കണ്ണൂരിൽ ബോട്ടിന് തീപിടിച്ചു ; ആളപായമില്ല, ബോട്ടിന് കേടുപാട്

കണ്ണൂർ:കണ്ണൂരിൽ ബോട്ടിന് തീപിടിച്ചു. അഴീക്കൽ ഹാർബറിലാണ് സംഭവം. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ടാണിത്. കടലിൽ വച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അഴീക്കലിലേക്ക് കൊണ്ടുവരികയായിരുന്നു.
നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരുമാണ് തീപിടിച്ചയുടൻ ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ വിവരമറിഞ്ഞ് ഫയർ ഫോഴ്സും സ്ഥലത്തെത്തി. കൂട്ടായ പരിശ്രമത്തിൽ വേഗത്തിൽ തീയണക്കാൻ സാധിച്ചു. ബോട്ടിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top