പത്തൊൻമ്പതാം മൈലിൽ വാഹനാപകടം.ബസ്സും ഗുഡ്സ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അപകടം. അപകടത്തിൽ സാരമായി പരുക്കേറ്റ വാൻ ഡ്രൈവറെ കണ്ണൂരിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് യാത്രികരായ നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മട്ടന്നൂരിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം


