കളിയങ്കണം പദ്ധതിക്കു തുടക്കമായി

പാലക്കുന്ന്: രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കായി കക്ഷമത വർധിപ്പിക്കാനുള്ള കളിയങ്കണം (കിഡ്‌സ് അത്ലറ്റിക്സ‌്) : പരിപാടി ബേക്കൽ ബി.ആർ സി യിൽ തുടക്കമായി. സമഗ്ര ശിക്ഷാ കേരളം സ്‌റ്റാർസ് പദ്ധതി യുടെ ഭാഗമായാണ് ഈ പരിപാടി. പഠനത്തോടൊപ്പം കായിക ക്ഷമത ഉറപ്പുവരുത്താൻ ആറുതരം കളിയുപകരണങ്ങളായ
ഹുലാഹുപ്സ‌്, എജിലിറ്റി ഹഡിൽസ്, ബിൻബാഗ്, കോണുകൾ, റിംഗ്, ടെന്നീസ് ബോൾ എന്നിവയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്.

ശാരീരിക ക്ഷമതയ്ക്കൊപ്പം സമയം, ദൂരം, സംഖ്യാബോധം, സാമൂഹികബോധം എന്നിവ ആർജിക്കുന്ന വിധത്തിലാണു കളികൾ രൂപപ്പെടുത്തിയത്.

ശ്വസനക്ഷമത, പേശികളുടെ കരുത്ത് എന്നിവ മെച്ചപ്പെടുത്താ : നുള്ള ലളിതമായ കളികൾ പ്രവർത്തനത്തിലുണ്ട്. കുട്ടികൾക്കു മാനസികോല്ലാസം വളർത്താൻ എയ്റോബിക്സ്, വെൽനെസ് ഡാൻസ്, കിഡ്‌സ് യോഗ എന്നി വയുമുണ്ട്.

ഉപകരണങ്ങൾ ലഭിച്ച വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള
പരിശീലനം സമഗ്രശിക്ഷാ ജില്ലാ പ്രോജക്‌ട് വിദ്യാ കിരണം കോ ഓർഡിനേറ്റർ പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബേക്കൽ ബി.പി.സി അബ്ദുൾ കലാം അധ്യക്ഷത വഹിച്ചു. ട്രയിനർ പി.എം മുഹമ്മദലി സ്വാഗതവും സജേഷ് കാരിയിൽ നന്ദിയും പറഞ്ഞു.
അശ്വതി കെ.വി., പ്രീതി ജോർജ്ജ്, ജയന്തി എം, ആശ കെ.വി.പുരുഷോത്തമൻ കെ. മനോജ് പള്ളിക്കര എന്നിവരാണ് കളിയങ്കണം പരിപാടിക്ക് നേത്യത്വം നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top