New Media Channel

മലപ്പുറം കോട്ടക്കലിൽ വൻ തീപിടിത്തം;സാഹസികമായി തൊഴിലാളികളെ രക്ഷപ്പെടുത്തി

മലപ്പുറം:മലപ്പുറം കോട്ടക്കലിൽ വൻ തീപിടിത്തം. വ്യാപാര സ്ഥാപനത്തിന് ആണ് തീ പിടിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ ന​ഗരമധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിക്കുന്നത്. 200 രൂപക്ക് വൻ ആ​ദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിച്ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചത്. സ്ഥാപനത്തിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു.അപകട കാരണം ഷോർട്ട് സെർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം. […]

മലപ്പുറം കോട്ടക്കലിൽ വൻ തീപിടിത്തം;സാഹസികമായി തൊഴിലാളികളെ രക്ഷപ്പെടുത്തി Read More »

ഹൈക്കോടതി ഉത്തരവ് മറികടന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

ഗുരുവായൂർ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ ജസ്‌ന സലീം എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മുൻപും ജസ്‌ന റീൽസ് ചിത്രീകരണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഓഗസ്‌റ്റ് 28നാണ് റീൽസ് ചിത്രീകരിച്ചത്. സമൂഹമാധ്യമത്തിലെ പോസ്‌റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ അഞ്ചിനാണ് പരാതി നൽകിയത്.ശ്രീകൃഷ്ണ‌ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് ജസ്ന. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ

ഹൈക്കോടതി ഉത്തരവ് മറികടന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ് Read More »

എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; വിവിധ സ്‌ഥലങ്ങളിലെ നിരക്കുകൾ ഇങ്ങനെ

കൊച്ചി എറണാകുളം- കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ‌്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സ്പെഷൽ ട്രെയിൻ രാവിലെ 8.50 നു പുറപ്പെട്ടു. വൈകിട്ട് 5.50നു ബെംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂർ വരെ ട്രെയിനിൽ യാത്ര ചെയ്തു. വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക്: എറണാകുളം ഭാഗത്തേക്ക്, ബ്രാക്കറ്റിൽ എക്സിക്യുട്ടീവ് ചെയർകാർ നിരക്ക്:സേലം- 566 രൂപ (1182),

എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; വിവിധ സ്‌ഥലങ്ങളിലെ നിരക്കുകൾ ഇങ്ങനെ Read More »

മോൻസൻ മാവുങ്കലിൻ്റെ വീട്ടിൽ മോഷണം, ‘വിലപിടിപ്പുള്ള’ വസ്‌തുക്കൾ നഷ്‌ടമായി

കൊച്ചി പുരാവസ്‌തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വീണ്ടും മോഷണം. കലൂർ ആസാദ് റോഡിൽ മോൻസൻ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നത്. 20 കോടിയോളം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി മോൻസൻ ആരോപിച്ചു. സംഭവത്തിൽ വീടിന്റെ ഉടമകൾ എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ജയിൽ സൂപ്രണ്ട് വഴി മോൻസനും പരാതി നൽകുമെന്ന് അഭിഭാഷകൻ എം.ജി. ശ്രീജിത് പറഞ്ഞു.വീട്ടിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഒട്ടേറെ വിഗ്രഹങ്ങൾ, സ്വർണം പൊതിഞ്ഞിട്ടുള്ള ഖുറാൻ, ബൈബിൾ, പഞ്ചലോഹ

മോൻസൻ മാവുങ്കലിൻ്റെ വീട്ടിൽ മോഷണം, ‘വിലപിടിപ്പുള്ള’ വസ്‌തുക്കൾ നഷ്‌ടമായി Read More »

‘പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ല’: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടിസ്

ന്യൂഡൽഹി അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാർക്കെതിരെ പരാമർശമില്ലെന്നും വിദേശമാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജസ്റ്റ‌ിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്നു സുമീത് സബർവാളിൻ്റെ പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനും സിവിൽ ഏവിയേഷൻ റെഗുലേറ്റർ (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്‌സിഡന്റ്

‘പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ല’: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടിസ് Read More »

ബേക്കറികടയിലെ മോഷണം; കുപ്രസിദ്ധ കവർച്ചക്കാരൻ മണിക്കൂറുകൾക്കകം അഴിക്കുള്ളിലായി

പയ്യന്നൂർ: പയ്യന്നൂർ ടൗണിലെ ബേക്കറി കട കുത്തിത്തുറന്ന് 9000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത കുപ്രസിദ്ധ കവർച്ചക്കാരൻ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായി. അന്നൂർ, വിറകിൻ്റവിട രാധാകൃഷ്‌ണ(60)നെയാണ് പയ്യന്നൂർ എസ് ഐ യദുകൃഷ്‌ണനും സംഘവും അറസ്റ്റു ചെയ്‌തത്. ബി കെ എം ജംഗ്ഷനു സമീപത്തെ ശ്രീനിവാസൻ കാമ്പ്രത്തിന്റെ ഉടമസ്ഥതയിലുള്ള കോസ്മോസ് കഫേ ആൻ്റ് ബേക്‌സിൽ കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ബുധനാഴ്ച‌ രാത്രി ഒൻപതിനും വ്യാഴാഴ്‌ച രാവിലെ ആറുമണിക്കും ഇടയിലാണ് കവർച്ച നടന്നത്. ഷട്ടറിൻ്റെ പൂട്ടു പൊളിച്ച് അകത്തു

ബേക്കറികടയിലെ മോഷണം; കുപ്രസിദ്ധ കവർച്ചക്കാരൻ മണിക്കൂറുകൾക്കകം അഴിക്കുള്ളിലായി Read More »

പാലക്കാട് 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയതിൽ ചികിത്സ പിഴവെന്ന ആരോപണം; വിദഗ്‌ധസമിതിയെ രൂപീകരിച്ച് സർക്കാർ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപതു വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായോ എന്നറിയാൻ വിദഗ്ദ സമിതിയെ രൂപീകരിച്ച് സർക്കാർ. ഒന്നര മാസം മുൻപാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിക്ക് വീണ് പരിക്കേറ്റതിനെ തുടർന്നുള്ള ചികിത്സക്കിടെ കൈ മുറിച്ച് മാറ്റേണ്ടി വന്നത്. ചികിത്സാപ്പിഴവ് ഉണ്ടായെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഒന്നര മാസത്തിനു ശേഷം ചികിത്സ പിഴവുണ്ടായോ എന്ന് കണ്ടെത്താൻ രണ്ടംഗ സമിതിയെയാണ് ആരോഗ്യ വകുപ്പ് നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി

പാലക്കാട് 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയതിൽ ചികിത്സ പിഴവെന്ന ആരോപണം; വിദഗ്‌ധസമിതിയെ രൂപീകരിച്ച് സർക്കാർ Read More »

‘താഴ്ന്ന ജാതിക്കാർക്ക് പഠിക്കാനുള്ളതല്ല സംസ്കൃ‌തം’; കേരള സർവകലാശാല സംസ്കൃതം മേധാവിക്കെതിരെ പരാതി

കേരള സർവകലാശാലയിലെ ഡീൻ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ഗവേഷക വിദ്യാർഥി. ഡോ സി എൻ വിജയകുമാരിക്കെതിരെ പൊലീസിൽ പരാതി നൽകിയത് ഗവേഷക വിദ്യാർഥി വിപിൻ വിജയൻ ആണ്. സംസ്കൃതം പഠിക്കുന്നതിന് ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. പുലയന്മാർ സംസ്കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു. വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല തുടങ്ങിയ പരാമർശങ്ങളാണ് ഡോ. സി എൻ വിജയകുമാരിയിൽ നിന്നുണ്ടായെന്ന് വിദ്യാർഥി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടം

‘താഴ്ന്ന ജാതിക്കാർക്ക് പഠിക്കാനുള്ളതല്ല സംസ്കൃ‌തം’; കേരള സർവകലാശാല സംസ്കൃതം മേധാവിക്കെതിരെ പരാതി Read More »

മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ; ലക്ഷങ്ങളുടെ കടബാധ്യത

തിരുവനന്തപുരം വിതുരയിൽ യുവാവിനെ മകന്റെ ചോറൂണു ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയത്തും പാറ സ്വദേശി അമൽകൃഷ്ണനാണ് മരിച്ചത്. കടബാധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ടർഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്.ഇന്ന് അമലിന്റെ മകൻ്റെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാർ അടുത്തുള്ള ഗുരുമന്ദിരത്തിൽ പോയിരുന്നു. അമൽ ഇവർക്കൊപ്പം എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പഴയ കെട്ടിടത്തിൽ അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അമലും ആറു

മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ; ലക്ഷങ്ങളുടെ കടബാധ്യത Read More »

‘പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ കടുപ്പിച്ച് സുപ്രീം കോടതി. പൊതു ഇടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന് നിർദേശിച്ചു. വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും സുരക്ഷിതമാക്കണമെന്നും സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ദേശീയ- സംസ്ഥാന- ജില്ലാ പാതകളിൽ പട്രോളിങ് വേണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ’24 മണിക്കൂർ പട്രോളിങ് ശക്തമാക്കണം. റോഡ് സുരക്ഷ ഉറപ്പുവരുത്താൻ പട്രോൾ ടീമിനെ നിയോഗിക്കണം. പൊലീസും തദ്ദേശസ്ഥാപനങ്ങളും സഹകരിക്കണം. നിർദ്ദേശങ്ങൾ എട്ടാഴ്‌ചക്കകം നടപ്പാക്കണം. നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നടപ്പാക്കണം. രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുള്ള

‘പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി Read More »

Scroll to Top