സുനിത കരിച്ചേരിയുടെ വെള്ളരിവളപ്പിൽ നിന്നൊരു സ്വപ്നനൂൽ എന്ന കവിതാ സമാഹര പുസ്തക പ്രകാശനം നടന്നു.

കുറ്റിക്കോൽ : സുനിത കരിച്ചേരി രചിച്ച് ബുക്കർ മീഡിയ വായനക്കാരിലേക്ക് എത്തിക്കുന്ന വെള്ളരിവളപ്പിൽ നിന്നൊരു സ്വപ്നനൂൽ എന്ന കവിതാസമാഹരം കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുറ്റിക്കോൽ സൺഡേ തീയേറ്ററിൽ വെച്ച് പ്രകാശനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ വി മണികണ്ഠദാസ് ചലചിത്ര പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ പി പ്രേമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. നെരൂദ ഗ്രന്ഥാലയം പ്രസിഡണ്ട് ജി സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.ആദ്യ പുസ്തകമായ നനഞ്ഞ് കുതിർന്ന ഒരു കെട്ട് വിറകിൻ്റെ രണ്ടാം പതിപ്പ് നാടക സംവിധായകൻ ഗോപി കുറ്റിക്കോൽ പരിസ്ഥിതി സംഘടനയായ ജീവനം ജൈവവൈവിധ്യ സമിതി അംഗങ്ങൾക്ക് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. കവിയും, അധ്യാപകനുമായ ബിജു ജോസഫ് പുസ്തകപരിചയം നടത്തി. കെ. തമ്പാൻ മാസ്റ്റർ, അഡ്വ രാധാകൃഷ്ണൻ പെരുമ്പള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പി. അഭിജിത്ത് സ്വാഗതവും, കെ. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top