കാസർകോട്: കണ്ണൂർ-മംഗളൂരു പാസഞ്ചർ ട്രെയിനിലെ ബാത്‌റൂമുകൾ കഞ്ചാവ് വലിക്കാർ കയ്യടക്കുന്നതായി പരാതി.
കഞ്ചാവിന്റെ ഗന്ധം കാരണം യാത്ര ദുസഹമാവുമെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. പൊതുവേ ട്രെയിനുകളിൽ തിരക്ക് കൊണ്ട് വീർപ്പുമുട്ടുമ്പോഴാണ് മറ്റൊരു ദുരിതം കൂടി യാത്രക്കാർ അനുഭവിക്കേണ്ടി വരുന്നത്. ട്രെയിനിൽ വേണ്ടത പൊലീസുകാരില്ലാത്തതത് കഞ്ചാവ് വലിക്കാർക്ക് അനുഗ്രഹമാകുന്നു. കഞ്ചാവ് വലിക്കുന്നവരും യാത്രക്കാരും തമ്മിൽ തർക്കങ്ങളുണ്ടാകുന്നതും പതിവാണ്. പലതവണ യാത്രക്കാർ പൊലീസിൽ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണമുണ്ട്. മംഗളൂരുവിലേക്ക് പോകുന്ന ചില ആളുകളാണ് സ്ഥിരമായി കഞ്ചാവ് വലിക്കുന്നതെന്നാണ് വിവരം. വലിക്കാർ കൂട്ടത്തോടെയാണ് ബാത് റൂമിൽ കയറുന്നത്. കഞ്ചാവിൻ്റെ ഗന്ധം കാരണം മറ്റു യാത്രക്കാർക്ക് ബാത്റൂമിൽ പോകാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. കോച്ചുകൾ കുറവായതിനാൽ വൻ തിരക്കാണ് പാസഞ്ചർ ട്രെയിനിൽ അനുഭവപ്പെടുന്നത്.
പാസഞ്ചർ ട്രെയിനിലെ ശുചിമുറി കഞ്ചാവ് പുര; യാത്രക്കാർ ദുരിതത്തിൽ


