കണ്ണൂർ ആയിക്കര, കുമേനി സ്പോർട്സ് ക്ലബ് റോഡ്, ചിന്നക്കണ്ടി റോഡ് എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ കടിയേറ്റ 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആയിക്കര വാഴക്കത്തെരു സ്വദേശികളായ കളത്തിൽ സഫുറ (50), ബപ്പിരി കോയ (85), പള്ളിപുരയിൽ ആമി (60), നസറുദ്ദീൻ (6), മത്സ്യത്തൊഴിലാളി രഞ്ജൻ (22), കെ.ടി. ഷസിൻമിറാസ് (12) എന്നിവർക്കാണ് കടിയേറ്റത്. കാലിനും കൈകൾക്കുമാണ് കടിയേറ്റത്. ഒരു സ്ത്രീയുടെ ഇടതു കൈവിരലിൻ്റെ അഗ്രം കടിച്ചു മുറിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കും മുന്നിനും ഇടയിലാണ് സംഭവം. വീട്ടുമുറ്റത്തും വളപ്പിലും വച്ചാണ് കടിയേറ്റത്. ജോലിസ്ഥലത്തു പോകുമ്പോഴാണ് രഞ്ജൻ ആക്രമിക്കപ്പെട്ടത്.
കണ്ണൂർ, കാസർകോട് ജില്ലയിൽ ഇന്ന് (10-05-2025); അറിയാൻ, ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് 28 പേർക്ക് പരിക്ക്