പ്രളയം തോൽക്കും, യാത്ര തുടരും സൗഹൃദം; ഒഴുക്കിൽപെട്ട വാനിനു പകരം കൂട്ടുകാർ പുത്തൻ വാൻ വാങ്ങിനൽകി
നെടുങ്കണ്ടം കഴിഞ്ഞയാഴ്‌ചത്തെ മിന്നൽപ്രളയത്തിൽ ഒഴുക്കിൽപെട്ട് പൂർണമായി നശിച്ച വാനിൻ്റെ ട്രാവലറിന്റെ ഉടമ ബി.റെജിമോന് കൂട്ടുകാരുടെ സമ്മാനമായി പുത്തൻ വാൻ! കണ്ണൂർ സ്വദേശികളും സോഫ്റ്റ്‌വെയർ എൻജിനീയർമാരുമായ അഞ്ജിതയും സുബിനും ചേർന്നാണ് 14.5 ലക്ഷം രൂപ ചെലവിൽ പുതിയ ട്രാവലർ വാങ്ങിയത്. ഇവർക്കൊപ്പം പേരു വെളിപ്പെടുത്താൻ തയാറാകാത്ത മറ്റൊരു സുഹൃത്തും പങ്കാളിയായി.’വിനായക’ എന്ന ട്രാവലർ ഒഴുക്കിൽപെട്ടത് ഇടുക്കിയിലെ അപ്രതീക്ഷിത പ്രളയത്തിലെ നാടൊന്നാകെ ശ്രദ്ധിച്ച കാഴ്ചയായിരുന്നു. പഴയ വിനായകയ്ക്ക് 17 സീറ്റുകൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ എത്തിയ വാഹനത്തിന് 19 സീറ്റുകളുണ്ട്.









