New Media Channel

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 49 പേർക്ക് പരിക്ക്

കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കണ്ണൂരിലെ ഇരിട്ടിയിൽനിന്നും വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം, കന്യാകുമാരി യാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം. രണ്ട് ഡ്രൈവർമാർ അടക്കം 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്കെല്ലാം പരിക്കേറ്റു. 45 പേർ മോനിപ്പള്ളിയിലെ […]

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 49 പേർക്ക് പരിക്ക് Read More »

പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനെ തലക്കടിച്ചു കൊന്ന് മൃതദേഹം റോഡിൽ കൊണ്ടിട്ട കേസ്; ഭാര്യയ്ക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും

പയ്യന്നൂർ: ഭർത്താവിനെ തലക്കടിച്ചുകൊന്ന് മൃതദേഹം വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ട കേസിൽ ഭാര്യക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ തലക്കടിച്ച് കൊന്ന കേസിലാണ് ഭാര്യ റോസമ്മയെ (62) തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്‌ജ്‌ കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നു കോടതി വിധി പ്രസ്‌താവനയിൽ പറഞ്ഞു. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്‌മാനായ ചാക്കോച്ചൻ 2013 ജൂലായ് അഞ്ചിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആറിന് പുലർച്ചെയോടെയാണ്

പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനെ തലക്കടിച്ചു കൊന്ന് മൃതദേഹം റോഡിൽ കൊണ്ടിട്ട കേസ്; ഭാര്യയ്ക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും Read More »

BJP നേതാവ് ട്രെയിൻ തട്ടി മരിച്ചു

പയ്യന്നൂർ: ബി ജെ പി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57)ആണ് മരിച്ചത്.ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ്. ശനിയാഴ്ച്ച രാവിലെ പയ്യന്നൂർ മേൽപ്പാലത്തിനു സമീപത്ത് റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.ഭാര്യ:ശ്യാമള, മക്കൾ: ശ്വേത, കൃഷ്‌ണ, മൃദുൽ ലാൽ. മരുമക്കൾ: ബിജേഷ് (പരിയാരം), നവീൻ (ചട്ടോൾ).സഹോദരങ്ങൾ: ബാലകൃഷ്‌ണൻ (ചീമേനി), നിഷ (ചന്തപുര), അനിൽ (ചീമേനി).

BJP നേതാവ് ട്രെയിൻ തട്ടി മരിച്ചു Read More »

ജനശതാബ്ദിക്ക് എൻജിൻ തകരാർ, താറുമാറായി ട്രെയിൻ ഗതാഗതം; പരശുറാം ഒന്നര മണിക്കൂർ ‘ലേറ്റ്’

കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ‌്പ്രസിന് (12076) തൃശൂരിനും ഷൊർണൂരിനും ഇടയിൽ വച്ച് എൻജിൻ തകരാർ നേരിട്ടു. തകരാർ പരിഹരിച്ച് യാത്ര തുടർന്നെങ്കിലും ഏതാനും ട്രെയിനുകൾ വൈകിയോടുകയാണ്. ഷൊർണൂരിൽനിന്ന് വേറെ എൻജിൻ എത്തിച്ചാണ് ജനശതാബ്ദ‌ി യാത്ര തുടർന്നത്. ഈ ട്രെയിൻ കോഴിക്കോട് എത്താൻ വൈകിയതിനാൽ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്‌സ്പ്രസും വൈകി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്‌ദി 35 മിനിറ്റ് വൈകിയോടുകയാണ്.മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്‌സ്പ്രസ്സ് ഒന്നര മണിക്കൂർ വൈകി ഓടുന്നു.12617 മംഗള

ജനശതാബ്ദിക്ക് എൻജിൻ തകരാർ, താറുമാറായി ട്രെയിൻ ഗതാഗതം; പരശുറാം ഒന്നര മണിക്കൂർ ‘ലേറ്റ്’ Read More »

ഹിജാബ് ധരിച്ച് സ്‌കൂളിലെത്താൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ട്; സെൻറ് റീത്താസ് സ്‌കൂളിനെതിരെ സർക്കാർ സത്യവാങ്മൂലം

കൊച്ചി: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിലക്കിൽ വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു. സെൻ്റ് റീത്താസ് സ്‌കൂളിൻ്റെ ഹർജിയെ എതിർത്താണ് സർക്കാരിൻ്റെ മറുപടി സത്യവാങ്മൂലം. ഹിജാബ് ധരിച്ച് സ്കൂളിൽ പ്രവേശിക്കാൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ടെന്നും കുട്ടികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സർക്കാറിന് നിയമപരമായി ഇടപെടാനാകും. ഹിജാബ് ധരിച്ചതിന് വിലക്കേർപ്പെടുത്തുന്നത് മൗലിക അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. കുട്ടിയുടെ വ്യക്തിപരമായ അന്തസ്സിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ശിരോവസ്ത്രം പോലെയുള്ള മതപരമായ വസ്ത്രധാരണത്തിന് ഭരണഘടനാപരമായ

ഹിജാബ് ധരിച്ച് സ്‌കൂളിലെത്താൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ട്; സെൻറ് റീത്താസ് സ്‌കൂളിനെതിരെ സർക്കാർ സത്യവാങ്മൂലം Read More »

റോഡ് ഷോ ഇനിയില്ല; വിജയ്‌യുടെ പ്രചാരണത്തിന് ഹെലികോപ്റ്റർവാങ്ങാൻ ടിവികെ

ചെന്നൈ: കരൂരിൽ വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച പശ്ചാത്തലത്തിൽ പാർട്ടി പ്രചരണത്തിന് ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി.ബെംഗളൂരു അസ്ഥാനമായ കമ്പനിയിൽ നിന്ന് നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും.സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപ് മാത്രമേ വിജയ് എത്തൂ. മുൻ മുഖ്യമന്ത്രി ജയലളിത നേരത്തെ ഹെലികോപ്റ്ററുകളിൽ പര്യാടനം നടത്തിയതു വിജയമായിരുന്നു. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള

റോഡ് ഷോ ഇനിയില്ല; വിജയ്‌യുടെ പ്രചാരണത്തിന് ഹെലികോപ്റ്റർവാങ്ങാൻ ടിവികെ Read More »

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റു; നിർണായക കണ്ടെത്തലുമായി എസ്ഐടി, സ്വർണവ്യാപാരി ഗോവർധനും പങ്ക്

തിരുവനന്തപുര: ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിൽ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഗോവർധൻ എസ്ഐടിക്കു മൊഴി നൽകി. ചെന്നൈയിലെ സ്മ‌ാർട്ട് ക്രിയേഷൻസിൽ വച്ച് പാളികളിൽനിന്ന് വേർതിരിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്നാണ് ഗോവർധനന്റെ മൊഴി.ഇതിന്റെ അടിസ്ഥ‌ഥാനത്തിൽ തൊണ്ടിമുതൽ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ബെംഗളൂരുവിലേക്കു പോയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത‌പ്പോൾ

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റു; നിർണായക കണ്ടെത്തലുമായി എസ്ഐടി, സ്വർണവ്യാപാരി ഗോവർധനും പങ്ക് Read More »

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് ; ഒളിവിൽ പോയ ദമ്പതികൾ വയനാട്ടിൽ പിടിയിൽ

മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.കൊല്ലം കിളികൊല്ലൂർ ഗീതാ ഭവനിൽ വിഷ്‌ണു (37), ഭാര്യ കടമാൻകോട് രമ്യാ ഭവനിൽ രമ്യ (24) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16ന് കുളത്തൂപ്പുഴയിലെ ലക്ഷ്‌മി ഫിനാൻസിലാണ് ദമ്പതികൾ തട്ടിപ്പ് നടത്തിയത്. പ്യൂരിറ്റി കുറഞ്ഞ സ്വർണം മറ്റൊരു ലോഹവുമായി വിളക്കിച്ചേർത്ത് യഥാർഥ സ്വർണമാണെന്ന് ധരിപ്പിച്ചാണ് പണയംവച്ചത്.സ്ഥാപനത്തെ കബളിപ്പിച്ച് 74,000 രൂപ കൈക്കലാക്കുകയും ചെയ്തു. മുക്കുപണ്ടത്തിൽ പ്രതികൾ 30,000 രൂപ വരെ ചെലവഴിച്ച് സ്വർണം പൂശിയതായി

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് ; ഒളിവിൽ പോയ ദമ്പതികൾ വയനാട്ടിൽ പിടിയിൽ Read More »

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും തിരിച്ചടി;ഉടമസ്ഥാവകാശം നൽകിയ നടപടി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സർക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ എ പൗലോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. വനം വകുപ്പിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പുതിയ വിജ്ഞാപനം ഇറക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി.ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റിയൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മോഹൻലാലിന്റെ കൈവശം

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും തിരിച്ചടി;ഉടമസ്ഥാവകാശം നൽകിയ നടപടി റദ്ദാക്കി Read More »

വിറക് അടുപ്പിൽനിന്നും തീപടർന്നു; പൊള്ളലേറ്റ് വയോധിക ദമ്പതിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വിറക് അടുപ്പിൽനിന്നും തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറിൽ എ.ആന്റണി(81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്. വീടിനു പുറത്തുള്ള വിറക് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമ്പോഴാണ് അപകടം.അടുപ്പിൽനിന്ന് ആന്റണിയുടെ മുണ്ടിലേക്കു തീപടർന്നു പിടിക്കുകയായിരുന്നു. ആൻ്റണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. മകൻ: ഫെലിക്സ് ആന്റണി. മരുമകൾ: ദർശിനി.

വിറക് അടുപ്പിൽനിന്നും തീപടർന്നു; പൊള്ളലേറ്റ് വയോധിക ദമ്പതിമാർക്ക് ദാരുണാന്ത്യം Read More »

Scroll to Top