പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ടി. രഞ്ജിത്തിന് പരോൾ അനുവദിക്കുന്നത് മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണ
കാസർഗോഡ്: പരോൾ വിഷയത്തിലെ രാഷ്ട്രീയ യുദ്ധങ്ങൾക്കിടെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ. കേസിലെ പത്താം പ്രതി രഞ്ജിത്തിനാണ് ജാമ്യം ലഭിച്ചത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രഞ്ജിത്തിന് പരോൾ അനുവദിക്കുന്നത്. നിലവിൽ കേസിലെ പീതാംബരൻ, ജിജിൻ എന്നീ പ്രതികളും പരോളിലാണ്. കേസിൽ ശിക്ഷാവിധി വന്ന് ഒരു വർഷം തികയും മുൻപ് പ്രതികൾക്ക് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ നേരത്തെ കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് ജയിൽ ഉപദേശക സമിതിയിലുള്ളത്. ഇവരുടെ ശുപാർശ പ്രകാരമാണ് […]









