കോഴിക്കോട് ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഫറോക്ക് മണ്ണൂരിൽ ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽ ബൈക്ക് പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലു മണിയ്ക്കായിരുന്നു അപകടം. പരുക്കേറ്റ ജഗദീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു
ആക്റ്റീവ് കോവിഡ് കേസുകൾ നാലായിരം കടന്നു: പ്രതിരോധം ശക്തമാകാൻ ഒരുക്കം എറണാകുളം-അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തെത്തുടർന്ന് ബിഷപ്പ് ഹൗസിന് മുന്നില്‍ വൻ പ്രതിഷേധം