കാസർകോട്: പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ എം. നിധീഷി(35)നെ ട്രെയിൽ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ, കൊടവലം, പട്ടർക്കണ്ടം സ്വദേശിയാണ്.
ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ കാഞ്ഞങ്ങാട്, കുശാൽ നഗർ, കല്ലൻചിറ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിധീഷ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. ഹൊസ്‌ദുർഗ്ഗ് പൊലീസ് കേസെടുത്തു.
പരേതനായ നിട്ടൂർ കുഞ്ഞിരാമൻ – ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ (കവ്വായി).ഏക മകൻ: നിവാൻ.
സഹോദരങ്ങൾ: എം. നാനുഷ്, എം. നികേഷ്.
ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് സംശയം


