തദ്ദേശ തെരഞ്ഞെടുപ്പിലും ‘നോട്ട’; പക്ഷേ,സ്ഥാനം ബൂത്തിന് പുറത്ത് ;നോട്ടക്കു വോട്ട് നൽകുന്നത് ഇങ്ങനെ
കോട്ടയം: 9,11 തീയതികളിൽ നടക്കുന്ന സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ നോട്ടക്കും വോട്ടു ചെയ്യാനുള്ള സംവിധാനം അധികൃതർ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികൾക്കാർക്കും സമ്മതിദാനം നൽകാൻ മനസ്സില്ലാത്ത വോട്ടർമാർക്ക് അതു രേഖപ്പെടുത്താനുള്ള സംവിധാനത്തിനാണ് നോട്ട എന്നു പറയുന്നത്. കഴിഞ്ഞ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇതിനു ഇ സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു. ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്ത വോട്ടർമാർക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ‘ഓപ്ഷ’നാണ് ‘നോട്ട’. ‘None of the above’ എന്നതിൻ്റെ ചുരുക്കപ്പേരാണ് നോട്ട. തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യാൻ ഇഷ്ടമില്ലാത്തവർക്ക് നോട്ടയിൽ വോട്ട് […]









