തൃക്കരിപ്പൂർ : തൃക്കരിപ്പൂർ മണ്ഡലം ഏകദിന പഠന ക്യാമ്പ് പ്രശസ്ത നാടക പ്രവർത്തകൻ ഒ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സോമരാജൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ബാലവേദി തൃക്കരിപ്പൂർ മണ്ഡലം കൺവീനർ രാമചന്ദൻ കയ്യൂർ , ബാലവേദി ജില്ലാ രക്ഷാധികാരി കെ.എസ് കുര്യാക്കോസ്, സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെകട്ടറി ഗംഗാധരൻ എം, സി.പി ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.ബി വിജീഷ്, സി.പി.ഐ മൈത്താണി ബ്രാഞ്ച് സെക്രട്ടറി എം.പി സജീവൻ, ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല താലൂക്ക് കൗൺസിൽ അംഗങ്ങളായ പി. സദാനന്ദൻ, സി. സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. നാടകക്കളരിയെക്കുറിച്ച് ഒ.പി ചന്ദ്രനും. ഇംഗ്ലീഷ്ഗ്രാമർ ഗെയിമുകൾ സോമരാജൻ മാഷും നാടൻ പാട്ടിൻ്റെ ഈണം എന്ന വിഷയത്തിൽ രാമചന്ദ്രൻ കയ്യൂരും കരകൗശല നിർമ്മാണ ക്ലാസ് സരോജിനി ടീച്ചറുംകൈകാര്യം ചെയ്തു. ചടങ്ങിൽ സ്വാഗത സംഘം കൺവീനർ പി. രാജഗോപാലൻ സ്വാഗതവും സനൂപ് എം നന്ദിയും പറഞ്ഞു
കോഴിക്കോട് വൻ തീപിടിത്തം; എട്ടുകോടി രൂപയുടെ നഷ്ടമെന്ന് എഫ്ഐആർ, പൊലീസ് കേസെടുത്തു. തൃപ്പൂണിത്തറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി; പൊള്ളലേറ്റ മകൻ ചികിത്സയിൽ തുടരുന്നു