച്ചിൽ കോർപ്പറേഷൻ ഓഫീസിനോട് ചേർന്ന് […]









