New Media Channel

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് 17

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കുതിരവട്ടത്ത് നിന്നും അരയിടത്ത് പാലത്തേക്ക് പോകുന്ന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് 17 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയ ചെടികൾ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങി.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് 17 Read More »

തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി. കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വർഗീസ് ഫിലിപ്പ് എന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിൻ്റെ സഹായം തേടുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും എത്തി പോത്തിനെ

തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു Read More »

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.അതിഗുരുതരമായ പരാതിയാണ് രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ അതിക്രൂരമായി

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി Read More »

വാണിയം കുളത്ത് സ്വകാര്യ ആശുപത്രിയിൽ എൽടിടിഇ, ഐഎസ്ഐ ബോംബ് ഭീഷണിയെന്ന് ; രോഗികളെ മാറ്റണമെന്നും സന്ദേശം

വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. എൽടിടിഇയുടെയും ഐഎസ്ഐയുടെയും ഡിഎംകെയുടെയും പേരിലാണ് ഭീഷണി സന്ദേശം. ഉച്ചയ്ക്ക് 1.50 ന് സ്ഫോടനുമുണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നുമാണ് സന്ദേശം. രാവിലെ 9.40 നാണ് സന്ദേശമെത്തിയത്. ഓപ്പറേഷൻ സിന്ദൂറിനുള്ള മറുപടിയാണെന്ന് ഇമെയിൽ സന്ദേശത്തിൽ പറയുന്നു.ബോംബ് സ്ക്വാഡുകളും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാണിയം കുളത്ത് സ്വകാര്യ ആശുപത്രിയിൽ എൽടിടിഇ, ഐഎസ്ഐ ബോംബ് ഭീഷണിയെന്ന് ; രോഗികളെ മാറ്റണമെന്നും സന്ദേശം Read More »

സിവിൽ എഞ്ചിനീയറുടെ ഓഫീസിൽ മയക്കുമരുന്ന് കച്ചവടം; കല്ലിങ്കാലിൽ 4.8 ഗ്രാം മെത്താംഫിറ്റമിനുമായി യുവ എഞ്ചിനീയറടക്കം മൂന്നു യുവാക്കൾ അറസ്റ്റിൽ

കാസർകോട്: കല്ലിങ്കാലിൽ മയക്കുമരുന്നുമായി യുവ എഞ്ചിനീയർ അടക്കം മൂന്നുപേരെ കാസർകോട് എക്സൈസ് എൻഫോഴ്സസ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ചട്ടഞ്ചാൽ കുന്നറ സ്വദേശി കെ.അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ (21), പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയർ പി.എം.ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് എത്തിയ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.പി.ജനാർദ്ദനനും സംഘവും ബലം പ്രയോഗിച്ചാണ് മയക്കുമരുന്നു പ്രതികളെ അറസ്റ്റുചെയ്ത്. കല്ലിങ്കാലിലെ എഞ്ചിനീയറായ ഫൈസലിൻ്റെ പ്ലാൻ വരയ്ക്കുന്ന സ്ഥാപനത്തിൽ വെച്ചാണ്

സിവിൽ എഞ്ചിനീയറുടെ ഓഫീസിൽ മയക്കുമരുന്ന് കച്ചവടം; കല്ലിങ്കാലിൽ 4.8 ഗ്രാം മെത്താംഫിറ്റമിനുമായി യുവ എഞ്ചിനീയറടക്കം മൂന്നു യുവാക്കൾ അറസ്റ്റിൽ Read More »

നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു? അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോർന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ആരോപിച്ചു. ഒന്നാംപ്രതി പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്‌താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡൻ്റ് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഊമക്കത്തിൻ്റെ പകർപ്പ് അടക്കം കത്തിനൊപ്പം നൽകിയിട്ടുണ്ട്. കേസിൽ ദിലീപിനെ വെറുതെവിടുമെന്ന സന്ദേശം ഡിസംബർ

നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു? അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, ചീഫ് ജസ്റ്റിസിന് കത്ത് Read More »

ചിറ്റാരിക്കാൽ പിക്ക്അപ്പ് വാൻ മറിഞ്ഞു.

ഇന്ന് പുലർച്ചെ 4. 20 ന് ആണ് അപകടം.പിക്ക്അപ്പ് വാൻ 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായ മൂന്നു യുവാക്കളിൽ ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരിങ്ങോം ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തി. കണ്ണൂർ നായാട്ടുപാറ സ്വദേശി അഖിലിനെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് രണ്ട് പേർക്ക് പരുക്കുകളൊന്നും ഇല്ല.

ചിറ്റാരിക്കാൽ പിക്ക്അപ്പ് വാൻ മറിഞ്ഞു. Read More »

സ്വർണവില വീണ്ടും 95,000 ത്തിന് മുകളിൽ, ആശങ്കയോടെ സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 640 രൂപയാണ് പവന് ഉയർന്നത്. ഇതോടെ ഒരു ദിവസത്തിന് ശേഷം വീണ്ടും സ്വർണവില 95,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില നിലവിൽ 95,560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ട‌ി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.ഇന്നലെ രണ്ട് തവണയായി സ്വർണവില കുറഞ്ഞിരുന്നു. രാവിലെ 240 രൂപയാണ് പവന്

സ്വർണവില വീണ്ടും 95,000 ത്തിന് മുകളിൽ, ആശങ്കയോടെ സ്വർണാഭരണ പ്രേമികൾ Read More »

വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, 13ന് വോട്ടെണ്ണൽ, കനത്തസുരക്ഷ

തിരുവനനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഓരോ വോട്ടർമാരെയും നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. 470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ

വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, 13ന് വോട്ടെണ്ണൽ, കനത്തസുരക്ഷ Read More »

ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്, വഴക്കുണ്ടായപ്പോൾ കല്ലെടുത്ത് തലയ്ക്കടിച്ചു; കൊലപാതകം മദ്യലഹരിയിൽ

കൊച്ചി മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. ചിത്രപ്രിയയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലൻ സമ്മതിച്ചുവെന്നാണ് വിവരം. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോൾ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലൻ പൊലീസിനോട് പറഞ്ഞത്. ഉടൻ അറസ്‌റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളിൽ

ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്, വഴക്കുണ്ടായപ്പോൾ കല്ലെടുത്ത് തലയ്ക്കടിച്ചു; കൊലപാതകം മദ്യലഹരിയിൽ Read More »

Scroll to Top