ചിക്മംഗ്ളൂരുവിൽ സ്‌കൂട്ടറിൽ കാറിടിച്ച് കണ്ണൂർ സ്വദേശികളായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

മംഗ്ളൂരു: ചിക്മ‌ംഗളൂരുവിൽ സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ, അഞ്ചരക്കണ്ടി സ്വദേശികളായ വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ (22), തേറാംകണ്ടി അസീസിന്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്.
ബുധനാഴ്‌ച വൈകുന്നേരം ചിക്‌മംഗ്‌ളൂരു, കടൂരിലാണ് അപകടം. അനസ് സംഭവ സ്ഥലത്തും ഷഹീർ മംഗ്ളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്. അപകടവിവരമറിഞ്ഞ് ബന്ധുക്കൾ മംഗ്ളൂരുവിലെത്തിയിട്ടുണ്ട്.
രണ്ടു സ്കൂട്ടറുകളിലായി കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കളായ നാലുപേർ വിനോദ യാത്രയ്ക്ക് എത്തിയത്.
മൈസൂരുവിൽ സന്ദർശനം നടത്തിയശേഷമാണ് സംഘം ചിക് മംഗ്ളൂരുവിൽ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top