New Media Channel

ലീവുള്ള ജീവനക്കാരുടെ പേരിൽ കള്ള വൗച്ചറെഴുതി റെസ്റ്റോറന്റ് മാനേജറായ കണ്ണൂർ സ്വദേശി കൈക്കലാക്കിയത് ഒൻപത് ലക്ഷം രൂപ ; ഒടുവിൽ അറസ്റ്റ്

അവധിയിലുളള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരിൽ വാങ്ങുന്ന വിലയേക്കാൾ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റസ്റ്ററന്റ് മാനേജർ അറസ്റ്റിൽ. വിഴിഞ്ഞത്തെ ‘കടൽ’ റസ്റ്ററൻ്റിലെ മാനേജരായ കണ്ണൂർ ചിറക്കര സ്വദേശി മുഹമ്മദ് ദിൽഷാദി(38)നെയാണ് റസ്റ്ററന്റ് ഉടമയുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് അറസ്റ്റ്ചെയ്തത്.കഴിഞ്ഞ ഒരുവർഷത്തിനിടെ ഇത്തരത്തിൽ ഒൻപതുലക്ഷം രൂപ പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.സ്ഥാപനത്തിലെ ജീവനക്കാർ അവധിയെടുക്കുന്നദിവസം ആ ജീവനക്കാർ ജോലിയിലുണ്ടെന്ന് കാണിച്ച് അവരുടെ ശമ്പളം വൗച്ചറെഴുതി തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതി.

ലീവുള്ള ജീവനക്കാരുടെ പേരിൽ കള്ള വൗച്ചറെഴുതി റെസ്റ്റോറന്റ് മാനേജറായ കണ്ണൂർ സ്വദേശി കൈക്കലാക്കിയത് ഒൻപത് ലക്ഷം രൂപ ; ഒടുവിൽ അറസ്റ്റ് Read More »

ശിരോവസ്ത്ര വിവാദം, സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി; പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്‌കൂളിൽ ചേർത്തു

ശിരോവസ്ത്ര വിവാദത്തിൽ പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്‌കൂളിൽ ചേർത്തു. ഡോൺ പബ്ലിക് സ്‌കൂളിലാണ് വിദ്യാർത്ഥികളെ ചേർത്തത്. സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി മറ്റൊരു സ്‌കൂളിൽ ചേർക്കുകയാണെന്ന് പിതാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദ്യാർഥിനിയുടെ പിതാവ് അനസ് ആണ് കുട്ടിയുടെ സ്കൂൾ മാറ്റം സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. “തൻ്റെ മകൾ ഇന്ന് പുതിയ സ്കൂ‌ളിലേക്ക് പോവുകയാണ്. അവളുടെ അന്തസ്സ് ഉയർത്തിപിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും

ശിരോവസ്ത്ര വിവാദം, സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി; പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്‌കൂളിൽ ചേർത്തു Read More »

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബ പ്രശ്‌നമെന്ന് നിഗമനം

പാലക്കാട്: പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. തർക്കത്തിനിടെയായിരുന്നു സംഭവം. പിന്നിൽ കുടുംബ പ്രശ്നമെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടി.

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബ പ്രശ്‌നമെന്ന് നിഗമനം Read More »

കാനത്തൂർ, പയർപ്പള്ളത്തും പുലി; ഷെഡിൽ കെട്ടിയിട്ട വളർത്തുനായയെ കൊന്നു തിന്നു

കാസർകോട്: ഇരിയണ്ണി, പയത്തിൽ വീട്ടുമുറ്റത്തെത്തിയ പുലി വളർത്തു നായയെ കൊന്നതിനു പിന്നാലെ കാനത്തൂർ, പയർപ്പള്ളത്തും പുലിയിറങ്ങി. ചൊവ്വാഴ്ച രാത്രി എത്തിയ പുലി വീട്ടിനു സമീപത്തെ ഷെഡ്ഡിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ കൊന്നു തിന്നു. റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ രാജൻ്റെ വളർത്തു നായയെയാണ് പുലി കൊന്നത്. ബുധനാഴ്‌ച രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിഞ്ഞതെന്നു രാജൻ പറഞ്ഞു. മൂന്നു നായ്ക്കളെയാണ് വീട്ടിൽ വളർത്തുന്നത്. ഇവയിൽ രണ്ടെണ്ണത്തെ കൂട്ടിനകത്തും ഒന്നിനെ കുരങ്ങ് ഭീഷണി ഉള്ളതിനാൽ വീട്ടിനടുത്തുള്ള ഷെഡിലുമാണ് രാത്രി

കാനത്തൂർ, പയർപ്പള്ളത്തും പുലി; ഷെഡിൽ കെട്ടിയിട്ട വളർത്തുനായയെ കൊന്നു തിന്നു Read More »

‘മൊൻത’ കര തൊട്ടു; ആന്ധ്രയിൽ ആറ് മരണം, പരക്കെ കൃഷി നാശം, ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് നീങ്ങി

ചെന്നൈ: മൊൻത ചുഴലിക്കാറ്റ് ചൊവ്വാഴ്‌ച വൈകിട്ട് കര തൊട്ടു. ആന്ധ്രപ്രദേശിലെങ്ങും കനത്തമഴ. രാത്രിഏഴോടെയാണ് ചുഴലിക്കാറ്റ് കരതൊടാൻ തുടങ്ങിയത്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനഡ മേഖലയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശി. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആന്ധ്രയിലാകെ 1.76 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. ഒഡീഷയിൽ തീരദേശ ജില്ലകളിൽ കനത്ത മഴയും മണ്ണിലിടിച്ചിലുണ്ടായി. മൊൻത ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയിൽ ചെന്നൈ വിമാനത്താവളത്തിൻ്റെ

‘മൊൻത’ കര തൊട്ടു; ആന്ധ്രയിൽ ആറ് മരണം, പരക്കെ കൃഷി നാശം, ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് നീങ്ങി Read More »

കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി വിൽപ്പന; 2 പേർ അറസ്റ്റിൽ

മംഗ്ളൂരു: കന്നുകാലികളെ മോഷ്ടിച്ച് റബ്ബർ തോട്ടത്തിലെ അനധികൃത അറവു കേന്ദ്രത്തിൽ എത്തിച്ച് ഇറച്ചിയാക്കി വിൽപ്പന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. ബെൽത്തങ്ങാടി, ബെദ്രബെട്ടുവിലെ അബ്ദുൽ നസീർ (36), മിട്ടബാഗിലുവിലെ സക്കറിയ (35) എന്നിവരെയാണ് ഇന്ദബെട്ടു പൊലീസ് ഇൻസ്പെക്ടർ സുബ്ബയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. അറവു കേന്ദ്രത്തിൽ നിന്നു 91 കിലോ ഇറച്ചിയും ആയുധങ്ങളും പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇരുവരും പിടിയിലായത്. കശാപ്പ് നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ

കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി വിൽപ്പന; 2 പേർ അറസ്റ്റിൽ Read More »

കുതിരാനിൽ ജനവാസ മേഖലയിൽ കാട്ടാന ആക്രമണം

തൃശൂർ കുതിരാനിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഫോറസ്ററ് വാച്ചർ ബിജു വിനാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്.. പരിക്കേറ്റ ഫോറസ്ററ് വാച്ചർ ബിജു ആശുപത്രിയിൽ തുടരുകയാണ്

കുതിരാനിൽ ജനവാസ മേഖലയിൽ കാട്ടാന ആക്രമണം Read More »

ഭക്ഷണ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തി, കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് 3.98 കോടിരൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ. മസ്‌കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി രാഹുൽ രാജാണ് പിടിയിലായത്‌. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇന്റലിജന്റ്സ് കണ്ടെത്തിയത്. ഒമാൻ എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുളൂവെന്ന് പൊലീസ് അറിയിച്ചു.

ഭക്ഷണ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തി, കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് 3.98 കോടിരൂപയുടെ ഹൈബ്രിഡ് കഞ്ചാവ് Read More »

കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസിൻ്റെ ഹോൺ അടിച്ചതിന് ഡ്രൈവറെ മർദിച്ച് യുവാക്കൾ

കൊട്ടിയം: കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസ് ഹോൺ അടിച്ചെന്ന കാരണത്താൽ ഡ്രൈവറെ മർദിച്ച് യുവാക്കൾ. കൊട്ടിയം ജംഗ്ഷനിൽ ആംബുലൻസ് തടഞ്ഞുനിർത്തി യുവാക്കൾ അക്രമിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ബിബിന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പത്തനാപുരത്തെ ആശുപത്രിയിൽനിന്ന് രോഗിയുമായി കൊട്ടിയത്തെ കിംസ് ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്.രോഗിയുമായി പോയ ആംബുലൻസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ഹോൺ അടിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ആംബുലൻസ് ഡ്രൈവർ കൊട്ടിയം പൊലീസിൽ പരാതി നൽകി. ഒരു ബൈക്കിൽ ഹെൽമെറ്റ് പോലുമില്ലാതെ യാത്ര ചെയ്ത മൂന്ന് യുവാക്കൾ സർവീസ്

കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസിൻ്റെ ഹോൺ അടിച്ചതിന് ഡ്രൈവറെ മർദിച്ച് യുവാക്കൾ Read More »

ഒരുലക്ഷം രൂപ നൽകിയില്ല; വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

പാലക്കാട്: മുതുതല കൊടുമുണ്ടയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. കൊടുമുണ്ട സ്വദേശി ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങൾക്കാണ് എറണാകുളം പറവൂർ സ്വദേശി പ്രേംദാസ് തീയിട്ടത്. വീടും കാറും ബൈക്കും കത്തി നശിച്ചു. ശേഷം പ്രേംദാസ് കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.ഇബ്രാഹിമിന്റെറെ ഭാര്യയും മക്കളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പ്രേംദാസിന് ഇബ്രാഹിം ഒരുലക്ഷം രൂപ നൽകാനുണ്ട്. ഇത് നൽകാത്തതിനാലാണ് ഇന്നോവ കാറിന് തീയിട്ടത്. ഇന്നോവ കാർ, ഒരു

ഒരുലക്ഷം രൂപ നൽകിയില്ല; വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ് Read More »

Scroll to Top