ഡിസംബർ 3-ലെ ജില്ലാതല ഭിന്നശേഷി ദിനാചരണത്തിന് വർണ്ണച്ചായം പകർന്നു സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സൃഷ്ടിപര ശില്പശാല

തൃക്കരിപ്പൂർ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ആഘോഷങ്ങൾക്ക് കലാപരിമളം ചാർത്തുന്നതിനായി ചെറുവത്തൂർ ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകർ സൃഷ്ടിപരമായ കരകൗശല ശില്പശാല സംഘടിപ്പിച്ചു.വിവിധ വർണങ്ങൾ കൈകോർത്തെടുത്ത ഈ ശില്പശാലയിൽ മിന്നിമറയുന്ന കിരീടങ്ങൾ, പൂത്തുലയുന്ന പുഷ്പങ്ങൾ, തിളങ്ങുന്ന നക്ഷത്രങ്ങൾ, കൊടി കൂറകൾ നെറ്റി പട്ടങ്ങൾ, പറക്കുന്ന പൂമ്പാറ്റകൾ തുടങ്ങി കുട്ടികളുടെ ആഘോഷത്തിന് ചൂടേകുന്ന അനവധി അലങ്കാരവസ്തുക്കൾ നിർമ്മിക്കപ്പെട്ടു. ശില്പശാലയിൽ ചെറുവത്തൂർ ബി.ആർ സി യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരായ വി.വിരാധ ,എം.ഗിരിജ പി.സുമ , കെ.വി ഉഷ, പി.സുനിത, കെ.സുധ, പി.ഷൈമ , കെ.സി സനിഷ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ബി.റോഷ്നി , ടി.വി ഷിബി മോൾ കെ. ഉഷ, പി.എ മുംതാസ്, എം.വി ശ്രേയ ,എം.പി ശ്രുതി,എം വൃന്ദ, കെ ശ്രീജിന, പി.രജിത, എ.കെ ഷീബ, കെ.പി ഷാനിബ , പി. അനുശ്രീ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top