റെയില്‍വേ സ്റ്റേഷനുകളുടെ 500 മീറ്റര്‍ ദൂര പരിധിയില്‍നിന്നും ബെവ്കോ ഔട്ലെറ്റുകള് മാറ്റണമെന്ന റെയില്‍വേയുടെ ആവശ്യം തള്ളി ബീവറേജസ് കോര്പ്പറേഷന്. മദ്യപര്‍ റെയില്‍വേ പരിസരത്ത് കയറുന്നത് തടയേണ്ടത് റെയില്‍വേ ആണെന്ന് ബെവ്കോ നിലപാടെടുത്തു. സ്റ്റേഷന് പരിസരത്ത് ബെവ്കോ ഔട്ട്ലെറ്റുകള് ഉള്ളതിനാലാണ് മദ്യപര്‍ ട്രെയിനില്‍ കയറുന്നതെന്നും 17 ബെവ്കോ ഒട്ട്ലെറ്റുകള്‍ മാറ്റണമെന്നായിരുന്നു റെയില്‍വേയുടെ ആവശ്യം. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ബെവ്കോ തയ്യാറായില്ല.
യാത്രക്കാര്‍ ട്രെയിനില്‍ മദ്യപിച്ച് അക്രമമുണ്ടാക്കുന്നതിനെതിരെയാണ് ബിറേജസ് കോര്പ്പറേഷന് റെയില്‍വെ കത്ത് അയച്ചത്. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍നിന്ന് മദ്യപന് തള്ളിയിട്ട സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ അധികാര പരിധിയുള്ള റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍നിന്ന് ബെവ്കോയ്ക്ക് കത്ത് നല്‍കിയത്.
റെയില്‍വേ സ്റ്റേഷനുകളുടെ 500 മീറ്റര്‍ ദൂര പരിധിയില്‍നിന്നും ഔട്ട്ലെറ്റുകള് മാറ്റണമെന്നും റെയില്‍വെ ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തില്‍ കോട്ടയത്ത് മറ്റേണ്ടത് ആറ് ഔട്ട്ലെറ്റുകളാണ്. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്നെണ്ണം മാറ്റണം.
മദ്യപര്‍ എത്തുന്നത് തടയേണ്ടത് റെയില്‍വേ; ഔട് ലെറ്റുകള്‍ മാറ്റണമെന്ന ആവശ്യം തള്ളി ബെവ്കോ


