കോപ്പാലം മൂഴിക്കരയിൽറോഡരികിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായില്ല ; പൊതുജനങ്ങളുടെ സഹായം തേടി ന്യൂ മാഹി പൊലീസ്

കോപ്പാലം: രണ്ടു ദിവസം മുമ്പാണ് ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ മൂഴിക്കര പോസ്റ്റ് ഓഫീസിന് സമീപം ഏകദേശം 60 വയസോളം പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.
170 സെൻറീമീറ്റർ ഉയരം, നരച്ച മുടി, കുറ്റിത്താടി, മെലിഞ്ഞ ശരീരം ചുവപ്പിൽ വെള്ളപ്പുള്ളിയുള്ള ഷർട്ട്, മഞ്ഞ കരയുള്ള കാവിമുണ്ട്, ഇടത് കൺപുരികത്തിൻ്റെ മുകളിലായി മുറിവേറ്റ തുന്നിക്കെട്ടിയ പാടുകൾ ഉണ്ട്.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂ മാഹിയി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ 0490
2356688, 9961666339

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top