ബേപ്പൂർ: വാൻ ഹായ് 503 ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ തുടരുകയാണെന്ന് ഡിഫൻസ് പിആർഒ കമാൻഡർ അതുൽ എസ് പിള്ള. നേവിയും കോസ്റ്റ് ഗാർഡും തീയണക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘രാവിലെ കിട്ടിയ വിവരമനുസരിച്ച് കപ്പലിന് ചരിവുകളൊന്നും ഇല്ല. സ്റ്റേബിളാണ്. അതേസമയം തീ നിയന്ത്രണവിധേയമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രണ്ട് കപ്പലുകൾ തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങളിലാണ്. എന്നാൽ മറ്റുള്ള കപ്പലുകൾ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. കാണാതായ നാലുപേർക്കായുള്ള തിരച്ചിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്.’ – അതുൽ എസ് പിള്ള പറഞ്ഞു.
‘തീ കെടുത്തണമെങ്കിൽ അവിടെയുള്ള സാധനങ്ങൾ എടുത്തുമാറ്റണം. അല്ലെങ്കിൽ ഓക്സിജൻ ഇല്ലാതാക്കണം. ഇത് രണ്ടും അവിടെ നടക്കില്ല. കാരണം കപ്പലിൽ അത്രയും സാധനങ്ങളുണ്ട്. മറ്റൊരു സാധ്യത കപ്പലിനെ കൂൾഡൗൺ ചെയ്തിട്ട് തീ കുറയ്ക്കുക എന്നതാണ്. അതിനാൽ വെള്ളവും ഫോമും സ്പ്രേ ചെയ്തിട്ട് തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികളാണ് നടത്തുന്നത്.
‘ഇന്നലെ കപ്പലിന് അടുത്തേക്ക് പോലും പോകാൻ സാധിച്ചില്ല. എന്നാൽ രാത്രിയായപ്പോൾ കോസ്റ്റ് ഗാർഡിലെ കമാൻഡിങ് ഓഫീസർമാരും ക്രൂവും റിസ്കെടുത്തിട്ടാണ് അവിടെ പോകുന്നത്. അവർ വെള്ളം സ്പ്രേ ചെയ്തു. രാത്രിമുഴുവനും അവർ അത് ചെയ്തു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പരിശീലനം ലഭിച്ചിട്ടുള്ള നേവിയും കോസ്റ്റ് ഗാർഡിലെ ഓഫീസർമാരുമുണ്ട്’ അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെയാണ് കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപ്പിടിച്ചത്. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. സിങ്കപ്പൂർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് കപ്പൽ കൊളംബോയിൽ നിന്ന് പുറപ്പെട്ടത്.