ഭക്ഷണം കഴിക്കുന്നതിനിടയിൽ ഛർദ്ദി; മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന ബി ജെ പി പ്രവർത്തകന് ദാരുണാന്ത്യം

കാസർകോട്: ഭക്ഷണം കഴിക്കുന്നതിനിടയിൽ ഛർദ്ദിക്കുകയും മൂക്കിലൂടെയും വായിലൂടെയും രക്തം വരികയും ചെയ്ത‌തിനെ തുടർന്ന് യുവാവ് മരിച്ചു. മഞ്ചേശ്വരം, ബായാർ, ചേരാൽ റംബായ്‌മൂല ഹൗസിലെ പരേതനായ ജയ- കമല ദമ്പതികളുടെ മകൻ പ്രശാന്ത് (32) ആണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ആദ്യം ഉപ്പയിലെ ആശുപത്രിയിലും പിന്നീട് ദേർളക്കട്ടയിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺക്രീറ്റ് ജോലിക്കാരനായിരുന്ന പ്രശാന്ത് ബി ജെ പി പ്രവർത്തകനായിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മഹേഷ്, പുനിത്, അക്ഷത എന്നിവർ പ്രശാന്തിൻ്റെ സഹോദരങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top