New Media Channel

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ് Read More »

വിനോദയാത്രയിലെ തർക്കം, പ്ലസ്‌ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു

പയ്യന്നൂർ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അധ്യാപകൻ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.വിനോദയാത്രയ്ക്കിടെ തർക്കമുണ്ടായതിലെ വൈരാഗ്യമാണ് മർദനത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രശ്‌നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോൺ വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. നാലു പേർ ചേർന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ്

വിനോദയാത്രയിലെ തർക്കം, പ്ലസ്‌ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു Read More »

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പാല പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാല പൊലീസ് അന്വേഷണം

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

കണ്ണൂരിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു

കണ്ണൂർ ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു എന്നാൽ ബസിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്.വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു Read More »

അരവണ വിതരണത്തിൽ പുതിയ നിബന്ധന; ഒരാൾക്ക് പരമാവധി 20 ടിൻ

ശബരിമല: ശബരിമലയിൽ ഭക്തരുടെ എണ്ണം കൂടിയതോടെ ദേവസ്വം ബോർഡ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് 20 എണ്ണം മാത്രമേ പരമാവധി നൽകൂ. അരവണ ടിൻ ഇല്ലാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ദേവസ്വം ബോർഡ് അധികൃതർ വെളിപ്പെടുത്തി. ഇക്കാര്യം കാട്ടി അരവണ കൗണ്ടറുകൾക്ക് മുന്നിൽ ബോർഡുവെച്ചു. സാധാരണനിലയിൽ ശബരിമലയിൽ ഒരുദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിൻ ആണ് അരവണ ഉത്പാദിപ്പിക്കുന്നത്. എന്നാൽ നാല് ലക്ഷം അരവണ ഒരു ദിവസം വിറ്റഴിക്കുന്നുണ്ട്. നേരത്തെ സ്റ്റോക്ക് ചെയ്ത

അരവണ വിതരണത്തിൽ പുതിയ നിബന്ധന; ഒരാൾക്ക് പരമാവധി 20 ടിൻ Read More »

നടൻ ദിലീപ് ശബരിമലയിൽ, സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ

പത്തനംതിട്ട: നടൻ ദിലീപ് ശബരിമലയിലെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഇന്നലെ രാത്രിയോടെ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലർച്ചെയാണ് എത്തിയത്. ഇന്ന് രാവിലെ പിആർഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിനായാണ് ദിലീപ് തന്ത്രിയുടെ ഓഫീസിലേക്ക് പോയത് അൽപ്പസമയത്തിനകം നടൻ അയ്യപ്പ ദർശനം നടത്തും. കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോൾ വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമർശനം

നടൻ ദിലീപ് ശബരിമലയിൽ, സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ Read More »

പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെ കീഴിൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിന് ഇടയിലാണ് സംഭവം.പൂമാരുതൻ വെള്ളാട്ടിനിടയിൽ തെയ്യത്തിന്റെ തട്ടേറ്റാണ് യുവാവ് ബോധരഹിതനായി വീണത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകൾ എടുത്തു കൊണ്ട് പോകുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരുക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. തട്ടും വെള്ളാട്ടം എന്ന പേരിൽ അറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ

പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി Read More »

ശബരിമല തീർഥാടകരുടെ കാർ ബൈക്കിലിടിച്ചു; ഹേരൂർ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

കാസർകോട്: ശബരിമലയ്ക്ക് പോയി മടങ്ങുകയായിരുന്ന കാർ ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്കേറ്റു. തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിയോടെ ഉദ്യാവരം പത്താം മൈലിലാണ് അപകടം. ഹേരൂർ സ്വദേശി മുഹമ്മദ് അഷ്റഫി (31)നാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലപ്പാടി ഭാഗത്തുനിന്ന് ഉപ്പള ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു അഷ്റഫ്. കാസർകോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു അയ്യപ്പഭക്തർ സഞ്ചരിച്ച കാർ. ബൈക്ക് ദിശതെറ്റി മംഗളൂരു ഭാഗത്തേയ്ക്ക് പോകുന്ന റോഡിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ശബരിമല തീർഥാടകരുടെ കാർ ബൈക്കിലിടിച്ചു; ഹേരൂർ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതരപരിക്ക് Read More »

നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ ഒരാഴ്‌ചയ്ക്കകം; വിധി ഊമക്കത്തായി പ്രചരിച്ചത് ഡിജിപിയെ അറിയിച്ചു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പെടെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഒരാഴ്ചയ്ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച നിർദേശം പ്രോസിക്യൂഷനു കൈമാറി. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.വിചാരണക്കോടതിയുടെ വിധിയിൽ അപ്പീൽ പോകുമെന്ന് മന്ത്രി പി.രാജീവ് ഇന്നലെ പറഞ്ഞിരുന്നു. വിധി തൃപ്‌തികരമല്ല. ഡയറക്ർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്‌ത്‌ ആവശ്യമായ തീരുമാനങ്ങൾ എടുക്കും. ശക്തമായ നിലയിൽ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കേസിലെ വിധിപരാമർശം ഊമക്കത്തായി പ്രചരിച്ച

നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ ഒരാഴ്‌ചയ്ക്കകം; വിധി ഊമക്കത്തായി പ്രചരിച്ചത് ഡിജിപിയെ അറിയിച്ചു Read More »

ആനുകൂല്യം വാങ്ങി ശാപ്പാട് അടിച്ചു മാറ്റിയ വോട്ടർമാർ നന്ദികേടു കാണിച്ചു: എംഎം മണി; പരാമർശം വിവാദത്തിൽ

ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ശാപ്പാട് കഴിച്ചു ഏമ്പക്കം വിട്ടു നടന്ന വോട്ടർമാർ നന്ദികേടു കാണിച്ചുവെന്ന് സിപിഎം നേതാവ് എംഎം മണി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതോ നൈമിഷികമായ വികാരത്തിന് വോട്ടു ചെയ്യുകയായിരുന്നുവെന്നാണ് തോന്നുന്നത്. ഇതു നന്ദികേടല്ലാതെ മറ്റെന്താണ്? ആനുകൂല്യങ്ങൾ വാങ്ങിച്ചവർ പണി തന്നിരിക്കുകയാണ്-അദ്ദേഹം തുറന്നടിച്ചു. എംഎം മണിയുടെ പരാമർശം വിവാദത്തിനു വഴി വച്ചു. തിരിച്ചടിയെ കുറിച്ച് പരിശോധിക്കുമെന്ന് ഇടതു മുന്നണി കൺവീനർ ടി.പി രാമകൃഷ്‌ണൻ പറഞ്ഞു. തിരുത്തേണ്ട കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം

ആനുകൂല്യം വാങ്ങി ശാപ്പാട് അടിച്ചു മാറ്റിയ വോട്ടർമാർ നന്ദികേടു കാണിച്ചു: എംഎം മണി; പരാമർശം വിവാദത്തിൽ Read More »

Scroll to Top