New Media Channel

ഒറ്റപ്പെടലിനും അവഗണനയ്ക്കും ദാരിദ്യത്തിനും എതിരെ പോരാടാൻ – പരിശീലന ക്ലാസ് നൽകി

തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഏജ് ഇന്ത്യയുടെ സഹായത്താൽ മുതിർന്ന പൗരന്മാർക്ക് പരിശീലനം നൽകി. ഒറ്റപ്പെടൽ, അവഗണന ദാരിദ്ര്യം എന്നിവയ്ക്ക് എതിരെ പോരാടി തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കാൻ പ്രായമായവരെ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ് ക്ലാസിൻ്റെ ഔപചാരിക ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തൃക്കരിപ്പൂർ പഞ്ചായ ത്ത് കമ്മിറ്റി കൺവീനർ ശ്രീധരൻ .പി. ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രന്ഥശാല മുൻ താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രായമായവരുടെ […]

ഒറ്റപ്പെടലിനും അവഗണനയ്ക്കും ദാരിദ്യത്തിനും എതിരെ പോരാടാൻ – പരിശീലന ക്ലാസ് നൽകി Read More »

നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര നാറാണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി Read More »

7 ലക്ഷത്തിലധികം രൂപ 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് നോട്ടീസ്; നെയ്യാറ്റിൻകരയിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി

തിരുവനന്തപുരം: ജപ്‌തി ഭീഷണിയെ തുടർന്ന് നിർമാണ തൊഴിലാളി ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര പഞ്ചാകുഴി സ്വദേശി ബൈജുവാണ് ജീവനൊടുക്കിയത്. വായ്പ‌ തിരിച്ചടക്കാൻ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് ബൈജുവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര അർബൻ സഹകരണ ബാങ്കിൽ നിന്നും 2013ൽ മൂന്ന് ലക്ഷം രൂപ വായ്പ‌യെടുത്തിരുന്നു. 7,80,324 രൂപ തിരിച്ചടക്കാൻ സെപ്റ്റംബറിൽ നോട്ടീസ് ലഭിച്ചിരുന്നു. 60 ദിവസത്തിനകം തുക തിരിച്ചടക്കണമെന്നാണ് ബാങ്കിന്റെ നോട്ടീസ്.നോട്ടീസ് ലഭിച്ചത് മുതൽ ബൈജു മാനസിക

7 ലക്ഷത്തിലധികം രൂപ 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് നോട്ടീസ്; നെയ്യാറ്റിൻകരയിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി Read More »

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. കുറ്റകൃത്യം സംഭവിച്ച് എട്ടര വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. എട്ടാംപ്രതി ദിലീപ് ഉൾപ്പടെ എല്ലാ പ്രതികളും ഡിസംബർ എട്ടിന് വിചാരണക്കോടതിയിൽ ഹാജരാകണം. കേസിലെ വാദം ഉൾപ്പടെയുള്ള വിചാരണ നടപടികൾ കഴിഞ്ഞ ഏപ്രിൽ 11നാണ് പൂർത്തിയായത്. തുടർന്ന് കഴിഞ്ഞ 27 തവണയും വാദത്തിൽ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്‌ത്‌ ക്രൈംബ്രാഞ്ച് അന്വേഷണം

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി Read More »

പെരിയയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

ഓടിക്കൊണ്ടിരിക്കുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് തീ പിടിച്ചു. പെരിയ കേരള കേന്ദ്ര സർവ്വകലാശാലയ്ക്ക് സമീപം തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. പൊന്നാനിയിൽ നിന്നും മംഗളൂരു ഭാഗത്തേക്ക് മീൻ കൊണ്ടു പോകുന്ന ലോറിക്കാണ് തീപ്പിടിച്ചത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ തീ പടരുന്നത് കണ്ട് ഉടൻ തന്നെ ലോറി നിർത്തി പുറത്തിറങ്ങി ഓടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

പെരിയയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു Read More »

പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ

2012 ൽ പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത് വി കെ നിഷാദ് പയ്യന്നൂർ നഗരസഭ 46-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് നോമിനേഷൻ സമയത്ത് ശിക്ഷ വിധിക്കാത്തതിനാൽ മത്സരിക്കുന്നതിന് തടസ്സമില്ല ശിക്ഷ മേൽ കോടതി സ്റ്റേ ചെയ്‌തില്ലെങ്കിൽ ജയിച്ചാൽ അംഗത്വം രാജിവെക്കേണ്ടിവരും

പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ Read More »

ഇതിഹാസതാരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ…

മുംബൈ ബോളിവുഡ ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

ഇതിഹാസതാരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ… Read More »

വൈവിധ്യ – തനത് വിദ്യാഭ്യാസ പരിപാടി ബോധവത്കരണ ക്ലാസ്സ് മാച്ചിക്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈവിധ്യ – തനത് വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചെറുവത്തൂർ BRC നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പടന്ന ഗ്രാമ പഞ്ചായത്തിലെ മാച്ചിക്കാട് ഉന്നതി കേന്ദ്രമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും “മാനസിക കായിക ആരോഗ്യം”എന്ന പിഷയത്തിൽ അണിമ.കെ.വി (സൈക്കോ സോഷ്യൽ കൗൺസിലർ lCDS നീലേശ്വരം) ക്ലാസെടുത്തു. പരിപാടി ചെറുത്തൂർ ഉപജില്ലാ ഓഫീസർശ്രീ.രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.C RC കോ-ഓർഡിനേറ്റർസൂര്യ.കെ.വി.സ്വാഗതവും ചെറുവത്തൂർ BPC ശ്രീ സുബ്രഹ്മണ്യൻ മാഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി പ്രസന്ന ടീച്ചർ ശ്രുതിടീച്ചർ,

വൈവിധ്യ – തനത് വിദ്യാഭ്യാസ പരിപാടി ബോധവത്കരണ ക്ലാസ്സ് മാച്ചിക്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. Read More »

സംസ്ഥാനത്ത് മഴ കനക്കും: ഏഴ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്, ശ്രീലങ്കയ്ക്ക് സമീപം ചക്രവാത ചുഴി

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം വീണ്ടും സജീവം. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കും. അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെയും ഈ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.തിങ്കളാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ

സംസ്ഥാനത്ത് മഴ കനക്കും: ഏഴ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്, ശ്രീലങ്കയ്ക്ക് സമീപം ചക്രവാത ചുഴി Read More »

ആദ്യം ആൾക്കാർ പിടിച്ചു മാറ്റി; വീണ്ടുമെത്തിയ യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു, സംഭവം കാഞ്ഞങ്ങാട് മാണിക്കോത്ത്

കാസർകോട്: ആൾക്കാർ നോക്കി നിൽക്കെ യുവതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. മാണിക്കോത്തെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയായ തമിഴ് നാട് സ്വദേശിനിയായ സംഗീത (45)യാണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്കാണ് സംഭവം. മാണിക്കോത്ത് റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ എത്തിയ യുവതിയെ സ്ഥലത്തുണ്ടായിരുന്നവർ പിടിച്ചു മാറ്റുകയായിരുന്നു. തുടർന്ന് യുവതി സ്ഥലത്തു നിന്നും പോയി 100 മീറ്റർ അകലെ വച്ചാണ് ട്രെയിനിനു മുന്നിൽ ചാടിയത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ് കാണപ്പെട്ടത്. പൊലീസെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി

ആദ്യം ആൾക്കാർ പിടിച്ചു മാറ്റി; വീണ്ടുമെത്തിയ യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു, സംഭവം കാഞ്ഞങ്ങാട് മാണിക്കോത്ത് Read More »

Scroll to Top