പയ്യന്നൂർ: പയ്യന്നൂർ ടൗണിലെ ബേക്കറി കട കുത്തിത്തുറന്ന് 9000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത കുപ്രസിദ്ധ കവർച്ചക്കാരൻ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായി. അന്നൂർ, വിറകിൻ്റവിട രാധാകൃഷ്‌ണ(60)നെയാണ് പയ്യന്നൂർ എസ് ഐ യദുകൃഷ്‌ണനും സംഘവും അറസ്റ്റു ചെയ്‌തത്. ബി കെ എം ജംഗ്ഷനു സമീപത്തെ ശ്രീനിവാസൻ കാമ്പ്രത്തിന്റെ ഉടമസ്ഥതയിലുള്ള കോസ്മോസ് കഫേ ആൻ്റ് ബേക്‌സിൽ കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി ഒൻപതിനും വ്യാഴാഴ്‌ച രാവിലെ ആറുമണിക്കും ഇടയിലാണ് കവർച്ച നടന്നത്. ഷട്ടറിൻ്റെ പൂട്ടു പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയത്. ഷോപ്പിൻ്റെ ഗ്ലാസ് തകർത്ത ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കവർച്ച നടത്തിയത്. നിരവധി കവർച്ചാ കേസുകളിലും കാപ്പ കേസിലും പ്രതിയായ രാധാകൃഷ്‌ണനെ അറസ്റ്റു ചെയ്‌തത്.
ബേക്കറികടയിലെ മോഷണം; കുപ്രസിദ്ധ കവർച്ചക്കാരൻ മണിക്കൂറുകൾക്കകം അഴിക്കുള്ളിലായി


