New Media Channel

മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു; ആദ്യ യുപിഎ സർക്കാരിൽ ആഭ്യന്തര മന്ത്രി

മുംബൈ കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാ സ്‌പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽനിന്ന് 7 തവണ ലോക്സഭയിലെത്തി. 2004 മുതൽ 2008 വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു.മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് […]

മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു; ആദ്യ യുപിഎ സർക്കാരിൽ ആഭ്യന്തര മന്ത്രി Read More »

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ഉടൻ പിടി വീഴും ; ബിഎൻഎസ് 174 പ്രകാരം ഒരു വർഷം തടവ്, ഐ ഡി കാർഡ് നൽകുന്നവരും കുടുങ്ങും

തെരഞ്ഞെടുപ്പിൽ പഴയതുപോലെ കള്ളവോട്ട് ചെയ്‌തു കളയാം എന്ന് കരുതുന്നവർ സൂക്ഷിക്കുക. ഭാരതീയ ന്യായ സംഹിത പ്രകാരം ഒരു വർഷം കഠിനതടവും, പിഴയുമാണ് ശിക്ഷ. അന്വേഷണത്തിൽ ഐ ഡി കാർഡ് കണ്ടെത്തിയാൽ ഉടമസ്ഥനും കുടുങ്ങും. ഐഡി കാർഡിൻ്റെ ഉടമസ്ഥൻ പ്രവാസിയാണെങ്കിൽ യാത്രാവിലക്ക് ഉൾപ്പടെ നേരിടേണ്ടി വരും.ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർ പട്ടികകളിലോ, ഒരു വോട്ടർ പട്ടികയിൽ തന്നെ ഒന്നിലധി കം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ഉടൻ പിടി വീഴും ; ബിഎൻഎസ് 174 പ്രകാരം ഒരു വർഷം തടവ്, ഐ ഡി കാർഡ് നൽകുന്നവരും കുടുങ്ങും Read More »

കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം

മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം. രാവിലെ ഏഴരയോടെ, പുത്തൂർ ജങ്ഷനിലാണ് ബ്രേക്ക് നഷ്ട‌പ്പെട്ട ലോറി അപകടമുണ്ടാക്കിയത്. പൂത്തൂർ റൗണ്ട് എബൗട്ടിന് മുന്നെയുള്ള ഇറക്കത്തിൽ വച്ചാണ് ബ്രേക്ക് നഷ്‌ടമായത്‌. ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ച ലോറി, സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് നിന്നത്. ലോറി ഡ്രൈവർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൂത്തൂരിനും പരിസര പ്രദേശത്തും വൈദ്യുതി വിതരണം താറുമാറായി.

കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം Read More »

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് 17

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കുതിരവട്ടത്ത് നിന്നും അരയിടത്ത് പാലത്തേക്ക് പോകുന്ന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് 17 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയ ചെടികൾ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങി.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് 17 Read More »

തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി. കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വർഗീസ് ഫിലിപ്പ് എന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിൻ്റെ സഹായം തേടുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും എത്തി പോത്തിനെ

തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു Read More »

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.അതിഗുരുതരമായ പരാതിയാണ് രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ അതിക്രൂരമായി

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി Read More »

വാണിയം കുളത്ത് സ്വകാര്യ ആശുപത്രിയിൽ എൽടിടിഇ, ഐഎസ്ഐ ബോംബ് ഭീഷണിയെന്ന് ; രോഗികളെ മാറ്റണമെന്നും സന്ദേശം

വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. എൽടിടിഇയുടെയും ഐഎസ്ഐയുടെയും ഡിഎംകെയുടെയും പേരിലാണ് ഭീഷണി സന്ദേശം. ഉച്ചയ്ക്ക് 1.50 ന് സ്ഫോടനുമുണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നുമാണ് സന്ദേശം. രാവിലെ 9.40 നാണ് സന്ദേശമെത്തിയത്. ഓപ്പറേഷൻ സിന്ദൂറിനുള്ള മറുപടിയാണെന്ന് ഇമെയിൽ സന്ദേശത്തിൽ പറയുന്നു.ബോംബ് സ്ക്വാഡുകളും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാണിയം കുളത്ത് സ്വകാര്യ ആശുപത്രിയിൽ എൽടിടിഇ, ഐഎസ്ഐ ബോംബ് ഭീഷണിയെന്ന് ; രോഗികളെ മാറ്റണമെന്നും സന്ദേശം Read More »

സിവിൽ എഞ്ചിനീയറുടെ ഓഫീസിൽ മയക്കുമരുന്ന് കച്ചവടം; കല്ലിങ്കാലിൽ 4.8 ഗ്രാം മെത്താംഫിറ്റമിനുമായി യുവ എഞ്ചിനീയറടക്കം മൂന്നു യുവാക്കൾ അറസ്റ്റിൽ

കാസർകോട്: കല്ലിങ്കാലിൽ മയക്കുമരുന്നുമായി യുവ എഞ്ചിനീയർ അടക്കം മൂന്നുപേരെ കാസർകോട് എക്സൈസ് എൻഫോഴ്സസ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ചട്ടഞ്ചാൽ കുന്നറ സ്വദേശി കെ.അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ (21), പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയർ പി.എം.ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് എത്തിയ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.പി.ജനാർദ്ദനനും സംഘവും ബലം പ്രയോഗിച്ചാണ് മയക്കുമരുന്നു പ്രതികളെ അറസ്റ്റുചെയ്ത്. കല്ലിങ്കാലിലെ എഞ്ചിനീയറായ ഫൈസലിൻ്റെ പ്ലാൻ വരയ്ക്കുന്ന സ്ഥാപനത്തിൽ വെച്ചാണ്

സിവിൽ എഞ്ചിനീയറുടെ ഓഫീസിൽ മയക്കുമരുന്ന് കച്ചവടം; കല്ലിങ്കാലിൽ 4.8 ഗ്രാം മെത്താംഫിറ്റമിനുമായി യുവ എഞ്ചിനീയറടക്കം മൂന്നു യുവാക്കൾ അറസ്റ്റിൽ Read More »

നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു? അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോർന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ആരോപിച്ചു. ഒന്നാംപ്രതി പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്‌താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡൻ്റ് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഊമക്കത്തിൻ്റെ പകർപ്പ് അടക്കം കത്തിനൊപ്പം നൽകിയിട്ടുണ്ട്. കേസിൽ ദിലീപിനെ വെറുതെവിടുമെന്ന സന്ദേശം ഡിസംബർ

നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു? അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, ചീഫ് ജസ്റ്റിസിന് കത്ത് Read More »

ചിറ്റാരിക്കാൽ പിക്ക്അപ്പ് വാൻ മറിഞ്ഞു.

ഇന്ന് പുലർച്ചെ 4. 20 ന് ആണ് അപകടം.പിക്ക്അപ്പ് വാൻ 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായ മൂന്നു യുവാക്കളിൽ ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരിങ്ങോം ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തി. കണ്ണൂർ നായാട്ടുപാറ സ്വദേശി അഖിലിനെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് രണ്ട് പേർക്ക് പരുക്കുകളൊന്നും ഇല്ല.

ചിറ്റാരിക്കാൽ പിക്ക്അപ്പ് വാൻ മറിഞ്ഞു. Read More »

Scroll to Top